Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയെടുത്താല്‍ സമ്മാനം ഉറപ്പ്, വരുമാനം ഇരട്ടിയായി കൂടും; ഈ രാശിക്കാരാണോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ സഞ്ചാരത്തിലും രാശിയിലുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറും എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ അനുയോജ്യമായിരിക്കും.

എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക. ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യന്‍ അറിയപ്പെടുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും കാരകനാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ അയാള്‍ക്ക് സര്‍വൈശ്വര്യങ്ങളും ലഭിക്കും.

astrology

ഇന്നലെ മുതല്‍ ശുക്രന്‍ മീനം രാശിയിലാണ് സഞ്ചരിക്കുന്നത്. ഇവിടെ നേരത്തെ തന്നെ സൂര്യനുണ്ട്. ഇത്തരത്തില്‍ മീന രാശിയില്‍ ശുക്രനും സൂര്യനും കൂടിച്ചേര്‍ന്നിരിക്കുകയാണ്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ ഭാഗ്യ രാശികള്‍ എന്ന് നോക്കാം.

കുംഭം

മീനം രാശിയിലെ സൂര്യ ശുക്ര സംഗമം കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വലിയ നേട്ടങ്ങള്‍ ആണ് ഈ രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നത്. കുംഭ രാശിയുടെ ധനം, സംസാരം എന്നീ ഭവനങ്ങളിലാണ് ഈ സംഗമം നടക്കുന്നത്. അതിനാല്‍ ഈ സമയം അപ്രതീക്ഷിതമായ ധനനേട്ടമുണ്ടാകും. സാമ്പത്തികമായി വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് തരണം ചെയ്യും.

കര്‍ക്കടകം

മീനം രാശിയിലെ സൂര്യ ശുക്ര സംഗമം കര്‍ക്കടകം രാശിക്കാര്‍ക്ക് വളരെയധികം നേട്ടങ്ങള്‍ നല്‍കും. ഈ രാശിക്കാരുടെ ജാതകത്തിന്റെ ഒമ്പതാം ഭവനത്തിലാണ് ഈ സംഗമം രൂപപ്പെടുന്നത്. അതിലൂടെ വലയ ഭാഗ്യമാണ് ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. വിദേശത്ത് ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി ലഭിക്കും. കഷ്ടപ്പാടുകള്‍ മാറി ജീവിതം മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം നല്ലതായിരിക്കും.

മിഥുനം

മീനം രാശിയിലെ സൂര്യ ശുക്ര സംഗമം മിഥുനം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നല്‍കും. ഈ രാശിയുടെ കര്‍മ്മത്തിന്റെ ഭവനത്തിലാണ് ഈ സംഗമം രൂപപ്പെടുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+