Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരത്തിലെ ഈ അടയാളങ്ങൾ ഭാഗ്യം പറയും: നെറ്റിയിൽ മറുകുള്ള സ്ത്രീകൾക്ക് സമ്പന്ന ജീവിതം!

കുടുംബത്തിൽ പെൺകുട്ടികൾ ജനിക്കുന്നത് തന്നെ പ്രിയപ്പെട്ടവർ ഭാഗ്യത്തിന്റെ അടയാളമായാണ് കണക്കാക്കുപ്പെടുന്നത്. സ്ത്രീകൾ സ്നേഹത്തിന്റെയും ഭാഗ്യത്തിന്റേയും സമൃദ്ധിയുടേയും അടയാളമാണെന്നും പണ്ടുകാലം മുതൽ ഇന്ത്യയിൽ കണക്കാക്കിപ്പോന്നിരുന്നു. സ്ത്രീകളും പെൺകുട്ടികളും ഭാഗ്യവതികളാണോ എന്ന് നിർണയിക്കാൻ ശരീത്തിൽ കാണപ്പെടുന്ന മറുകുകൾക്കും പാടുകള്‍ക്കും കഴിയുമെന്നുള്ള വിശ്വാസവും നിലവിലുണ്ട്. ഇവയ്ക്ക് സ്ത്രീകളുടെ സ്വഭാവത്തെക്കുറിച്ച് നിരവധി കാര്യങ്ങൾ പറയാനുള്ള കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.

ഹസ്തരേഖാ ശാസ്ത്രം അനുസരിച്ച് സ്ത്രീകളുടെ കാലിന് അടിയിൽ ത്രികോണാകൃതിയിലുള്ള പാടുണ്ടാകുന്നത് ബുദ്ധിയുടെ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇത്തരക്കാർ മറ്റുള്ളവരെ സഹായിക്കാൻ മനസ്സ് കാണിക്കുന്നവരാണ്. തന്റെ കഴിവ് ബുദ്ധി എന്നിവയ്ക്ക് അനുസൃതമായി ഏതറ്റം വരെയും പോകാൻ തയ്യാറുള്ളവരായിരിക്കും ഇത്തരക്കാർ. കുടുംബത്തിലും സുഹൃത്ത് വലയത്തിനുള്ളിലും എല്ലാവരും സന്തോഷത്തോടെയിരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. ഇതിനായി തന്നെക്കൊണ്ട് കഴിയുന്ന തരത്തിലുള്ള എല്ലാ സഹായങ്ങളും ഇവർ ചെയ്യാനും തയ്യാറായിരിക്കും. കുടുംബ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നവരായിരിക്കും ഇത്തരക്കാർ.

വയറിലും പൊക്കിളിലും പാടും മറുകും

വയറിലും പൊക്കിളിലും പാടും മറുകും

പൊക്കിളിന് താഴെ മറുകോ പാടോ ഉള്ള സ്ത്രീകൾ കുടുംബത്തിൽ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഭാഗ്യമുള്ള ഇവർ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും സൂചകങ്ങൾ കൂടിയായിരിക്കും. പൊക്കിളിന് താഴെയുണ്ടാകുന്ന അരിമ്പാറ, മറുക് എന്നിവയെല്ലാം ഭാഗ്യ സൂചകങ്ങളായാണ് കണക്കാക്കപ്പെടുന്നത്. അരക്കെട്ടിലോ അരക്കെട്ടിന് താഴെയോ ഉണ്ടാകുന്ന മറുകുകളും ഭാഗ്യം കൊണ്ടുവരുമെങ്കിലും ജീവിതത്തിന്റെ മുക്കാൽ ഭാഗവും ഇവർ അസന്തുഷ്ടരായി കാണപ്പെടും. ജീവിതത്തിൽ പ്രശ്നങ്ങള്‍ നേരിടുന്ന ഇത്തരക്കാർ എളുപ്പത്തിൽ ഇവയെ തരണം ചെയ്യാൻ സാധിക്കുന്നവർ കൂടിയാണ്.

കാല്‍വിരലിലെ മറുക് പറയുന്നത്

കാല്‍വിരലിലെ മറുക് പറയുന്നത്

നീളമുള്ള കാൽവിരലുള്ളവർ ജീവിതത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരായിരിക്കും. കാലിന്റെ വലിയ വിരല്‍ മറ്റ് വിരലുളിൽ നിന്ന് അകന്നുനിൽക്കുന്നതാണെങ്കിലും വൃത്താകൃതിയിൽ ചുവന്ന വിരലുകൾ ആണെങ്കിലും ഭാഗ്യമുള്ളതായാണ് കണക്കാക്കുന്നത്. കാലിന്റെ അടിഭാഗത്ത് പിരിഞ്ഞ പാടുകൾ ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയങ്ങളും ഭാഗ്യവും കാത്തിരിക്കുന്നുവെന്നതിന്റെ ലക്ഷണങ്ങളാണ്. ജീവിത്തിൽ വലിയ അധ്വാനമൊന്നുമില്ലാതെ ജീവിക്കാൻ കഴിയുന്നവരായിരിക്കും ഇത്തരം സ്ത്രീകള്‍. ദൈവാനുഗ്രഹമുള്ളവരായിരിക്കും ഇത്തരം സ്ത്രീകൾ. കാൽപ്പാദത്തിൽ താമരയുടെ ആകൃതിയിലുള്ള ചിഹ്നമോ വളയങ്ങളോ കാണുന്നവർ ഭാഗ്യമുള്ളവരായിരിക്കും. ഇത്തരം സ്ത്രീകളുടെ ഭർത്താക്കന്മാർ ഉയർന്ന പദവിയിലെത്തുകയും ചെയ്യും.

