ജീവിതത്തിലെ ആ നിർണായക തീരുമാനമെടുക്കും, ഈ രാശിക്കാർ ആഗ്രഹിച്ചത് നേടും, രാശിഫലം
മിഥുനം രാശിക്കാർ ദൂരയാത്ര ചെയ്യാൻ സാധ്യതയുണ്ട്. വിദേശത്താണ് ജോലിയെങ്കിൽ വളരെ അധികം ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകേണ്ടതായി വന്നേക്കും. ചിങ്ങം രാശിക്കാർക്ക് വരവിനേക്കാൾ ചിലവ് കൂടും.. വിശദമായി രാശിഫലം വായിക്കാം
മേടം - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗ ശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ചയുണ്ടാകും.
ഇടവം - കര്‍മവിജയം കാണുന്നു. ബാധ്യതകളില്‍നിന്നു മോചനം ലഭിക്കും. രാഷ്ട്രീയക്കാര്‍ വിമര്‍ശനപാത്രമാകും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധ മായി വളരെയധികം ശ്രദ്ധിക്കണം.

മിഥുനം - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തകളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂര യാത്രയ്ക്ക് സാദ്ധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് നൃത്തസംഗീതാദികലകളില്‍ താത്പര്യം വര്‍ദ്ധിക്കും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും.
കര്‍ക്കടകം - കൃഷി ആദായകരമാകും. കുടുംബച്ചെലവു നിയന്ത്രിക്കാന്‍ സാധിക്കും. നേതൃപരമായ കഴിവു പ്രകടിപ്പിക്കും. മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. . സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ അനുഭവപ്പെടും.
ചിങ്ങം - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും.
കന്നി - കച്ചവടാഭീവൃദ്ധി ഉണ്ടാകും. പഠനകാര്യത്തില്‍ ശ്രദ്ധക്കുറവു പാടില്ല. പുതിയ സംരംഭങ്ങള്‍ക്കു ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല.
തുലാം - വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണ ലാഭം ഉണ്ടാകും.

വൃശ്ചികം - ഭൂസ്വത്തു സംബന്ധമായ ഇടപാടു നടത്തും. കുടുംബത്തില്‍ നേരിയ അസ്വസ്ഥത ഉണ്ടാകും. ഉദാരവിഷമം മാറും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. മാനസിക സംഘര്‍ഷങ്ങള്‍ കൂടും.
ധനു - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവസ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും.
മകരം - കര്‍മസംബന്ധമായി ദൂരയാത്ര വേണ്ടിവന്നേക്കും. ബിസിനസ്സില്‍ വിശ്വസ്ത പങ്കാളിയെ ലഭിക്കും. എല്ലാറ്റിലും കൂടുതല്‍ ശ്രദ്ധ നന്ന്. ഗുണകരമായ വിവാഹാലോചന വരും. സിനിമാ, സീരിയല്‍ രംഗത്തുള്ളവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കും.
കുംഭം - സര്‍വ്വകാര്യ വിജയം, പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുകൈകാര്യം ചെയ്യണം. കര്‍മ്മ രംഗത്ത് പുരോഗതി ഉണ്ടാകും. അനാഥാലയങ്ങള്‍ക്കായി പണം ചെലവഴിക്കും. പിതാവിന് അനുഭവപ്പെട്ടിരുന്ന ശാരീരിക ക്ലേശങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
മീനം - ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവും സഹകരണവും ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്കു ജനസമ്മിതി വര്‍ധിപ്പിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ ഉത്കണ്ഠ വേണ്ട.












Click it and Unblock the Notifications