പ്രണയവിവാഹം ഉറപ്പ്.. പുത്തന്‍ വീട്ടില്‍ താമസം; ഇതാണോ നിങ്ങളുടെ രാശി?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ദോഷകരമായിരിക്കും.
ജ്യോതിഷത്തില്‍ ഏറെ സവിശേഷതകളുള്ള ഗ്രഹമാണ് സൂര്യന്‍. എല്ലാ ഗ്രഹങ്ങളുടേയും രാജാവാണ് സൂര്യന്‍. അതിനാല്‍ തന്നെ സൂര്യന്റെ സഞ്ചാരപാതയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എല്ലാ രാശിക്കാരേയും ബാധിക്കും. ഫെബ്രുവരി 13 ന് സൂര്യന്‍ കുംഭ രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. മാര്‍ച്ച് 14 വരെ കുംഭം രാശിയില്‍ തന്നെയായിരിക്കും സൂര്യന്റെ സഞ്ചാരം എന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

ശനി നേരത്തെ തന്നെ കുംഭം രാശിയില്‍ ഉണ്ട്. ഇതോടെ കുംഭം രാശിയില്‍ ശനി-സൂര്യ സംയോഗത്തിന് വഴി തെളിയും. പൊതുവെ ഈ രണ്ടു ഗ്രഹങ്ങളും തമ്മിലുള്ള ചേരല്‍ അത്ര നല്ലതല്ല. എങ്കിലും ചില രാശിക്കാര്‍ക്ക് ഇത് ഗുണപരമാകാറുണ്ട്. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം.
മിഥുനം
കുംഭം രാശിയില്‍ സൂര്യനും ശനിയും കൂടിച്ചേരുന്നത് മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ഈ സമയം ലഭിക്കും. സമൂത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും. പിതൃസ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ നിങ്ങള്‍ക്ക് അനുകൂലമായി വിധി വരും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വീട്ടില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി
കുംഭം രാശിയില്‍ സൂര്യനും ശനിയും കൂടിച്ചേരുന്നത് കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. ഏറെ നാളായി മുടങ്ങി കിടന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പങ്കാളിയോടൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു. നാളുകള്‍ക്ക് മുന്‍പ് വാങ്ങിയ കടങ്ങള്‍ തീര്‍ക്കാന്‍ സാധിക്കും.
തുലാം
കുംഭം രാശിയില്‍ സൂര്യനും ശനിയും കൂടിച്ചേരുന്നത് തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറ്റെടുക്കുന്ന ജോലികള്‍ ഭംഗിയായി പൂര്‍ത്തിയാക്കും. ഇത് മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പുരോഗതിയുടെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയിക്കാനാകും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം.
ധനു
കുംഭം രാശിയില്‍ സൂര്യനും ശനിയും കൂടിച്ചേരുന്നത് ധനു രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. പ്രതികൂല സാഹചര്യങ്ങളിലും ലാഭം കൊയ്യാന്‍ സാധ്യതയുണ്ട്. ഏറെ നാളത്തെ പ്രണയം വിവാഹത്തിലേക്ക് വഴി മാറും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യം നിലനില്‍ക്കും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. നിര്‍ത്തിവച്ച ജോലികള്‍ പുനരാരംഭിക്കാന്‍ കഴിയും.












Click it and Unblock the Notifications