കടൽ കടന്ന് പണമെത്തും; ജൂൺ പകുതിയോടെ ഒരു സന്തോഷവാർത്ത തേടിയെത്തും; ഈ രാശിക്കാരാണോ?
മേയ് മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ജൂൺ മാസം പിറക്കുന്നതോടെ ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ബുധന്റെ സംക്രമണത്തോടെയാണ് ജൂൺ മാസം തുടങ്ങുന്നത്. ജൂൺ മാസത്തിൽ തന്നെ മറ്റ് സംക്രമണങ്ങളും നടക്കാനുണ്ട്.
ശനി കുംഭ രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. 3 രാശിക്കാരെ സംബന്ധിച്ച് ജൂൺ മാസം നേട്ടങ്ങളുടെ മാസം തന്നെയായിരിക്കും. ജീവിതത്തിൽ ഉയർച്ചയും നേട്ടവും ഈ സമയത്ത് വന്നുചേരുന്നതാണ്. ജീവിതം അടിമുടി മാറിമറിയാൻ പോകുന്ന ഈ മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

മേടം: മേട രാശിക്കാരെ സംബന്ധിച്ച് ജൂൺ മാസം വളരെ അനുകൂലമായിരിക്കും. എന്ത് പ്രവൃത്തി ആരംഭിച്ചാലും അത് വിജയകരമായി മുന്നോട്ടുകൊണ്ടുപോകാൻ ഈ രാശിയിൽപ്പെട്ട വ്യക്തികൾക്ക് സാധിക്കും. എല്ലാ മേഖലകളിലും ശോഭിക്കാനും മറ്റുള്ളവരുടെ ബഹുമാനം നേടിയെടുക്കാനും സാധിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും അത് ജീവിതത്തിൽ ഉപയോഗപ്പെടുത്താനും കഴിയും. യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി പുരോഗതി ഉണ്ടാവും.
ഇടവം: ജൂൺ മാസം തുടങ്ങിക്കഴിഞ്ഞാൽ ഈ രാശിക്കാർക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വരില്ല. അത്രയ്ക്കും നല്ല കാലമാണ് വരാൻ പോകുന്നത്. സാമ്പത്തികമായി വലിയ പുരോഗതി ഉണ്ടാവും. പണം നിക്ഷേപിക്കാൻ ഇതിനെക്കാളും മികച്ച സമയമില്ല. പൊതുവെ ഭാഗ്യമുള്ള ഈ രാശിക്കാരുടെ ഭാഗ്യം ഈ സമയത്ത് ഇരട്ടിയാവും. ബിസിനസ് മേഖലയിൽ നിന്ന് വലിയ ലാഭം ലഭിക്കും. ഒരു യാത്രയ്ക്കുള്ള സാധ്യത വന്നുചേരും. അത് നിങ്ങളുടെ ജീവിതത്തിൽ സുപ്രധാനമായ ഒരു മാറ്റം കൊണ്ടുവരും.
മിഥുനം: മിഥുനം രാശിക്കാർക്ക് തൊഴിൽ ചെയ്യുന്ന മേഖലയിൽ നിന്ന് അംഗീകാരം ലഭിക്കും. മാത്രവുമല്ല പ്രൊമോഷൻ ഉൾപ്പെടെ ഉള്ള ആനൂകൂല്യങ്ങൾക്കും സാധ്യത. ഏത് മേഖലയിലും ഈ രാശിക്കാർക്ക് ജോലി കിട്ടും. നിങ്ങളുടെ കഴിവിനുള്ള അംഗീകാരം ലഭിക്കും. പണം സമ്പാദിക്കാനുള്ള അവസരം ലഭിക്കും.
ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണ്. നിങ്ങൾക്ക് ഈ മേഖലയിൽ ശോഭിക്കാനും സാധിക്കും. പക്ഷേ നിങ്ങളുടെ കൂടെയുള്ളവരെ കരുതണം. അതുപോലെ പണം ചെലവിടുന്ന കാര്യത്തിലും ശ്രദ്ധവേണം. മറ്റുള്ളവരുടെ വാക്ക് കേട്ട് കാര്യങ്ങൾ ചെയ്യരുത്. ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് അതിനെക്കുറിച്ച് വളരെ സമയമെടുത്ത് തന്നെ ചിന്തിക്കണം.












Click it and Unblock the Notifications