Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതെയിരുന്നാലും പണം വന്ന് മൂടും... സ്വര്‍ണം കൊണ്ട് തുലാഭാരം! ഒരുമാസത്തിനുള്ളില്‍ ഇവര്‍ക്ക് ധനമഴ

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് ഗ്രഹ സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളേയും ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം.

ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. അതേസമയം മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്.

Surya Shani Kendra Drishti Yog

രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശനിയും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിശേഷിപ്പിക്കുന്നത്. അധികാരം, ബഹുമാനം എന്നിവയുടെ കാരകനായ സൂര്യന്‍ ഓരോ 30 ദിവസവും രാശി മാറാറുണ്ട്. മറുവശത്ത് ശനിയാകട്ടെ കര്‍മ്മത്തിന്റേയും നീതിയുടേയും ദേവന്‍ എന്നാണ് അറിയപ്പെടുന്നത്. ഒരാളുടെ ജാതകത്തില്‍ ശനി ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.

മറിച്ചാണെങ്കില്‍ അയാള്‍ക്ക് അശുഭകരമായ ഫലങ്ങളും ലഭിക്കും. ശനിയും സൂര്യനും പരസ്പരം ശക്തമായ യോഗം സൃഷ്ടിക്കാന്‍ കഴിവുള്ള ഗ്രഹങ്ങളാണ്. ജൂലൈ 6 തിങ്കളാഴ്ച വൈകുന്നേരം 4:14 ന് സൂര്യനും ശനിയും പരസ്പരം 90 ഡിഗ്രി കോണില്‍ വരാന്‍ പോകുകയാണ്. ഇത് ജ്യോതിഷത്തിലെ സവിശേഷമായ കേന്ദ്ര ദൃഷ്ടി യോഗത്തിന് കാരണമാകും. ഈ യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണകരമാകുക എന്ന് നോക്കാം..

മേടം

സൂര്യനും ശനിയും പരസ്പരം 90 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപപ്പെടുന്ന കേന്ദ്ര ദൃഷ്ടി യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി ആഗ്രഹിക്കുന്ന ട്രാന്‍സ്ഫറും നടക്കും. വിദേശത്ത് ജോലി അന്വേഷിക്കുന്നവരെ കാത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ സുവര്‍ണാവസരം വന്ന് ചേരും.

മകരം

മകരം രാശിക്കാര്‍ക്ക് സൂര്യനും ശനിയും പരസ്പരം 90 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപപ്പെടുന്ന കേന്ദ്ര ദൃഷ്ടി യോഗം ശുഭകരമായിരിക്കും. കുടുംബത്തിന്റെയാകെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കുന്നത് വഴി സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

ഇടവം

സൂര്യനും ശനിയും പരസ്പരം 90 ഡിഗ്രി കോണില്‍ വരുന്നത് വഴി രൂപപ്പെടുന്ന കേന്ദ്ര ദൃഷ്ടി യോഗം ഇടവം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. പലവഴിക്ക് പണം കൈയിലെത്തും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+