Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുന്നതെല്ലാം പൊന്നാകും.. ആസ്തി കുതിച്ചുയരും, എന്തൊരു ഭാഗ്യം! ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഗ്രഹ സംക്രമണം വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളിലൊന്നാണ് സൂര്യന്‍. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ ജ്യോതിഷത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ മാസത്തിലും രാശി മാറുന്ന ഒരു ഗ്രഹമാണ് സൂര്യന്‍. അതിനാല്‍ തന്നെ സൂര്യന്റെ സംക്രമണം എല്ലാ രാശിക്കാരിലും ഒരര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സ്വാധീനിക്കും. നിലവില്‍ കര്‍ക്കടകം രാശിയിലാണ് സൂര്യന്‍ സഞ്ചരിക്കുന്നത്.

astrology

എന്നാല്‍ ആഗസ്റ്റില്‍ ആഗസ്റ്റില്‍ സൂര്യന്‍ സ്വന്തം രാശിയായ ചിങ്ങത്തിലേക്ക് പ്രവേശിക്കും. ഇത് പന്ത്രണ്ട് രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് അനിതര സാധാരണമായ മാറ്റങ്ങളാണ് ഇത് മൂലം സംഭവിക്കാന്‍ പോകുന്നത്. ജീവിതത്തില്‍ വലിയ വിജയം നേടാനും അമൂല്യമായ ഭാഗ്യങ്ങള്‍ തേടിയെത്താനും സൂര്യന്റെ ചിങ്ങം രാശിയിലെ സംക്രമണം സഹായിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

ചിങ്ങം

കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ചിങ്ങം രാശിയുടെ ലഗ്‌ന ഭാവത്തിലാണ് സൂര്യന്‍ സംക്രമണം നടത്തുന്നത്. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗതത്തില്‍ പൂര്‍ത്തിയാക്കും. സമൂഹത്തില്‍ അംഗീകാരവും പ്രശസ്തിയും വര്‍ധിക്കും.

വിദേശത്ത് ജോലി, ഉന്നത പഠനം എന്നിവക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിച്ച് സുഖകരമായ ജീവിതം നയിക്കും. ഏറെ നാളായി സന്താനലബ്ധി ആഗ്രഹിക്കുന്നവര്‍ക്ക് ആരോഗ്യമുള്ള കുഞ്ഞിനെ തന്നെ ലഭിക്കും.

ധനു

കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. സ്വന്തം രാശിയിലേക്കുള്ള സൂര്യന്റെ മാറ്റം അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ധനു രാശിക്കാര്‍ക്ക് സമ്മാനിക്കുക. ധനു രാശിയുടെ ഒമ്പതാം ഭാവത്തിലായിരിക്കും സൂര്യന്റെ സംക്രമണം സ്വാധീനം ചെലുത്തുക. ഈ കാലയളവില്‍ എല്ലാ കാര്യങ്ങളിലും നിങ്ങളോടൊപ്പം ഭാഗ്യം ഉണ്ടാകും.

ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ജീവിതത്തില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമുണ്ടാകും. ഏറ്റെടുത്ത ജോലികള്‍ സമയത്ത് പൂര്‍ത്തീകരിക്കും. ഇത് നിങ്ങള്‍ക്ക് സമൂഹത്തില്‍ ആദരവും പ്രശസ്തിയും സമ്മാനിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തെളിയും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിപ്പിക്കുന്നതിന് കാരണമാകും.

കര്‍ക്കടകം

കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇക്കാലയളവില്‍ ഇവര്‍ക്ക് അടിപൊളി നേട്ടങ്ങള്‍ ലഭിക്കും. പിതൃസ്വത്ത് തര്‍ക്കങ്ങളേതുമില്ലാതെ കൈയിലെത്തും. സാമ്പത്തികമായി വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും വലിയ ലാഭംം കൊയ്യാനാകുന്ന സമയമാണ് വരാനിരിക്കുന്നത്.

ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+