ശമ്പളം കൂടാന്‍ പോകുന്നു... പുതിയ വരുമാന സ്രോതസുകള്‍, ഇനി പണം വന്ന് നിറയും; ഈ രാശിക്കാരാണോ?
ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും നക്ഷത്രങ്ങള്‍ക്കും എല്ലാം സവിശേഷമായ സ്ഥാനമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് ഇത് മോശം ഫലമാണ് സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ ഭാഗ്യം കൊണ്ടുവരും.
ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ ജ്യോതിഷത്തില്‍ സൂര്യനെ വിശേഷിപ്പിച്ചിരിക്കുന്നത്. എല്ലാ മാസത്തിലും സൂര്യന്‍ രാശി മാറ്റം നടത്തുന്നുണ്ട്. മേയ് 15 ന് ഇത്തരത്തില്‍ സൂര്യന്‍ രാശി മാറിയിരിക്കുകയാണ്. മേടം രാശിയില്‍ നിന്ന് സൂര്യന്‍ ഇടവം രാശിയിലേക്കാണ് മാറിയിരിക്കുന്നത്. ജൂണ്‍ 15 വരെ ഇനി സൂര്യന്‍ ഇടവം രാശിയില്‍ ആണ് സംക്രമിക്കുക. ഇത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തും

എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അനിതരസാധാരണമായ ഭാഗ്യം സമ്മാനിക്കും. ഈ രാശിക്കാരുടെ കുടുംബത്തില്‍ ആകെ ഈ ഒരു മാറ്റം പ്രതിഫലിക്കും. ജീവിതത്തില്‍ വലിയ വിജയം കൈവരിക്കാന്‍ സൂര്യന്റെ രാശി പരിവര്‍ത്തനം ഈ രാശിക്കാരെ സഹായിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ വലിയ ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.
ഇടവം
സൂര്യന്റെ ഇടവം രാശിയിലെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് അനുകൂലമാണ്. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം സഫലമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാവും നിലനില്‍ക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും. തൊഴിലിടത്തിലെ അന്തരീക്ഷം മെച്ചപ്പെടും.
മിഥുനം
സൂര്യന്റെ ഇടവം രാശിയിലെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് ശുഭഫലം നല്‍കും. പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സന്താനഭാഗ്യം കൈവരും. സഹോദരിമാരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കായി അല്‍പം പണം കൂടുതല്‍ ചെലവാക്കേണ്ടി വന്നേക്കാം. എന്നാല്‍ ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ല. കൂടുതല്‍ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.
കര്‍ക്കടകം
സൂര്യന്റെ ഇടവം രാശിയിലെ സംക്രമണം കര്‍ക്കടകം രാശിക്കാര്‍ക്കും അനുകൂലമാണ്. ആസ്തിയില്‍ വലിയ വര്‍ധനവിന് സാധ്യത കാണുന്നു. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നു. ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങള്‍ പരിഹരിക്കപ്പെടും.
ചിങ്ങം
സൂര്യന്റെ ഇടവം രാശിയിലെ സംക്രമണം ചിങ്ങം രാശിക്കാര്‍ക്കും ശുഭഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശയാത്രക്ക് സാധ്യത കാണുന്നു. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും. വിലപിടിപ്പുള്ള വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ജോലിയില്‍ സ്ഥിരത പുലര്‍ത്തും. ഏറ്റെടുത്ത ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
തുലാം
സൂര്യന്റെ ഇടവം രാശിയിലെ സംക്രമണം തുലം രാശിക്കാര്‍ക്ക് വലിയ ഭാഗ്യം സമ്മാനിക്കും. ഭാര്യവീട്ടില്‍ നിന്നും വലിയ സഹായങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ ജീവിതം കൂടുതല്‍ ആയാസമാക്കി മാറ്റും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സന്താന ഭാഗ്യം കൈവരും. പുതിയ വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ബിസിനസ് വിപുലപ്പെടും.
വൃശ്ചികം
സൂര്യന്റെ ഇടവം രാശിയിലെ സംക്രമണം വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമാണ്. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ബിസിനസില്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. വ്യാപാരികള്‍ക്കും ഏറെ അനുകൂലമായ സമയമാണ്. കച്ചവടത്തില്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. പ്രണയിതാക്കള്‍ക്ക് അനുകൂല സമയമാണ്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.












Click it and Unblock the Notifications