Get Updates
Get notified of breaking news, exclusive insights, and must-see stories!

കഷ്ടകാലം തീര്‍ന്നു, ഈ രാശിക്കാര്‍ ഇനി കുബേരന്‍മാര്‍; 4 ദിവസത്തിനുള്ളില്‍ കൈനിറയെ പണം

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മാർച്ച് 15 രാവിലെ 6:58 ന് കുംഭം രാശി വിട്ട് മീന രാശിയിൽ പ്രവേശിക്കും.

Astrology

ജ്യോതിഷത്തിൽ ഓരോ ​ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. ജ്യോതിഷ പ്രകാരം എല്ലാ മാസവും ചില ഗ്രഹങ്ങൾ രാശിചക്രം മാറും. ഈ രാശിമാറ്റത്തം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സൂര്യൻ ഓരോ 30 ദിവസത്തിനിടയിലും രാശി മാറും. മാർച്ച് 15 ന് സൂര്യൻ രാശിമാറും. സൂര്യൻ നിലവിൽ കുംഭ രാശിയിലാണ് ഇനി മീന രാശിയിലേക്ക് മാറും.

ജ്യോതിഷ പ്രകാരം സൂര്യൻ മീനരാശിയിൽ പ്രവേശിക്കുമ്പോൾ ചില രാശികളിൽ പെട്ട വ്യക്തികൾക്ക് വളരെ ശുഭകരമായ സമയമായിരിക്കും. ഈ സമയത്ത് പല രാശിക്കാർക്കും ജീവിതത്തിൽ ഉയർച്ചയുണ്ടാവും. ധനലാഭത്തിനും സാധ്യതയുണ്ട്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മാർച്ച് 15 രാവിലെ 6:58 ന് കുംഭം രാശി വിട്ട് മീന രാശിയിൽ പ്രവേശിക്കും. സൂര്യന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് നല്ല സമയം കൊണ്ടുവരികയെന്ന് പരിശോധിക്കാം...

സാമ്പത്തികമായി നേട്ടം..

സാമ്പത്തികമായി നേട്ടം..

ഇടവം: ഈ രാശിക്കാരുടെ ജീവിതത്തിൽ ​ഗുണകരമായ പല കാര്യങ്ങളും ഈ സമയത്ത് നടക്കുന്നതാണ്. സൂര്യൻ ഇടവ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് സംക്രമിക്കാൻ പോകുന്നത്. ഇത് സാമ്പത്തിക നേട്ടത്തിന്റെയും ആഗ്രഹത്തിന്റെയും ഭവനമാണ്. ഈ രാശിചക്രത്തിന്റെ നാലാം ഭാവത്തിന്റെ അധിപനും സൂര്യനാണ്. മാർച്ച് 15 ന് മീനരാശിയിൽ സൂര്യൻ പ്രവേശിക്കുന്ന നേരത്ത് ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ആണ് ഉണ്ടാകാൻ പോകുന്നത്. ഈ രാശിക്കാർക്ക് ബിസിനസ്സിൽ നല്ല സമയമാണ്. വീടും വാഹനവും വാങ്ങാൻ ഈ സമയത്ത് സാധ്യത ഉണ്ട്...

പ്രവർത്തക്കുന്നമേഖലയിൽ ഇനി തിളങ്ങാം...

പ്രവർത്തക്കുന്നമേഖലയിൽ ഇനി തിളങ്ങാം...

വൃശ്ചികം : ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ ആയിരിക്കും സൂര്യൻ സംക്രമിക്കുന്നത്. സ്നേഹം, കുട്ടികൾ, വിദ്യാഭ്യാസം എന്നിവയുടെ കാരകനാണ്. വൃശ്ചികം രാശിയിൽപ്പെട്ട ആളുകൾക്ക് വളരെ നല്ല സമയമാണ്. സാമ്പത്തികമയ വളർച്ച ഉണ്ടാവും. നിങ്ങൾക്ക് പ്രവർത്തിക്കുന്ന മേഖലയിൽ പുരോ​ഗതി ഉണ്ടാവും. ശമ്പളം കൂടും

സങ്കടങ്ങളെല്ലാം അവസാനിക്കും...

സങ്കടങ്ങളെല്ലാം അവസാനിക്കും...

കുംഭം: നിങ്ങളുടെ ഏത് ആ​ഗ്രഹവും ഈ സമയത്ത് നടക്കും. സംസാരത്തിന്റെയും കുടുംബത്തിന്റെയും സമ്പാദ്യത്തിന്റെയും കാരകനായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതാകും. കുടുംബവുമായി ഉണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. എല്ലാ കാര്യങ്ങളും ​ഗുണകരമായി അവസാനിക്കും.

പ്രൊമേഷനും ലാഭവും..

പ്രൊമേഷനും ലാഭവും..

മീനം : ജ്യോതിഷ പ്രകാരം ഈ രാശിയുടെ ലഗ്നഭാവത്തിലാണ് സൂര്യൻ സംക്രമിക്കുന്നത്. എല്ലാ കാര്യത്തിലും നേട്ടം ഉണ്ടാകും. നിങ്ങൾ ചെയ്യുന്നതെല്ലാം ​ഗുണമായി വരും. എല്ലാവരും നിങ്ങളെ അം​ഗീകരിക്കും. അഭിനന്ദനം ലഭിക്കും. ജോലിയിൽ പ്രൊമേഷൻ ലഭിക്കും. ശമ്പളം വർദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+