പണമായും പദവിയായും നേട്ടങ്ങൾ തേടിയെത്തും; നിക്ഷേപിച്ചാൽ ഇരട്ടിനേട്ടം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് വളരെയേറെ പ്രാധാന്യമുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അവയുടെ രാശി മാറ്റവും ഓരോ വ്യക്തിയുടെ ജീവിതത്തെ വളരെയേറെ സ്വാധീനിക്കും. ശനി ദേവന് ജ്യോതിഷത്തിൽ ഏറെ പ്രധാന്യമുണ്ട്. ശനി കോപിച്ചാൽ പിന്നീടങ്ങോട്ടുള്ള ജീവിതം വളരെയേറെ പ്രയാസമുള്ളതായിരിക്കും.
അതേസമയം ശനിയുടെ അനുഗ്രഹമുണ്ടെങ്കിൽ ജീവിതത്തിൽ പുരോഗതിയും നേട്ടവും നിങ്ങളെ തേടിയെത്തും. ജ്യോതിഷ പ്രകാരം ശനിയെ കർമ്മ ദാതാവ് എന്നും നീതിയുടെ ദൈവം എന്നുമാണ് അറിയപ്പെടുന്നത്. കർമത്തിന് അനുസരിച്ചുള്ള ഫലം ആണ് ശനി നൽകുക. ശനിയ്ക്ക് ചില പ്രിയപ്പെട്ട രാശികളുണ്ട് ആ രാശിക്കാർക്ക് ശനി ദോഷം ഉണ്ടാവില്ല, പകരം അവർക്കൊപ്പം അനുഗ്രവുമായി ശനി ഉണ്ടാവുകയും ചെയ്യും.

ഏഴര ശനി കണ്ടശനിയുടെ സമയത്ത് ഓരോ വ്യക്തിയും വളരെയധികം കരുതയിരിക്കേണ്ട സമയമാണ്.മാനസികവും ശാരീരകവുമായ പ്രശ്നങ്ങൾ ഈ സമയത്ത് നേരിടേണ്ടിവരും . എന്നാൽ ശനിക്ക് പ്രിയപ്പെട്ട രാശിക്കാർക്ക് ഈ ദോഷം എൽക്കില്ല. പകരം അവർക്ക് മാനസികമായും ശാരീരികമായും ഒരു പ്രശ്നങ്ങളും ഉണ്ടാവില്ല. മാത്രമല്ല നേട്ടങ്ങളുടെ സമയം ആയിരിക്കും. ആ രാശിക്കാർ ആരാണെന്ന് നോക്കാം.
ഇടവം: ശനിയുടെ ദോഷം ഏൽക്കാത്ത, പകരം അനുഗ്രഹം മാത്രം ലഭിക്കുന്ന രാശിയാണ് ഇടവം. ശനിക്ക് ഏറ്റവും പ്രിയപ്പെട്ട രാശികളിൽപ്പെട്ട പ്രധാനപ്പെട്ട രാശിയാണ് ഇടവം. ഈ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രനും ശനിയും നല്ല സൗഹൃദത്തിലാണ്. ഇവരുടെz സൗബൃദം ഈ രാശിക്കാർക്ക് പുരോഗതിയും മഹാ ഭാഗ്യവും കൊണ്ടുവരും.
തുലാം: വേദ ജ്യോതിഷ പ്രകാരം തുലാം ശനിയുടെ ഉച്ച രാശി ആണ്. ശനിയുടെ അനുഗ്രഹം ഈ രാശിക്കാർക്കൊപ്പം തന്നെ ഉണ്ടാവും. കഷ്ടകാലം ഒരുപാട് കാലം ഉണ്ടാവില്ല. എല്ലാ തടസ്സങ്ങളും മാറ്റി നേട്ടം കൊണ്ടെത്തിക്കാൻ ശനി ദേവൻ ഉണ്ടാവും. എല്ലാ മേഖലകളിലും ഈ രാശിക്കാർക്ക് വലിയ പുരോഗതി ഉണ്ടാവും.
മകരം: ശനിക്ക് പ്രിയപ്പെട്ട രാശിയാണ് മകരം, ഈ രാശിയുടെ അധിപൻ ശനിയാണ്. അതുകൊണ്ട് ഈ രാശിക്കാർക്ക് ശനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. ഏഴര ശനി ഉണ്ടായാലും ഈ രാശിക്കാരെ കാര്യമായി ബാധിക്കില്ല. ശനി ദേവൻ കൂടെ ഉണ്ടാവുന്നതിനാൽ മുന്നിലുള്ള തടസ്സങ്ങൾ ഒക്കെ മാറ്റിത്തരും. ശനി ദേവനെ പ്രാർത്ഥിക്കുകഗ. ഗുണപരമായ ഫലം ഈ രാശിക്കാരെ തേടിയെത്തും.
കുംഭം: കുംഭം രാശിക്കാരുടെ ഭാഗ്യം തെളിയും. ശനിയാണ് ഈ രാശിയിൽപ്പെട്ട ആളുകളുടെ അധിപൻ. അതുകൊണ്ട് ഐശ്വര്യം
ഈ രാശിക്കാരെ തേടിയെത്തും. പണത്തിന് കുറവ് ഉണ്ടാവില്ല. കരിയറിലും ഈ സമയത്ത് പുരോഗതി വന്നുചേരും. വളരെ ദയയോടെ മനുഷ്യന്മാരോട് പെരുമാറാൻ പറ്റും. നിങ്ങളുടെ കർമത്തിന് ശനി ഫലം തരും.












Click it and Unblock the Notifications