പലവഴിക്ക് പണം കൈയിലെത്തും, പൊന്ന് കൊണ്ട് മൂടും.. ഇനിയങ്ങോട്ട് രാജകീയ ജീവിതം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത കാലയളവില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീതഫലമായിരിക്കും സമ്മാനിക്കുക.
ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് സൂര്യനും ശുക്രനും. എല്ലാ ഗ്രഹങ്ങളുടേയും രാജാവാണ് സൂര്യന്‍. ശുക്രനാകട്ടെ സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും കാരകനാണ്. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ ശുഭസ്ഥാനത്താണെങ്കില്‍ എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങളും ലഭിക്കും എന്നാണ് വിശ്വാസം. അതിനാലാണ് ജീവിതത്തില്‍ നല്ലത് സംഭവിക്കുമ്പോള്‍ ശുക്രനുദിച്ചു എന്ന പ്രയോഗം പോലും വന്നത്.

ഇപ്പോഴിതാ ശുക്രനുദിച്ചതിന് സമാനമായ നേട്ടങ്ങളാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. അതിന് സൂര്യന്റെ തേജസ് കൂടി ഉണ്ട് എന്നതാണ് ആകര്‍ഷണം. ജൂണ്‍ മാസം അവസാനിക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളെ ഉള്ളൂ. ജൂലൈ മാസത്തില്‍ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും സമ്പത്തിന്റെ ദാതാവായ ശുക്രനും കര്‍ക്കടകം രാശിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. കര്‍ക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാര്‍ക്ക് വലിയ പുരോഗതി സമ്മാനിക്കും.
മൂന്ന് രാശിക്കാര്‍ക്കാണ് കര്‍ക്കടകം രാശിയിലെ ശുക്ര-സൂര്യ സംയോഗം ഗുണകരമാകാന്‍ പോകുന്നത്. ജീവിതത്തില്‍ വലിയ ഉയര്‍ച്ചയും നേട്ടങ്ങളും ആണ് ഇവരെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യ രാശിക്കാര്‍ എന്നും എന്തൊക്കെ നേട്ടങ്ങളാണ് അവര്‍ക്ക് ലഭിക്കാന്‍ പോകുന്നത് എന്നും നമുക്ക് നോക്കാം.
കര്‍ക്കടകം
കര്‍ക്കടകം രാശിയിലെ ശുക്ര-സൂര്യ സംയോഗം കര്‍ക്കടകം രാശിക്കാര്‍ക്ക് വളരെയധികം ഗുണം ചെയ്യും. കര്‍ക്കടക രാശിയുടെ ലഗ്‌ന ഭവനത്തിലാണ് ഈ സംയോഗം സംജാതമാകുന്നത്. ഇക്കാലയളവില്‍ ഈ രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിക്കും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും.
ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. ബിസിനസ് വിപുലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഗതിവേഗം കൈവരിക്കാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കന്നി
കര്‍ക്കടകം രാശിയിലെ ശുക്ര-സൂര്യ സംയോഗം കന്നി രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹങ്ങള്‍ സഫലമാകും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി അവസരം തേടിയെത്തും.
ബിസിനസ്, സ്റ്റോക്ക് മാര്‍ക്കറ്റില്‍ വമ്പിച്ച നേട്ടം കൊയ്യാന്‍ കഴിയും. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ഏറെ നാളായി വിവാഹം അന്വേഷിക്കുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. ദാമ്പത്യ ജീവിതം സന്തുഷ്ടകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ഏത് കാര്യം ചെയ്യുമ്പോഴും കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. സന്താനങ്ങള്‍ വഴി നേട്ടമുണ്ടാകും.
തുലാം
കര്‍ക്കടകം രാശിയിലെ ശുക്ര-സൂര്യ സംയോഗം തുലാം രാശിക്കാര്‍ക്ക് ഗുണപരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ഈ രാശിയുടെ കര്‍മ്മ ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ജോലിയില്‍ തിളങ്ങാനും കരിയറില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാനും സാധിക്കും. ഈ സമയം ഇവരുടെ വരുമാനത്തിലും ലാഭത്തിലും വലിയ പുരോഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും.
ഈ കാലയളവില്‍ ബിസിനസിലും പുരോഗതിയുണ്ടാകും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വലിയ വിജയം കൈവരിക്കാന്‍ സാധിക്കും.












Click it and Unblock the Notifications