Get Updates
Get notified of breaking news, exclusive insights, and must-see stories!

പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവരെല്ലാം മടിയന്മാര്‍: ഇരിപ്പിന്റെ രീതി നിങ്ങളോട് പറയുന്ന കാര്യങ്ങള്‍

ജോലി സ്ഥലത്തും വീട്ടിലും മീറ്റിംഗിലും.. ഓരോ സ്ഥലത്തും ഓരോ രീതിയിലായിരിക്കും നമ്മള്‍ ഇരിക്കുക. ഇരിപ്പിന്റെ രീതി നോക്കി വ്യക്തികളുടെ സ്വാഭാവവും ആളുകളുടെ മനോഭാവവും നിര്‍ണയിക്കാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്. പ്രതിദിനം മണിക്കൂറുകളോളം ഇടവേളയില്ലാതെ ഇരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിശ്വസിക്കപ്പെടുന്നുണ്ട്. ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഇരിക്കുന്ന രീതിയ്ക്ക് കഴിയുമെന്നാണ് വിദഗ്ധരും വ്യക്തമാക്കുന്നത്.

 ചമ്രം പടിഞ്ഞിരുന്നാല്‍ വിശാല മനസ്കര്‍

ചമ്രം പടിഞ്ഞിരുന്നാല്‍ വിശാല മനസ്കര്‍


നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന വ്യക്തികള്‍ വിശാല ഹൃദയമുള്ളവരായിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ തങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുമെന്നതിനെക്കുറിച്ച് ഇങ്ങനെ ഇരിക്കുന്നവര്‍ വ്യാകുലപ്പെടാറില്ല. അതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തില്‍ നേടിയെടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തുവരാണ് ഇത്തരക്കാര്‍ എന്ന സൂചനയും ഇത് നല്‍കുന്നു. സര്‍ഗ്ഗാത്മക ശേഷിയുള്ളവരായിരിക്കും നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്നവര്‍

 ജോലിക്കിടെയും വിശ്രമ വേളകളിലും

ജോലിക്കിടെയും വിശ്രമ വേളകളിലും


നിവര്‍ന്ന് ഇരിക്കുന്നവര്‍ എന്തുകാര്യവും ചെയ്യാന്‍ ആത്മവിശ്വാസമുള്ളവരായിരിക്കും. ശക്തമായ മനസായിരിക്കും ഇത്തരത്തില്‍ ജോലിക്കിടയിലും വിശ്രമവേളകളിലും നിവര്‍ന്നിരിക്കുന്നവര്‍. മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് മികച്ച ഉപദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നവരായിരിക്കും. സുഹൃത്തുക്കളും ബന്ധുക്കളും നേരിട്ട് സമീപിച്ച് ഇവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുകയും ചെയ്യും.

പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവര്‍

പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവര്‍

പിറകിലേയ്ക്ക് ചാഞ്ഞിരിക്കുന്നവര്‍ സ്വഭാവം കൊണ്ട് മടിയന്മാരായിരിക്കും. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായി കേള്‍ക്കുമെങ്കിലും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമായിരിക്കും ഇത്തരക്കാര്‍ ചെയ്യുക. എന്ത് കാര്യങ്ങളിലേയ്ക്കും എടുത്ത് ചാടുന്നതിന് മുമ്പായി അതിന്റെ ശരിതെറ്റുകളും വരുംവരായ്കകളും ചിന്തിച്ച ശേഷമായിരിക്കും ചെറിയ കാര്യങ്ങളില്‍ പോലും തീരുമാനങ്ങളുമെടുക്കുക.

കാല്‍ പാദങ്ങള്‍ പിണച്ചുവെച്ചിരിക്കുന്നവര്‍

കാല്‍ പാദങ്ങള്‍ പിണച്ചുവെച്ചിരിക്കുന്നവര്‍

കാലുകള്‍ പിണച്ചുവെച്ചിരിക്കുന്നവര്‍ റിലാക്സ് ആയിരിക്കുന്നവരും സുരക്ഷിതമായും ഇരിക്കുന്നവരായിരിക്കും. ഇത്തരത്തില്‍ ഇരിക്കുന്ന വ്യക്തികള്‍ എപ്പോഴും സന്തോഷവാന്മാരും ആയിരിക്കും. രാജകീയമായ മനോഭാവമുള്ളവരായിരിക്കും. ജീവിതത്തിന്റെ അര്‍ത്ഥമറിഞ്ഞ് ജീവിക്കുന്ന ഇത്തരക്കാര്‍ മികച്ച രീതിയില്‍ ജീവിതം ആസ്വദിക്കുന്നവരായിരിക്കും.

