Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊട്ടതെല്ലാം പൊന്നാകും, ഒക്ടോബറില്‍ സമൃദ്ധിയും ഐശ്വര്യവും ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം

ജ്യോതിഷത്തില്‍ ഓരോ രാശിക്കാര്‍ക്കും പ്രത്യേകം സ്ഥാനം തന്നെയുണ്ട്. ഇവ നിശ്ചിത കാലയളവില്‍ രാശിമാറാറുമുണ്ട്. ഇത്തരം രാശിമാറ്റങ്ങള്‍ ഒക്ടോബര്‍ മാസത്തിലും നടക്കാനുണ്ട്. ഈ മാസം മുഴുവന്‍ ചില രാശിക്കാര്‍ക്ക് വലിയ ഭാഗ്യ നേട്ടങ്ങള്‍ ലഭിക്കും.

ഭാഗ്യം ഇവരെ എല്ലാ കാര്യത്തിലും അനുഗ്രഹിക്കുന്നത് കൊണ്ടാണ് ഒക്ടോബര്‍ മാസം ഇവര്‍ക്ക് നേട്ടങ്ങള്‍ മാത്രം നല്‍കുന്നത്. ജ്യോതിഷപ്രകാരം സാധാരണ ഗ്രഹങ്ങളുടെ രാശിമാറ്റങ്ങളാണ് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുക. എന്നാല്‍ ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ നേട്ടം ലഭിക്കുന്നത് ആര്‍ക്കെല്ലാമെന്ന് നോക്കാം.

astrology-today

ഇടവം: അത്ഭുതകരമായ വളര്‍ച്ച ഇടവം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. ആഗ്രഹിച്ചത് പോലെ പുതിയ ജോലി ലഭിക്കും. കഠിനാധ്വാനം ചെയ്താല്‍ ഈ ജോലിയില്‍ നേട്ടങ്ങളുണ്ടാവും. സ്ഥാനക്കയറ്റം ആഗ്രഹിച്ചത് പോലെ തന്നെ ഇടവം രാശിക്കാരെ തേടിയെത്തും.

സാമ്പത്തിക നേട്ടങ്ങളും ധാരാളമായി ലഭിക്കും. ബിസിനസ്് ചെയ്യുന്നവരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാനാവും. ബിസിനസില്‍ വളര്‍ച്ച നേടാനുമാവും. പാതി വഴിയില്‍ നിര്‍ത്തിയ ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. വ്യവസായികളാണെങ്കില്‍ ഇവരെ തേടി ധനനേട്ടങ്ങള്‍ വരും.

മിഥുനം: ഈ രാശിക്കാര്‍ക്കൊപ്പം ഭാഗ്യം എപ്പോഴുമുണ്ടാവും. പ്രണയ ജീവിതം സഫലമാകും. പങ്കാളിയോടുള്ള സ്‌നേഹത്തില്‍ ഒരുപാട് വര്‍ധനവുണ്ടാവും. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞുനില്‍ക്കുന്ന കാലയളവായിരിക്കും മിഥുനം രാശിക്കാര്‍ക്കിത്. ജോലിയുള്ളവരാണെങ്കില്‍ പുരഗോതിയുണ്ടാവും.

ആഗ്രഹിച്ചത് പോലെ ജോലിയിലെ സ്ഥാനക്കയറ്റം ലഭിക്കും. വിവാഹിതരായവര്‍ക്കും ഏറ്റവും നല്ല കാലമായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാന്‍ ഒക്ടോബര്‍ മാസത്തില്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. അമ്പരപ്പിക്കുന്ന വിധത്തിലായിരിക്കും സാമ്പത്തിക വളര്‍ച്ച.

കര്‍ക്കടകം: ഭാഗ്യത്തിന്റെ അകമ്പടിയുള്ളത് കൊണ്ട് ഒക്ടോബര്‍ മാസത്തില്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് പുരോഗതി കൈവരിക്കാനാവും. സാമ്പത്തികമായ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും.

സ്വന്തമായി ബിസിനസ് ഉള്ളവരാണെങ്കില്‍ അത് ഉയരങ്ങളിലെത്തുന്നത് കാണാനാവും. വലിയ ധനനേട്ടങ്ങള്‍ ബിസിനസില്‍ നിന്ന് സ്വന്തമാക്കാന്‍ സാധിക്കും. കമ്പനിയെ തേടി ബിസിനസ് ഡീലുകളെത്തും. വലിയ ലാഭവും കിട്ടും. കുടുംബത്തില്‍ സന്തോഷം നിറഞ്ഞുനില്‍ക്കും.

ചിങ്ങം: വെച്ചടി കയറ്റം ചിങ്ങം രാശിക്കാര്‍ക്ക് ഒക്ടോബറില്‍ ലഭിക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഭാഗ്യ നേട്ടങ്ങള്‍ ചിങ്ങം രാശിക്കാരെ തേടിയെത്തും. പ്രതിസന്ധികള്‍ മാറി ഒരുപാട് ധനനേട്ടങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ ആത്മവിശ്വാസം ഒരുപാട് വര്‍ധിക്കും.

കരിയറില്‍ പുതിയ അവസരങ്ങള്‍ തേടിയെത്തും. എല്ലാ പ്രശ്‌നങ്ങളും ഇക്കാലയളവില്‍ അവസാനിക്കും. കുടുംബജീവിതത്തില്‍ സന്തോഷം വര്‍ധിക്കും. പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും.

കന്നി: ഒക്ടോബര്‍ മാസം കന്നി രാശിക്കാരെ സംബന്ധിച്ച് ശുഭകരമായിരിക്കും. സമ്പദ് സമൃദ്ധി ജീവിതത്തിലേക്ക് കടന്നുവരും. സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്ത് നിന്ന് വരുമാനം ലഭിക്കും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ലക്ഷ്യം നേടാന്‍ കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. ജോലിയില്‍ വലിയ ഉയര്‍ച്ച കൈവരിക്കാനാവും. അതുപോലെ എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും. ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനവും ലഭിക്കും.

തുലാം: ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ഒക്ടോബര്‍ മാസം തുലാം രാശിക്കാര്‍ക്ക് മുന്നേറാനാവും. സുവര്‍ണദിനങ്ങള്‍ ജീവിതത്തില്‍ ആരംഭിക്കും. ജോലിയില്‍ സര്‍വത്ര നേട്ടങ്ങള്‍ ലഭിക്കും. വരുമാനം വലിയ തോതില്‍ വര്‍ധിക്കും. ഇക്കാലയളവില്‍ വിവാഹം ഉറപ്പിക്കാനും സാധ്യത. ഓഹരി വിപണിയില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. അതുപോലെ ബിസിനസില്‍ നിന്നും വലിയ ധനനേട്ടങ്ങള്‍ സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+