വിദേശ രാജ്യത്തെ സ്വപ്ന ജോലി; ഇനി അങ്ങോട്ട് വച്ചടി വച്ചടി കയറ്റം, ഈ ഭാഗ്യരാശിക്കാരാണോ നിങ്ങള്‍
നാളെ ലോകം പുതിയ ഒരു വര്‍ഷത്തിലേക്ക് കടക്കുകയാണ്. പുത്തന്‍ പ്രതീക്ഷകളോടെയാണ് എല്ലാവരും പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നത്. അടുത്ത വര്‍ഷം ഒട്ടേറെ രാശിമാറ്റങ്ങള്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും അടിപൊളി വര്‍ഷമാണ്. എല്ലാവരുടെയും ജീവിതത്തില്‍ വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്ന രാശിമാറ്റമാണ് അടുത്ത വര്‍ഷങ്ങളില്‍ സംഭവിക്കുന്നത്.

2023ലെ ആദ്യ പാദത്തില്‍ ചില രാശിക്കാരുടെ സമയം അടിപൊളിയായിരിക്കുമെന്നാണ് ജ്യോതിഷ ശാസ്ത്രത്തിലെ വിദഗ്ദര്‍ പറയുന്നത്. ജനുവരി 17ന് ഗ്രഹങ്ങളുടെ വിധി നിശ്ചയിക്കുന്ന ശനി മകരത്തില്‍ നിന്നും കുംഭത്തിലേക്ക് സംക്രമിക്കും. അതിന് ശേഷം ഫെബ്രുവരി 13ന് സൂര്യന് കുംഭ രാശിയിലോട്ട് പ്രവേശിക്കും.

ഇതേ തുടര്‍ന്ന് ചില രാശിക്കാരെ സംബന്ധിച്ച് നല്ല സമയത്തിന്റെ തുടക്കമാണ്. രണ്ട് ഗ്രഹങ്ങളുടെ സംയോഗം ഈ സമയത്ത് ഉണ്ടാകും. ഈ സംയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് പരിശോധിക്കാം. മൂന്ന് രാശിക്കാരിലാണ് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുക.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണിത്. കാരമം, മേടം രാശിക്കാരുടെ പത്താം ഭാവാധിപന് ശനിയും അഞ്ചാം ഭാവാധിപന് സൂര്യനുമാണ്. അതുകൊണ്ട് ഈ രാശിക്കാരെ സംബന്ധിച്ച് സൂര്യന്റെയും ശനിയുടെയും കൂടിച്ചേരല്‍ ശുഭകരമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങളുടെ സമയമാണ്. വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും വന്നുചേരും.

നിങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ബഹുമാനം വര്‍ദ്ധിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം മെച്ചപ്പെടാന്‍ ഇടയാകും. വ്യവസായത്തില്‍ നേട്ടങ്ങളുടെ സമയമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്.

കന്നി
ശനി-സൂര്യ സംയോഗം കന്നിരാശിക്കാരെ സംബന്ധിച്ച് ശുഭകരമായിരിക്കും. ഈ സമയത്ത് അടിപൊളി സമയമാണ്. അഞ്ച് ആറ് ഭാവങ്ങളുടെ അധിപനായി ശനി തുടരും. അതുകൊണ്ട് തന്നെ കന്നി രാശിക്കാരെ സംബന്ധിച്ച് വലിയ നേട്ടങ്ങളാണ് ഈ സമയത്ത് സംഭവിക്കുക. തൊഴില്‍ മേഖലയില്‍ പുരോഗതിയുണ്ടാകും.

പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. വിജയം നിങ്ങളെ തേടിയെത്തും. സാമ്പത്തികമായ നേട്ടങ്ങളും ഈ രാശിക്കാരെ തേടിയെത്തും.

ധനു
സൂര്യന്റെയും ശനിയുടെയും കൂടിച്ചേരല്‍ മൂന്നാം ഭാവത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രാശിക്കാരുടെ ധൈര്യം ഒരുപാട് വര്‍ദ്ധിക്കും. യാത്ര ചെയ്യാനുള്ള ഒരുപാട് അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ സംസാരമാണ് നിങ്ങളുടെ ആയുധം. ഈ സംസാരത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ അകര്ഷിക്കാന് കഴിയും.

ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാര്‍ക്ക് ഉണ്ടാകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാകും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന സമയം കൂടിയാണിത്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ഈ സമയത്ത് സംഭവിക്കും.
-
നഷ്ടപ്പെട്ട പണം ഇരട്ടിയായി കൈയിലെത്തും; ആസ്തി വര്‍ധിക്കും; ഇവര്‍ക്കിനി ഗജകേസരിയോഗം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ?












Click it and Unblock the Notifications