നില്‍ക്കുമ്പോള്‍ കാലിന് അല്‍പം വളവുണ്ടോ? പെണ്‍കുട്ടി റൊമാന്‍റിക്കാ... കാല് പറയും പെണ്ണിന്‍റെ സ്വഭാവം
എല്ലാവരുടേയും ശരീരം വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക് നീളക്കൂടുതല്‍, ചിലര്‍ക്കത് വണ്ണക്കൂടുതലാവും, ആകൃതി, നിറം തുടങ്ങി എല്ലാം വ്യത്യസ്തം. പക്ഷേ നമ്മുടെ ശരീരഭാഗങ്ങളുടെ ആകൃതി നോക്കി നമ്മുടെ സ്വഭാവം നിര്‍ണയിക്കാന്‍ കഴിയുമോ. കഴിയും എന്നാണ് ലക്ഷണശാസ്ത്രത്തില്‍ പറയുന്നത്. മുഖത്തിന്‍റെ, ശരീരഘടനയുടെ, കൈ കാലുകളുടെ ഇവയുടെ ഒക്കെ പ്രത്യേകത നോക്കി നമുക്ക് ഒരാളുടെ സ്വഭാവം നിര്‍ണയിക്കാന്‍ കഴിയുമത്രേ. പെണ്‍കുട്ടികളുടെ കാലുകള്‍ എപ്പോഴും എല്ലാവരും ശ്രദ്ധിക്കും. കാരണം അവരുടെ കാലിന്‍റെ ഭംഗി നോക്കിയാണ് അവരുടെ ശരീര ശുചിത്വം അളക്കുന്നത്. എന്നാല്‍ ശുചിത്വം അല്ലാതെ അവരുടെ കാലിന്‍റെ വിടവ് നോക്കി നമുക്ക് അവരുടെ സ്വഭാവവും കണ്ടെത്താന്‍ കഴിയും എന്നാണ് ലക്ഷണശാസ്ത്രത്തില്‍ പറയുന്നത്.

അധികം വിടവില്ലാത്തവര്‍
കാല് നേര്‍ക്ക് വെയ്ക്കുമ്പോള്‍ അടിഭാഗത്ത് വിടവില്ലാത്തവര്‍ ആണെങ്കില്‍ അത്തരക്കാര്‍ പൊതുവേ മറ്റുള്ളവര്‍ക്ക് വിധേയര്‍ ആയിരിക്കുമത്രേ. ഇവര്‍ പൊതുവേ നാണം കുണുങ്ങികളുമായിരിക്കും. ഒരു കാര്യത്തെ കുറിച്ചും സ്വന്തമായി അഭിപ്രായം ഇല്ലാത്തവര്‍ കൂടിയായിരിക്കും ഇക്കൂട്ടര്‍. എന്നാല്‍ ഇക്കൂര്‍ പൊതുവേ സുന്ദരികളായിരിക്കും. മറ്റുള്ളവര്‍ക്ക് ആകര്‍ഷണം തോന്നിപ്പുക്കുന്ന രീതിയില്‍ സംസാരിക്കാനും ഇടപെടാനും കഴിയും എന്നതാണ് അവരുടെ പ്രത്യേകത.

ഓവല്‍ ഷേപ്പില്‍
കാല് നേരെ വെയ്ക്കുമ്പോള്‍ ഓവല്‍ ഷേപ്പിലാണ് കാലിന്‍റെ ഷെയ്പ്പ് എങ്കില്‍ അത്തരക്കാര്‍ ധൈര്യശാലികളായിരിക്കും. ആരോടും എന്തും തുറന്നടിച്ച് പറയാന്‍ ഇഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ മറ്റുളളവര്‍ അവരെ കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് ആകുലതപ്പെടാറില്ല.സാഹസിക ഇഷടപ്പെടുന്നവരായിരിക്കും ഇവര്‍ . അതുകൊണ്ട് തന്നെ ധാരാളം യാത്രകള്‍ പോകാന്‍ ഇവര്‍ താത്പര്യം കാണിക്കും. ഏകാന്തതയെ കൂടെക്കൂട്ടാന്‍ ആയിരിക്കും ഇത്തരക്കാര്‍ക്ക് ഏറെ ഇഷ്ടം. ഭക്ഷണപ്രിയര്‍ ആയിരിക്കും. അതേസമയം മെയ് അഴകിനെ കുറിച്ച് അതീവ ശ്രദ്ധാലുക്കളായിരിക്കും ഇക്കൂട്ടര്‍.

പരസ്പരം മുട്ടുന്ന തുടകള്‍
കാല് വെയ്ക്കുമ്പോള്‍ തുടയിലെ രണ്ട് മുട്ടുകളും കൂട്ടിമുട്ടുന്നവര്‍ ആണെങ്കില്‍ ഇവര്‍ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ ഇഷ്ടപെടുന്നവര്‍ ആയിരിക്കുമത്രേ. എപ്പോഴും റൊമാന്‍റിക് ആയിരിക്കും ഇക്കൂട്ടര്‍. ഒരിക്കലും ബോറടിക്കാതെ ഏത് ബന്ധത്തേയും അതേ ഊഷ്മളതയില്‍ നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിയും. സൗന്ദര്യത്തെ കുറിച്ച് ഏറെ ആകുലതപ്പെടുന്നവര്‍ ആവും ഇവര്‍.

നിവര്‍ന്ന് നില്‍ക്കുന്നത്
കാലുകള്‍ നിവര്‍ന്ന് നില്‍ക്കുന്നവര്‍ ആണെങ്കില്‍ പാരമ്പര്യത്തെ കൂട്ടുപിടിച്ച് ജീവിച്ച് ജീവിക്കുന്നവര്‍ ആകും ഇക്കൂട്ടര്‍. മതവിശ്വാസത്തിലും ദൈവീകകാര്യങ്ങളിലും ഒക്കെ ഇവര്‍ മുന്തിയ പരിഗണന കൊടുക്കും. പങ്കാളി ചെയ്യുന്നത് ഒക്കെയും ഇക്കൂട്ടര്‍ തലയാട്ടി സമ്മതിക്കും. സ്വന്തമായി വ്യക്തിത്തം ഇല്ലാത്തവര്‍ ആയിരിക്കും ഇവര്‍. എപ്പോഴും മറ്റുള്ളവരെ ആശ്രയിക്കുന്ന ഇക്കൂട്ടര്‍ക്ക് ആത്മവിശ്വാസവും നന്നേ കുറവായിരിക്കും.












Click it and Unblock the Notifications