സ്വപ്‌നങ്ങളെല്ലാം സഫലമാകും, സമ്പത്ത് കുമിഞ്ഞ് കൂടും; ഈ രാശിക്കാരെ കാത്ത് ഇന്ന് മുതല്‍ അപൂര്‍വഭാഗ്യം
ജ്യോതിഷത്തിലെ തന്നെ അപൂര്‍വമായ ഗ്രഹ സംയോഗമാണ് ഇന്ന് നടക്കാന്‍ പോകുന്നത്. ഇത് വഴി അസാധാരണമായ ഭാഗ്യമാണ് ചില രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്.

ജ്യോതിഷത്തില്‍ ഓരോ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് ഉള്ളത്. ഇത് പ്രകാരമാണ് ഓരോ രാശിക്കാരുടെയും ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം നിര്‍ണയിക്കപ്പെടുന്നത്. ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിവക്ഷിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സൂര്യന്റെ രാശി മാറ്റത്തിന് ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യമാണ് ഉള്ളത്.
ഇന്ന് ജ്യോതിഷത്തിലെ തന്നെ അപൂര്‍വമായ പ്രതിഭാസത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സൂര്യന്‍ ഇന്ന് കുംഭം രാശിയിലേക്ക് പ്രവേശിക്കുകയാണ്. നേരത്തെ തന്നെ കുംഭം രാശിയില്‍ ശനി വിരാജിക്കുന്നുണ്ട്. അതായത് കുംഭം രാശിയില്‍ സൂര്യന്‍- ശനി സംയോഗമാണ് നടക്കാന്‍ പോകുന്നത്. ജനുവരി 17 മുതല്‍ ശനി കുംഭം രാശിയിലാണ് സഞ്ചരിക്കുന്നത്. കുംഭം രാശിയിലെ സൂര്യന്‍- ശനി സംയോഗം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും.

ജ്യോതിഷത്തിലെ അപൂര്‍വ സംഗമം
കുംഭം ശനിയുടെ രാശിയായാണ് കണക്കാക്കുന്നത്. ഇന്ന് ( ഫെബ്രുവരി 13 ) രാവിലെ 9.57 ന് ആണ് സൂര്യന്‍ കുംഭം രാശിയില്‍ പ്രവേശിക്കുന്നത്. ശനി രണ്ടര വര്‍ഷം കൊണ്ടാണ് രാശി മാറ്റം നടത്തുന്നത്. സൂര്യനാകട്ടെ എല്ലാ മാസവും രാശി മാറും. കൂടാതെ ജ്യോതിഷത്തില്‍ സൂര്യനെ ശനിയുടെ പിതാവായിട്ടാണ് വിവക്ഷിക്കുന്നത്. അതായത് പിതാവും മകനും തമ്മിലുള്ള അപൂര്‍വ സംഗമത്തിനാണ് ജ്യോതിഷം സാക്ഷിയാകുന്നത്. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടമുണ്ടാക്കി കൊടുക്കും എന്ന് നോക്കാം

ഇടവം രാശിക്കാര്‍ക്ക് ബിസിനസില്‍ വളര്‍ച്ച
കുംഭം രാശിയിലെ ശനിയുടെയും സൂര്യന്റേയും സംക്രമണം ഇടവം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ ജോലി തേടുന്നവര്‍ക്ക് ഉത്തമമായ സമയമാണ്. ബിസിനസ് രംഗത്ത് വലിയ നേട്ടം കൊയ്യാനാകും. പുതിയ പരീക്ഷണങ്ങള്‍ വിജയം കാണുകയും ബിസിനസ് വിപുലീകരിക്കുകയും ചെയ്യും. സമൂഹത്തില്‍ ബഹുമാനവും ആദരവും വര്‍ധിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം വരിക്കാനാകും.

കന്നി രാശിക്കാരെ കാത്ത് ലോട്ടറി ഭാഗ്യം
കന്നി രാശിക്കാര്‍ക്ക് കുംഭം രാശിയിലെ ശനിയുടെയും സൂര്യന്റേയും സംക്രമണം അഭൂതപൂര്‍വമായ ഭാഗ്യം സമ്മാനിക്കും. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും. ഭാഗ്യദേവതയുടെ കടാക്ഷം എപ്പോഴും കൂടെയുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. എല്ലാ വിധത്തിലുള്ള കഷ്ടതകളില്‍ നിന്നും മോചനമുണ്ടാകും. സാമ്പത്തികമായി ഏറെ ഉന്നതിയിലെത്തും

കുംഭ രാശിക്കാര്‍ക്ക് സന്തുഷ്ട ജീവിതം
കുംഭം രാശിയിലെ ശനിയുടെയും സൂര്യന്റേയും സംക്രമണം കുംഭം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ സമ്മാനിക്കും. കുടുംബജീവിതം സന്തുഷ്ടകരമായി മുന്നോട്ട് പോകും. ബിസിനസില്‍ വലിയ നേട്ടം കൊയ്യാം. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. പങ്കാളിയോടൊപ്പം ദീര്‍ഘയാത്രക്ക് സാധ്യത കാണുന്നു. കടങ്ങള്‍ എല്ലാം തീര്‍ത്ത് സമാധാന ജീവിതം നയിക്കാനാകും

ധനു രാശിക്കാര്‍ക്ക് പുതിയ വാഹനം
കുംഭം രാശിയിലെ ശനിയുടെയും സൂര്യന്റേയും സംക്രമണം ധനു രാശിക്കാര്‍ക്കും അനുകൂല സമയം പ്രദാനം ചെയ്യും. പുതിയ വാഹനം വാങ്ങാന്‍ സാധ്യത കാണുന്നു. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. പൂര്‍വികരുടെ സ്വത്ത് കൈയില്‍ വന്ന് ചേരും. വ്യാപാരികള്‍ക്ക് മികച്ച സമയമാണ്. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം കരസ്ഥമാക്കാനാകും. സാമ്പത്തികാവസ്ഥ അനുകൂലമായിരിക്കും.

വിദേശയാത്രക്ക് സാധ്യത
ഏറെ നാളായി ജോലി തേടുന്നവര്‍ക്ക് മെച്ചപ്പെട്ട പാക്കേജില്‍ നല്ല ജോലി ലഭിക്കും. ജോലി ആവശ്യാര്‍ത്ഥം വിദേശയാത്ര നടത്തേണ്ടി വന്നേക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കാര്‍ഷിക രംഗത്തുള്ള അനുകൂല സമയമാണ്. വിളകള്‍ക്ക് മികച്ച വില ലഭിക്കും












Click it and Unblock the Notifications