തല പോയാലും രഹസ്യങ്ങള്‍ പുറത്താകില്ല..വിശ്വസ്തരായ രാശിക്കാര്‍ ഇവരാണ്
വിഷമങ്ങളും സന്തോഷങ്ങളും ഒക്കെ ഹൃദയം തുറന്ന് സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഇതൊക്കെ കേള്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ഇതൊന്നും സൂക്ഷിക്കാനുള്ള കഴിവ് ഇല്ലെങ്കിലോ... എന്തു വിശ്വസിച്ച് അവരോട് സംസാരിക്കും എന്നല്ലേ.. ഇതാ തലപോയാലും നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആരോടും പങ്കുവയ്ക്കാതെ, ഉള്ളില്‍ തന്നെ സൂക്ഷിക്കാന്‍ അറിയുന്ന രാശിക്കാരെ പരിചയപ്പെടാം...

സ്കോര്‍പിയോ
ജീവിതത്തിലെ എത്ര വലിയ രഹസ്യം പോലും ഒരു ചെറിയ ഭയം പോലും ഇല്ലാതെ പറയാന്‍ പറ്റിയ രാശിക്കാരാണ് വൃശ്ചിക രാശിക്കാര്‍. നിങ്ങള്‍ എന്തെങ്കിലും രഹസ്യം ഇവരോട് പറഞ്ഞു പോയല്ലോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട ഒരു കാര്യവുമില്ല. നിങ്ങള്‍ പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും ഇവരില്‍ സുരക്ഷിതമായിരിക്കും.

ടോറസ്
കാര്യങ്ങള്‍ എവിടെ എങ്ങനെ ഒക്കെ അവതരിപ്പിക്കാണം, ആരോട് എന്തൊക്കെ പറയണം, പറയരുത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉള്ള ആളുകളാണ് ഇടവം രാശിക്കാന്. വിശ്വസ്തതയുടെ ആള്‍രൂപമായ ഇവരോട് എന്തും നിങ്ങള്‍ക്ക് പറയാം. നിങ്ങള്‍ എങ്ങനെയാണോ ഇവരോട് പറഞ്ഞത് അതേ സ്പിരിറ്റില്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇവര്‍ അത് ആരോടും പങ്കുവയ്ക്കില്ല എന്നു മാത്രമല്ല, ജീവിതകാലം മുഴുവന്‍ നല്ലൊരു സുഹൃത്തായിരിക്കുകയും ചെയ്യും,. മാത്രമല്ല, ഇടയ്ക്ക് എപ്പോഴെങ്കിലും അകലേണ്ടി വന്നാല്‍ രഹസ്യങ്ങള്‍ ഒക്കെ പുറത്താകുമോ എന്ന പേടിയും വേണ്ട. വിശ്വസ്തതയുടെ കാര്യത്തില്‍ ഇവരെ വെല്ലാന്‍ ആരും ഇല്ല.

വിര്‍ഗോ
കാര്യം വെറുതെ കുറേ വര്‍ത്തമാനം ഒക്കെ പറയുമെങ്കിലും നിങ്ങള്‍ക്ക് എന്തു വേണമെങ്കിലും എത്ര വലിയ രഹസ്യവും ധൈര്യമായി പറയുവാന്‍ സാധിക്കുന്ന ആളുകളാണ് കന്നി രാശിക്കാര്‍. ലോകത്തുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും വെറുതെ സംസാരിക്കുന്ന സ്വഭാവക്കാരാണ് ഇവരെങ്കിലും നിങ്ങളുടെ രഹസ്യങ്ങള്‍ എല്ലാ കാലത്തും ഇവരില്‍ സുരക്ഷിതമായിരിക്കും. നല്ല കാലത്തു മാത്രമല്ല, മോശം സമയങ്ങളിലും കൂടെ കാണുന്ന നല്ല സുഹൃത്തുക്കള്‍ കൂടിയാണിവര്‍.

കാപ്രികോണ്‍
മകരം രാശിയില്‍ ഉള്ള ആളുകളും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിദഗ്ദരാണ്. എത്ര വലിയ പ്രലേഭനങ്ങള്‍ നേരിട്ടാലും സാഹചര്യങ്ങള്‍ ആവശ്യപ്പെട്ടാലും നിങ്ങളുടെ രഹസ്യം അവരില്‍ സുരക്ഷിതമായിരിക്കും. രഹസ്യം പുറത്തു പറഞ്ഞാല്‍ വലിയ കാര്യങ്ങളും ഭാഗ്യങ്ങളും ഇവരെ തേടിയെത്തിയേക്കാം. പക്ഷേ, നിങ്ങളോടുള്ള വിശ്വസ്തത ഇവര്‍ക്ക് അതിലും വലുതായതിനാല്‍ ഇവരെ അവിശ്വസിക്കേണ്ട കാര്യമില്ല.

പിസസ്
മീനം രാശിക്കാരോട് രഹസ്യങ്ങള്‍ പറഞ്ഞു പോയല്ലോ എന്നു കരുതി ഒരിക്കലും വിഷമിക്കേണ്ടി വരില്ല. എത്ര വലിയ ഭീഷണികള്‍ നേരിട്ടാലും പറയേണ്ട സാഹചര്യങ്ങള്‍ വന്നാലും നിങ്ങളും രഹസ്യങ്ങളും ഇവരുടെ അടുത്ത് സുരക്ഷിതമായിരിക്കും. മാത്രമല്ല, നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് ആവശ്യമായ പരിഹാരങ്ങളും നിര്‍ദ്ദേശങ്ങളും ഇവരുടെ അടുത്തുണ്ടാവുകയും ചെയ്യും.
-
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
പ്രണയ ജ്യോതിഷഫലം: പണം പ്രശ്നമാകും, കുടുംബം എതിർക്കും, പ്രണയ വിവാഹം തടസ്സപ്പെടും, ബന്ധത്തിൽ വിളളൽ -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില












Click it and Unblock the Notifications