കൈകള്‍ കെട്ടി ഇരിക്കുന്നവര്‍

കൈകള്‍ കെട്ടി ഇരിക്കുന്നവര്‍


കൈകള്‍ കെട്ടി ഇരിക്കുന്ന വ്യക്തികള്‍ സ്വന്തം വ്യക്തിത്വം മറ്റുള്ളവരില്‍ നിന്ന് ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നവരായിരിക്കും. ജനക്കൂട്ടത്തില്‍ സ്വന്തം വ്യക്തിത്വം മറച്ചുവെക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍. ലോകത്തില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള പ്രവണയും ഇത്തരക്കാരില്‍ പ്രകടമായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്നവരായിരിക്കും ഇത്തരത്തില്‍ കൈകള്‍ പിണച്ച് ഇരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. മനസ്സില്‍ നിന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിനേക്കാള്‍ ഹൃദയത്തില്‍ നിന്ന് തീരുമാനം എടുക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരത്തില്‍ ഇരിക്കുന്നവര്‍.

വശങ്ങളിലേയ്ക്ക് കാലിട്ടിരിക്കുന്നത്

വശങ്ങളിലേയ്ക്ക് കാലിട്ടിരിക്കുന്നത്


വശങ്ങളിലേയ്ക്ക് കാലിട്ട് ഇരിക്കുന്നവര്‍ ഊഷ്മളമായ ഹൃദയത്തോടുകൂടിയ വ്യക്തികളായിരിക്കും. ആകര്‍ഷണീയരായിരിക്കും ഇത്തരത്തില്‍ വശങ്ങളിലേയ്ക്ക് കാലിട്ടിരിക്കുന്നവര്‍. അവസരവവാദികളെയും പറ്റിക്കുന്ന സ്വഭാവക്കാരെയും ഇത്തരക്കാര്‍ അകറ്റി നിര്‍ത്തും.

മടിയില്‍ കൈകള്‍ വച്ചിരിക്കുന്നവര്‍

മടിയില്‍ കൈകള്‍ വച്ചിരിക്കുന്നവര്‍

മടിയിയില്‍ കൈകള്‍ വച്ചിരിക്കുന്ന വ്യക്തികള്‍ നാണക്കാരായിരിക്കും. ഇത്തരക്കാരെ മനസ്സിലാക്കാനും ബുദ്ധിമുട്ടായിരിക്കും. മറ്റുള്ളവര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കാത്ത ഇത്തരക്കാര്‍ ആരെയും സഹായിക്കാന്‍ മനസ്സ് കാണിക്കുന്നവരായിരിക്കും.

കാല് വളച്ച് പിറകിലേയ്ക്ക്ചാഞ്ഞിരുന്നാല്‍

കാല് വളച്ച് പിറകിലേയ്ക്ക്ചാഞ്ഞിരുന്നാല്‍


കാലുകളില്‍ ഒന്ന് പിണച്ചുവെച്ച് പിറകിലേക്ക് ചാഞ്ഞിരിക്കുന്ന വ്യക്തികള്‍ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ളവരായിരിക്കും. എന്തുകാര്യവും കൃത്യമായും വ്യക്തമായും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ ഒന്നും അവസാന നിമിഷത്തേയ്ക്ക് നീട്ടിവയ്ക്കുന്നവരായിരിക്കില്ല. പ്രൊഫഷണ്‍ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇത്തരക്കാര്‍ തയ്യാറാവില്ല.

കസേരയില്‍ കയ്യൂന്നി ഇരിക്കുന്നവര്‍

കസേരയില്‍ കയ്യൂന്നി ഇരിക്കുന്നവര്‍

ആംറെസ്റ്റില്‍ കൈകള്‍ ഊന്നിയിരിക്കുന്നവര്‍ സെന്‍സിറ്റീവായ വ്യക്തികളായിരിക്കും. ജീവിതത്തില്‍ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവബോധമുള്ളവരായിരിക്കും. വ്യക്തിയെന്ന നിലയില്‍ വ്യക്തിബന്ധങ്ങളില്‍ സുരക്ഷിതത്വം തേടുന്നവരായിരിക്കും ഇത്തരക്കാര്‍. സുരക്ഷിതമായ ഇടങ്ങളില്‍ ഏറെക്കാലം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+