കൈനിറയെ പണം കൊണ്ടെത്തിക്കും; ഈ രാശിക്കാരുടെ തലവര തെളിഞ്ഞു, രാജയോഗത്തേക്കാൾ കിടിലൻ യോഗം
ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ സ്ഥാനം ഉണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുകയും ചെയ്യും. ജ്യോതിഷത്തിൽ സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഗ്രഹമായാണ് ശുക്രനെ കണക്കാക്കുന്നത്. ഫെബ്രുവരി 12 ന് മകരം രാശിയിൽ പ്രവേശിച്ചിരിക്കുകയാണ് ശുക്രൻ. ശുക്രന്റെ സംക്രമവും സൂര്യനും ബുധനുമായുള്ള സംയോജനവും രാശി ചക്രത്തിലെ ചില ആളുകൾക്ക് വിജയം നൽകുന്നു.
ശുക്രന്റെ രാശി മാറ്റം ചിലരുടെ ജീവിതത്തിൽ വളരെ ശുഭകരമായ കാര്യങ്ങൾ കൊണ്ടുവരും. ജാതകത്തിൽ ശുക്രൻ ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് വാഹനങ്ങൾ വാങ്ങാനുള്ള അവസരവും സമ്പത്തും ഐശ്വര്യവും ഉണ്ടാവും. മകരം രാശിയിലെ ശുക്രൻ മാർച്ച് 6 വരെ അവിടെ തുടരും.

ചില രാശിക്കാർക്ക് സമംക്രമണം വഴി സാമ്പത്തികമായി നേട്ടമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ശുക്രൻ കാരണം മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.
മേടം: മേടം രാശിക്കാർക്ക് ശുക്ര സംക്രമം ഗുണം ചെയ്യും. സാമ്പത്തിരമായി പുരോഗതി ഉണ്ടാവും. നിങ്ങൾ വളരെയേറെ കാലമായി കിട്ടാതെ കിടക്കുന്ന പണം കിട്ടും. ഈ സമയത്ത് എല്ലാ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കും. ബന്ധങ്ങളൊക്കെ കൂടുതൽ ഉറപ്പുള്ളതാവും. ദീർഘ കാലമായി ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന വ്യക്തിയാണെങ്കിൽ ഈ സമയത്ത് പരിഹാരമാകും.
ചിങ്ങം: ശുക്രന്റെ രാശി മാറ്റം ചിങ്ങം രാശിക്കാർക്ക് സാമ്പത്തി നേട്ടങ്ങൾ കൊണ്ടുവരും. ദീർഘ നാളായി നിങ്ങളെ വട്ടം ചുറ്റിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹരാമാകും. കിട്ടാതെ മുടങ്ങിക്കിടക്കുന്ന പണം ഈ നേരത്ത് ലഭിക്കും. പങ്കാളിയുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. പരസ്പരം ധാരണ ഉണ്ടാവും. പ്രണയ ജീവിതം സമാധനപരമായി മുന്നോട്ട് പോകുന്നതാണ്.
കന്നി: കന്നി രാശിക്കാർക്ക് ശുക്രന്റെ സംക്രമണം വഴി സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾക്ക് ഈ സമയത്ത് വളരെ നല്ല അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. നിങ്ങളുടെ കഠിനാദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. ജീവിതത്തിൽ സന്തോഷകരമായ കാലഘട്ടം ആയിരിക്കും. ബിസിനസ്സ് രംഗത്ത് ആണെങ്കിൽ ലാഭം ഉണ്ടാവാനുള്ള അവസരമാണ്. വിവാഹം നോക്കുന്നവരാണെങ്കിൽ ഇക്കാലയളവിൽ ഉറപ്പിക്കും. വിവാഹിതർ വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കും.












Click it and Unblock the Notifications