Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണടച്ച് തുറക്കുമ്പോഴേക്കും ധനലാഭം, ബംബര്‍ സൗഭാഗ്യങ്ങള്‍ തേടിയെത്തും; ഈ രാശിക്കാരാണോ നിങ്ങള്‍

മേയ് മാസം അവസാനിച്ച് ജൂണ്‍ മാസം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ജ്യോതിഷത്തില്‍ വിശ്വിസിക്കുന്നവര്‍ ഓരോ മാസങ്ങളെയും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ജൂണ്‍ മാസം പല രാശിക്കാരിലും ഗുണം സൃഷ്ടിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് മോശം സമയവും ധന നഷ്ടം അടക്കമുള്ള കാര്യങ്ങളിലേക്ക് നയിക്കും. ജൂണ്‍ മാസത്തിലെ ഏറ്റവും വലിയ രാശിമാറ്റം സൂര്യന്റേതാണ്. ഈ വരുന്ന ജൂണ്‍ 15ന് സൂര്യന്‍ മിഥുന രാശിയില്‍ പ്രവേശിക്കുകയാണ്.

ഇതോടൊപ്പം ജൂണ്‍ 17ന് സ്വരാശി കുംഭത്തില്‍ ശനി വക്രഗതിയില്‍ ചലിക്കാനും തുടങ്ങും. ഒരേ മാസത്തില്‍ പിതൃ- പുത്രനായ സൂര്യന്റെയും ശനിയുടെയും ഈ മാറ്റത്തിന് ജ്യോതിഷത്തില്‍ വലിയ പ്രാധാന്യമാണ്. ഈ മാറ്റം നാല് രാശിക്കാരുടെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. അത് ഏതൊക്കെ രാശിക്കാരാണെന്ന് പരിശോധിക്കാം.

Surya-Shani Gochar 2023

മിഥുനം
ജൂണ്‍ 15ന് ആണ് സൂര്യന്‍ മിഥുന രാശിയില്‍ പ്രവേശിക്കുന്നത്. ഈ സമയത്ത് മിഥുന രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. നിങ്ങള്‍ക്ക് വലിയ സ്ഥാനമാനങ്ങളും ആദരവും ഈ സമയത്ത് എത്തും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനുള്ള അവസരമുണ്ടാകും. ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. എന്നാല്‍ ഈ സമയത്ത് ദാമ്പത്യ ജീവിതം ഒന്ന് ശ്രദ്ധിക്കണം.

ചെറിയ പിരിമുറുക്കങ്ങള്‍ അനുഭവിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തിലും പങ്കാളിയുമായി സന്തോഷത്തോടെ മുന്നോട്ടു പോകാന്‍ ശ്രമിക്കുക. ബിസിനസ് നടത്തുന്നയാള്‍ക്ക് മികച്ച സമയമാണ്. പുതിയ ജോലികള്‍ ആരംഭിക്കാനുള്ള ഏറ്റവും മികച്ച സമയമാണ്. ശുഭകരമായ ഒരുപാട് കാര്യങ്ങള്‍ ഈ സമയത്ത് സംഭവിക്കും.

ചിങ്ങം
ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഈ ഒരു സമയം അടിപൊളിയാണ്. ശുഭകരമായ ഒരുപാട് ഫലങ്ങള്‍ ഈ സമയത്തുണ്ടാകും. ജോലി സ്ഥലത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എല്ലാ സഹകരണവും നിങ്ങള്‍ക്ക് ലഭിക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സഹായിക്കും. എല്ലാ പ്രശ്‌നങ്ങളും ഈ സമയത്ത് ഇല്ലതാകും.

ധനലാഭം പെട്ടെന്ന് സംഭവിക്കും. ഇത് നിങ്ങളുടെ മാനസികമായ സന്തോഷത്തിന് കാരണമാകും. ശുഭകാര്യങ്ങള്‍ ഒരുപാട് നടക്കും. നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പമോ അടുത്ത ബന്ധുക്കളോടൊപ്പമോ മംഗളപരമായ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.

കന്നി
ഈ രാശിക്കാര്‍ക്ക് സൂര്യന്റെയും ശനിയുടെ സംക്രമണം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും. തൊഴില്‍ രംഗത്തും ബിസിനസ് രംഗത്തും വലിയ പുരോഗതിയുണ്ടാക്കും. ബന്ധുക്കളുമായി കൂടിക്കാഴ്ചകള്‍ നടത്താനുള്ള അവസരം വന്നുചേരും. ജോലി സ്ഥലത്ത് നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരുപാട് മാറ്റങ്ങളുണ്ടാകും. കുടുംബത്തോടൊപ്പം ഒരു ശുഭ യാത്ര പോകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്.

മകരം
ഈ സമയത്ത് ഇവര്‍ക്ക് സൂര്യന്റെയും ശനിയുടെയും സംക്രമം കാരണം, വലിയ വിജയം നിങ്ങളെ തേടിയെത്തും. ജോലിയില്‍ വലിയ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം നേടിയെടുക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി നോക്കുന്നവരാണെങ്കില്‍ ഏറ്റവും മികച്ച സമയമാണ്. ഈ സമയത്ത് എഴുതുന്ന പരീക്ഷകളില്‍ പ്രയോജനം ലഭിക്കും. മതപരമായ യാത്രയ്ക്കുള്ള അവസരം നിങ്ങളെ തേടിയെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+