Get Updates
Get notified of breaking news, exclusive insights, and must-see stories!

Today's Horoscope: വില കൂടിയ വസ്തുക്കള്‍ വാങ്ങും, കടം വീട്ടാന്‍ കഴിയും, ആഗ്രഹ സാഫല്യം ഉണ്ടാകും, നക്ഷത്രഫലം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. കുടുംബത്തില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിനോ ശത്രുതയ്‌ക്കോ സാദ്ധ്യത.

ഇടവം - സഹോദരങ്ങള്‍ക്കു ഗുണകരമായ വിവാഹാലോചനകള്‍ വരും. ഉന്നത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്തുക്കള്‍ വാങ്ങും. കടം വീട്ടാന്‍ കഴിയും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും.

മിഥുനം - വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം കൂടും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയ സാധ്യത കാണുന്നു. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. പത്ര പ്രവര്‍ത്തകര്‍ക്ക് ധാരാളം യാത്രകള്‍ ചെയ്യേണ്ടി വരും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

The horoscope predicts

കര്‍ക്കടകം - കുടുംബ ചെലവുകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്കു ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷകളില്‍ മികച്ച വിജയം. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. അസുഖങ്ങള്‍ വര്‍ധിക്കും. അന്യദേശയാത്ര തടസ്സപ്പെടും. ബിസിനസ്സ് പുരോഗതി കുറയും സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

ചിങ്ങം - ഭാര്യയുമായോ ഭാര്യാബന്ധുക്കളുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കുക. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. അശ്രദ്ധയോടുകൂടി പ്രവര്‍ത്തിക്കരുത്. മനഃസമാധാനം കുറയും. കര്‍മ രംഗത്തു വീഴ്ച സംഭവിക്കും.

കന്നി - സഹോദരങ്ങള്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം അനുകൂലമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും.

തുലാം - പല വിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയം. ദമ്പതികള്‍ തമ്മില്‍ സൗന്ദര്യ പിണക്കത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയര്‍ക്ക് രോഗാരിഷ്ടതയ്ക്ക് സാദ്ധ്യത. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് സന്തോഷത്തിന് വകയുണ്ട്.

The horoscope predicts

വൃശ്ചികം - വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും. സന്താനശ്രേയസ്സ്, മനഃസുഖം എന്നിവ ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ജീവിതനിലവാരം മെച്ചപ്പെടും. നഷ്ടവസ്തു തിരികെ ലഭിക്കും. ശ്രേയസ്‌കരമായ വാരമാണ്. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും.

ധനു - ജോലികള്‍ യഥാസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിയും. സംസാരം പരുഷമാകാതിരിക്കുവാന്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസ്സങ്ങള്‍ നേരിടും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. പുതിയ സുഹൃത്ത് ബന്ധം മഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഉത്കണ്ഠാകുലയാകും.

മകരം - പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും. ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും.

കുംഭം - മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ പരീക്ഷാദികളില്‍ പ്രതീക്ഷിക്കു ന്നത്ര വിജയമുണ്ടാകില്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചുവേണം. ഓഹരി വിപണിയിലോ ഊഹക്കച്ചവടത്തിലോ ഏര്‍പ്പെടാതിരിക്കണം.

മീനം - പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. ബിസിനസ്സില്‍ പുതിയ പങ്കാളിത്തം ലഭിക്കും. വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+