ഈ 3 രാശിക്കാരാണോ? എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണം വാരാം; ഭാഗ്യം നിങ്ങളുടെ കൂടെ
ജ്യോതിഷ്യത്തിൽ ശുക്രനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. ശുക്രൻ ആരോഗ്യത്തിന്റെയും ആഡംബരത്തിന്റെയും ഗ്രഹമാണ്. ശുക്രൻ നിങ്ങൾക്ക് അനുകൂലമാണെങ്കിൽ വളരെ നല്ല നാളുകളായിരിക്കും നിങ്ങൾക്ക് വരാൻ പോകുന്നത്.
ശുക്രൻ ജീവിതത്തിൽ സുഖവും സന്തോഷവും കൊണ്ടുവരുന്നു. ശുക്രന്റെ അനുഗ്രഹം ഉണ്ടെങ്കിൽ ജീവിതത്തിൽ ഭാഗ്യം വന്നുകൊണ്ടേയിരിക്കും ജൂലായ് ഏഴിന് പുലർച്ചെ 3.59ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ജൂലായ് 23 ന് രാവിലെ 6.01 ന് ശുക്ര സംക്രമണം ഉണ്ടാവും.

2023 ഓഗസ്റ്റ് ഏഴിന് രാവിലെ കർക്കടക രാശിയിൽ പ്രവേശിക്കും. സെപ്റ്റംബർ നാല് വരെ കർക്കിടക രാശിയിൽ തുടരും. ശുക്രന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെ രാശിയിൽപ്പെട്ട വ്യക്തികളുടെ ജീവിതത്തിൽ ആണ് ശുക്രന്റെ അനുഗ്രഹം ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.
തുലാം: തുലാം രാശിക്കാരുടെ ജീവിതത്തിൽ ഇനി പോകുന്നത് വളരെ നല്ല നാളുകളാണ്. കാരണം ഈ രാശിക്കാർക്കൊപ്പം ശുക്രൻ ഉണ്ടാകും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഗുണപരമായ ഫലം വന്നുചേരും. വൻ ലാഭമാണ് ബിസിനസ്സിലൂടെ വരാൻ പോകുന്നത്.
നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയമാണ്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താം. വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ നിങ്ങൾക്ക് മുന്നിൽ തെളിയും. കടം കൊടുത്ത് കിട്ടാൻ ഉള്ള പണം ഉടൻ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. ആശങ്കവേണ്ട.
ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. സാമ്പത്തികമായി നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
വരുമാനത്തിൽ വർദ്ധവന് ഉണ്ടാവും. ജോലി ചെയ്യുന്ന മേഖലയിൽ നിന്ന് നിങ്ങൾ വലിയ നേട്ടം ആണ് ഉണ്ടാവാൻ പോകുന്നത്. പ്രൊമോഷന് സാധ്യത ഉണ്ട്. സമൂഹത്തിൽ അംഗീകാരം ലഭിക്കും. ആരോഗ്യകാര്യത്തിൽ നിങ്ങൾക്ക് ആശങ്ക വേണ്ട.
ചിങ്ങം: ചിങ്ങം രാശിക്കാരുടെ നല്ല നാളുകളാണ് ഇനി വരാൻ പോകുന്നത്. ശുക്രന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ടുവരുന്നതാണ്. ആളുകൾക്ക് നിങ്ങളോട് ആകർഷണം തോന്നും. തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കും.
ബിസിനസ്സ് മേഖലയിൽ ഉള്ള വ്യക്തികൾക്ക് വലിയ ലാഭം ലഭിക്കാനുള്ള മികച്ച അവസരമാണ് വരാൻ പോകുന്നത്. എല്ലാ മേഖലയിലും ഈ സമയത്ത് നിങ്ങൾക്ക് മികച്ചരീതിയിൽ പ്രവൃത്തിക്കാൻ സാധിക്കും. എല്ലാവരിൽ നിന്നും നിങ്ങൾക്ക് ബഹുമാനം ലഭിക്കും. വളരെ നല്ല സമയമാണ് വരാൻ ഇരിക്കുന്നത്.












Click it and Unblock the Notifications