കുബേരനെ പോലെ ജീവിക്കാം, പണത്തിന് ഇനി മുട്ടുവരില്ല; ഈ രാശിക്കാർക്ക് ത്രിഗ്രഹി യോഗം, തലവരതെളിയും!!
ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരേയും ബാധിക്കാറുണ്ട്. ചിലരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ ഉണ്ടാവും,ചിലർക്ക് ജീവിതത്തിൽ പുരോഗതി ഉണ്ടാവും, സാമ്പത്തകിമായി മെച്ചപ്പെടും. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും നീതിയുടെ ദാതാവായ ശനിയും നിലവിൽ കുംഭ രാശിയിലാണ്. ഇതിനിടയിലാണ് സമ്പത്തും മഹത്വവും നൽകുന്ന ശുക്രൻ കുംഭത്തിൽ പ്രവേശിച്ചത്.
കുംഭ രാശിയിൽ ശുക്ര - സൂര്യ- ശനി സംയോഗം നടക്കുകയും അതിലൂടെ ത്രിഗ്രഹ യോഗം സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. 30 വർഷത്തിന് ശേഷമാണ് ഈ യോഗം കുംഭ രാശിയിൽ രൂപം കൊള്ളുന്നത്. ഈ യോഗത്തിന്റെ ഫലമായി ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം.

മകരം: മകരം രാശിക്കാർക്ക് ത്രിഗ്രഹ യോഗം ജീവിതത്തിൽ വളരെ ഗുണം ചെയ്യും. സൂര്യ - ശുക്ര- ശനിയുടെ സംയോഗം പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അത് കൊണ്ട് ഈ സമയത്ത് നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതാണ്. തൊഴിൽ രംഗത്തും നിങ്ങൾക്ക് ശുഭകരമായ മാറ്റങ്ങൾ ഉണ്ടാവും. നിങ്ങൾക്ക് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഈ സമയത്ത് പരിഹരിക്കപ്പെടും.
ഇടവം: ഈ യോഗം ഇടവം രാശിക്കാരുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാക്കും. നിക്ഷേപിച്ച പണത്തിന് ലാഭം ലഭിക്കും. ഈ ജാതകത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. പല വഴികളിലൂടെ പണം വന്നുചേരും.
സുഹൃത്തുക്കളുടെ സപ്പോർട്ട് ഉണ്ടാവും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ നിങ്ങൾ വലിയ ലാഭം നൽകുന്ന ബിസിനസ്സ് നടക്കും.സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഏത് ജോലി ഏറ്റെടുത്താലും അത് വിജയകരമായി പൂർത്തിാക്കാൻ കഴിയും.
മിഥുനം: സൂര്യ - ശുക്ര - ശനി സംയോഗം മിഥുനം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ കാര്യങ്ങൾ കൊണ്ടുവരും. നിങ്ങളുടെ രാശിയുടെ 9ാം ഭാവത്തിലാണ് ഈ സംയോഗം നടന്നിരിക്കുന്നത്. ഭാഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാവും.
ഏത് കാര്യവും വിജയത്തിലേക്ക് എത്തിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തികമായി നേരിട്ട എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല സമയമാണ്.












Click it and Unblock the Notifications