മൂക്കിലുള്ള പാടുകൾ പറയുന്നത്

മൂക്കിലുള്ള പാടുകൾ പറയുന്നത്


മൂക്കിലോ മൂക്കിന്റെ വശങ്ങളിലോ മറുകുകളോ പാടുകളോ കാണപ്പെടുന്ന സ്ത്രീകൾ സമ്പന്നതയില്‍ ജീവിത്താൻ വിധിക്കപ്പെട്ടവരായിരിക്കും. ഭാഗ്യവും സമ്പത്തും ഇത്തരക്കാരെ തേടിവരും. ജീവിതകാലം മുഴുവനും സുഖലോലുപതയിലും സമ്പന്നതിലും ജീവിക്കാൻ കഴിയുന്നവരായിരിക്കും.

 നാക്കിലുള്ള പാടുകൾ

നാക്കിലുള്ള പാടുകൾ

മൃദുത്വമുള്ളതും ചുവന്ന നിറത്തിലുള്ളതുമായ ചുണ്ടുള്ളവര്‍ സന്തോഷത്തിന്റെ പ്രതീകങ്ങളായിരിക്കും. തന്റെ സന്തോഷം കുടുംബാഗങ്ങൾക്കും ബന്ധുക്കൾക്കും എന്ന് തുടങ്ങി തനിക്ക് ചുറ്റിലുള്ള ആരിലേയ്ക്കും പകർന്നുനൽകുന്നവരായിരിക്കും ഇത്തരക്കാർ. നാക്കിന്റെ മധ്യഭാഗത്ത് പുള്ളികളോ പാടുകളോ ഉള്ളവര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങള്‍ നേരിടേണ്ടിവരും. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഇത്തരക്കാർക്ക് സംസാരിക്കുന്നതിനും പ്രശ്നങ്ങളുണ്ടാകും. ബുദ്ധിമാന്മാരായ ഇവർ നയതന്ത്രപരമായി ഓരോ കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നവർ കൂടിയായിരിക്കും.

കണ്ണിൽ ചുവന്ന പാടുകൾ

കണ്ണിൽ ചുവന്ന പാടുകൾ

ഭംഗിയുള്ള കണ്ണുകളുള്ള സ്ത്രീകൾ ഭാഗ്യവതികളാണ് എന്നാണ് പൊതുവേ പറയപ്പെടുന്നത്. കണ്ണിന്റെ കൃഷ്ണമണിയ്ക്കടുത്തുള്ള ചുവന്ന ഭാഗത്ത് മറുകോ നിറവ്യത്യാസമുള്ള പാടുകളോ ഉള്ള സ്ത്രീകളെ ഒരിക്കലും കൈവിട്ടുകളയരുത്. ഇവർ ജീവിതത്തിൽ സന്തോഷം നിലനിർത്താൻ കഴിവുള്ളവരാണ്. പുരികത്തിന്റെ അഗ്രഭാഗത്ത് കുത്തുകൾ പുള്ളികൾ എന്നിവയുള്ളത് ജീവിതത്തോട് അഭിനിവേശം സൂക്ഷിക്കുന്നവരായിരിക്കും. നയിക്കാനായി ജനിച്ചിട്ടുള്ളവരായിരിക്കും അളവറ്റ നേതൃപാടവമുള്ള ഇത്തരക്കാർ.

പിങ്ക് നിറത്തിലുള്ള പാദങ്ങൾ

പിങ്ക് നിറത്തിലുള്ള പാദങ്ങൾ


പിങ്ക് നിറത്തിലുള്ള മൃദുലമായ പാദങ്ങളുള്ള സ്ത്രീകൾക്ക് ഭര്‍ത്താവിനെയും ആൺ സുഹൃത്തുക്കളെയും സന്തോഷിപ്പിക്കാന്‍ കഴിവുണ്ടായിരിക്കും. സ്നേഹം, പ്രണയം, എന്നിവയോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തുന്ന ഇവർ തങ്ങളുമായി അടുത്തുനിൽക്കുന്നവരോടും പ്രിയപ്പെട്ടവരോടും അത്രമേൽ അടുപ്പം കാണിക്കുന്നവരുമായിരിക്കും. ഒരേ നീളത്തിലുള്ള വിരലുകളാണ് കാലിലുള്ളതെങ്കിൽ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കാൻ കഴിവുള്ള സ്ത്രീകളായിരിക്കും ഇത്തരക്കാർ. നടുവിരൽ മറ്റു വിരലുകളേക്കാൾ ചെറുതാണെങ്കിൽ അശുഭസൂചനയാണ്. ഇത്തരം സ്ത്രീകളെ വിവാഹം കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്.

 ഇടത് താടിയിൽ മറുക് ഉണ്ടെങ്കിൽ!!

ഇടത് താടിയിൽ മറുക് ഉണ്ടെങ്കിൽ!!

താടിയുടെ ഇടത് ഭാഗത്ത് മറകുണ്ടെങ്കില്‍ ഇത്തരം സ്ത്രീകള്‍ ആഹാരപ്രിയരായിരിക്കും. പാചകത്തില്‍ കഴിവ് തെളിയിക്കുന്ന ഇവർ കുടുംബാംഗങ്ങളെ എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്നവരും പ്രതിസന്ധികളിൽ ചേർത്തുനിർത്തുന്നവരുമായിരിക്കും. നെറ്റിയുടെ മധ്യത്തിൽ മറുകോ പാടുകളോ ഉള്ളവർ അതി സമ്പന്നരും സമൃദ്ധി അനുഭവിക്കുന്നവരുമായിരിക്കും. ബുദ്ധിമുട്ടില്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+