Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജാവിനെ പോലെ വാഴാം, രണ്ടിരട്ടിയായി സമ്പത്ത് ഉയരും; ഈ രാശിക്കാര്‍ ആഗ്രഹിച്ചതെന്തും നേടും

ജ്യോതിഷപ്രകാരം മെയ് മാസം ഏറെ പ്രത്യേകതകള്‍ ഉള്ളത്. രാശി മാറ്റങ്ങള്‍ ധാരാളമായി സംഭവിക്കുന്നതും ഈ മാസമാണ്. അത്തരത്തിലൊരു മാറ്റങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ പോവുകയാണ്. ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്ത് അവരുടെ രാശി മാറാറുണ്ട്. നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം വ്യാഴവും ശുക്രനും ഒരുമിച്ച് ത്രിഗ്രഹി യോഗം സൃഷ്ടിക്കാന്‍ പോവുകയാണ്. മെയ് 19 മുതലാണ് ത്രിഗ്രഹി യോഗം ആരംഭിക്കുക.

നിലവില്‍ വ്യാഴം ഇടവത്തിലാണ് ഉള്ളത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഇടവത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ശുക്രന്‍ കൂടി ഇടവ രാശിയിലേക്ക് വരുന്നതോടെയാണ് ത്രിഗ്രഹ യോഗം രൂപപ്പെടുക. ഇതൊരു അപൂര്‍വ സംഗമമാണ്. അതിലൂടെ ചില രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മിഥുനം: ഈ രാശിക്കാര്‍ക്ക് സുവര്‍ണകാലമാണ് ആരംഭിക്കാന്‍ പോകുന്നത്. ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങള്‍ വന്നുകൊണ്ടിരിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ എന്തുകാര്യവും ശുഭകരമായി മാറും. സൂര്യ-വ്യാഴ-ശുക്ര സംക്രമത്തിലൂടെ ഈ രാശിക്കാര്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിയുള്ളവരാണെങ്കില്‍ ഇവരെ കാത്തിരിക്കുന്നത് സ്ഥാനക്കയറ്റമാണ്.

അതിലൂടെ ശമ്പള വര്‍ധനവും ഉണ്ടാവും. ഈ രാശിക്കാരുടെ ജീവിതത്തില്‍ സമ്പത്ത് വന്‍ തോതില്‍ നേടാന്‍ സാധിക്കും. ബിസിനസില്‍ നിന്ന് പണം വാരും. ലാഭം രണ്ടിരട്ടിയായി ലഭിക്കും. കുടുംബത്തില്‍ നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാവും. ഒരുപാട് കാലമായി മുടങ്ങി കിടക്കുന്ന എല്ലാ ജോലികളും ഇക്കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും.

കുംഭം: ത്രിഗഹി യോഗത്താല്‍ കുംഭം രാശിക്കാരുടെ ജീവിതം മിന്നിത്തിളങ്ങും. ഭാഗ്യം എന്തുകാര്യത്തിലും ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാവും. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍ കുംഭം രാശിക്കാരെ തേടിയെത്തുക ഇക്കാലയളവിലായിരിക്കും. കഠിനാധ്വാനം ചെയ്യുന്നതിന് ജോലിസ്ഥലത്ത് നിന്ന് ഫലം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കും.

ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ കൈനിറയെ ലാഭം ലഭിക്കും. അതോടൊപ്പം പുതിയ ബിസിനസ് ഡീലുകളും നിങ്ങളെ തേടിയെത്തും. കുടുംബത്തോടൊപ്പം ഒരു യാത്രപോകാനുള്ള യോഗമുണ്ടാവും. കുംഭം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തില്‍ പുരോഗതിയുടെ പുതിയ പടവുകള്‍ ചവിട്ടി കയറാനുള്ള അവസരം കൂടി ത്രിഗ്രഹി യോഗത്താല്‍ ലഭിക്കും.

മേടം: ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതമാണ് ലഭിക്കാന്‍ പോകുന്നത്. ഇടവത്തില്‍ മൂന്ന് ശക്തരായ ഗ്രഹങ്ങളുടെ കൂടിച്ചേരലിലൂടെ മേട രാശിക്കാരുടെ ഭാഗ്യം തെളിയും. തൊട്ടതെല്ലാം പൊന്നായി മാറുന്നതിനും ഇവര്‍ സാക്ഷിയാവും. ആഗ്രഹിച്ചതെന്തും ഇക്കാലയളവില്‍ സ്വന്തമാക്കാനാവും. അപ്രതീക്ഷിതമായി വലിയ സാമ്പത്തിക ലാഭം മേടം രാശിക്കാര്‍ക്ക് ലഭിക്കും.

പുതിയ വാഹനമോ വസ്തുവോ വാങ്ങാനുള്ള അവസരവും ലഭിക്കും. ജോലിയില്‍ മാറ്റം ആലോചിക്കുന്നവര്‍ക്ക് അത് സാധ്യമാകും. മെയ് 19ന് ശേഷം ഈ രാശിക്കാരുടെ ജീവിതത്തില്‍ സുവര്‍ണകാലവും ആരംഭിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമായിരിക്കും ഇക്കാലയളവില്‍ ഇവര്‍ക്ക് ലഭിക്കും. സമ്പത്ത് പല മടങ്ങായി വര്‍ധിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+