വീട് പണി പൂർത്തിയാക്കാം, രാജാവിനെ പോലെ ജീവിതം; ഭാഗ്യം തെളിയാൻ ഇനി ദിവസങ്ങൾ മാത്രം, ഈ രാശിക്കാരാണോ?
ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കാറുണ്ട്. ഇപ്പോൾ ശനി രാശിയിലേക്ക് സൂര്യൻ പ്രവേശിക്കുകയാണ്. രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരൽ ചില രാശിക്കാർക്ക് പ്രത്യേകിച്ച് ഗുണം നൽകും. ഏതൊരു ഗ്രഹവും ഒരു രാശിയിൽ നിന്ന് മറ്റെരു രാശിയിലേക്ക് മാറുമ്പോൾ അവിടെ നിലവിലുള്ള ഗ്രഹവുമായി ഒരു കൂടിച്ചേരൽ ഉണ്ടാവും.
ഈ ഗ്രഹങ്ങളുടെ സംയോജനം ചില രാശിക്കാർക്ക് ശുഭകരവും ചിലർക്ക് അശുഭകരവുമായിരിക്കും. ഫെബ്രുവരി 13 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി. സൂര്യൻ മകരം രാശിയിൽ നിന്ന് ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിച്ചു. ശനി കുംഭം രാശിയിൽ ഉണ്ട്.

മേടം: ശനിയും സൂര്യനും കൂടിച്ചേരുമ്പോൾ ഈ രാശിയിലുള്ള ആളുകൾക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. വളരെ സവിശേഷമായ സമയമാണ്. ഈ സമയത്ത് മേട രാശിക്കാർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. നിങ്ങൾ ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇതാണ് നല്ല നേരം. നിങ്ങൾക്ക് ബിസിനസ്സിൽ നിന്നും വരുമാനം ഉണ്ടാക്കാൻ പറ്റുന്ന സമയമാണ്. തൊഴിൽ രംഗത്ത് പുരോഗതി.
മിഥുനം: കുംഭം രാശിയിൽ സൂര്യനും ശനിയും സംയോജിക്കുന്നത് മിഥുന രാശിക്കാർക്ക് വളരെ ഗുണകരമാണ്. തൊഴിൽ ചെയ്യുന്നവർക്ക് വളരെ നല്ല നേരമാണ്. ജോലിയുമായി ബന്ധപ്പെട്ട് ശുഭകരമായ വാർത്തകൾ തേടിയെത്തും. ബിസിനസ്സ് മേഖലയിൽ പുതിയ ഐഡിയകൾ നടപ്പാക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ മികച്ച നേരമാണ്.
എടുത്തുചാട്ടം ഇല്ലാതെ എല്ലാ കാര്യങ്ങളും ആലോചിച്ച് മാത്രം ചെയ്യുക. കരിയറിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം, പക്ഷേ അതൊക്കെ നിങ്ങൾ മറികടിക്കും. ആശങ്ക വേണ്ട, എല്ലാ ശുഭകരമായിരിക്കും.
കർക്കിടകം: ശനിയുടെയും സൂര്യന്റെയും സംയോഗം കർക്കടക രാശിയിലുള്ളവർക്ക് അനുകൂലമായിരിക്കും. വീട്ടിൽ സന്തോഷം വന്നുചേരും. തൊഴിൽ രംഗത്ത് നിങ്ങൾക്ക് പുരോഗതി ഉണ്ടാവും. നിങ്ങളുടെ അദ്ധ്വാനം അംഗീകരിക്കപ്പെടും. വരുമാനം വർദ്ധിക്കും. സാമ്പത്തകിമായ പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും.
തുലാം: തുലാം രാശിക്കാർക്ക് ഇത് വളരെ നല്ല നേരമാണ്. ശുഭകരമായ ഫലം ലഭിക്കും. സൂര്യന്റെ അനുഗ്രഹത്താൽ സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. വീട്ടിൽ മംഗളകരമായ ചില പരിപാടികൾ സംഘടിപ്പിക്കാൻ സാധിക്കും. ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് മാറും.












Click it and Unblock the Notifications