ഓണം കഴിഞ്ഞാലും ഭാഗ്യം തീരാത്ത രാശിക്കാര്‍; ഇവര്‍ക്കിനിയും സുവര്‍ണകാലം, നിങ്ങളുമുണ്ടോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളയില്‍ രാശിയും നക്ഷത്രവും മാറാറുണ്ട്. ഗ്രഹ സംക്രമണം എന്ന് പറയുന്നത് ഇതിനെയാണ്. ഗ്രഹ സംക്രമണം എല്ലാ രാശിക്കാരിലും വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത്. ചില രാശിക്കാര്‍ക്ക് ഇത് ഏറെ ഗുണപരമായിരിക്കും.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിങ്ങനെ ഒമ്പത് ഗ്രഹങ്ങളാണ് ജ്യോതിഷ പ്രകാരമുള്ളത്. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ് എന്നാണ് വിശ്വാസം.

ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. നക്ഷത്രങ്ങള്‍ 27 എണ്ണമാണ്. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് അവ.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരു പൊന്നോണക്കാലം കഴിഞ്ഞിരിക്കുകയാണ്. പൊന്നോണ ദിനത്തില്‍ എല്ലാ ഐശ്വര്യങ്ങളും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഓണക്കാലത്തിന് ശേഷവും ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗുണപ്രദമായിരിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഓണത്തിന് ശേഷം ഐശ്വര്യവും സമ്പത്തും വരാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഓണത്തിന് ശേഷം അനുകൂലനാളായിരിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ആറാം ഭാവത്തില്‍ ആയതിനാല്‍ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യം സുസ്ഥിരമായിരിക്കും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹങ്ങളെല്ലാ സഫലമാകും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും.
കര്‍ക്കടകം
ഓണത്തിന് ശേഷം കര്‍ക്കടകം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഏറെ നാളായി ആഗ്രഹിക്കുന്ന സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകും. പുതിയ വീട്ടിലേക്ക് താമസം മാറും. പുത്തന്‍വീട്ടില്‍ ആഡംബര ജീവിതമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ധനലാഭം, സന്തോഷം എന്നിവയുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഓണക്കാലത്തിന് ശേഷം അനുകൂലമായിരിക്കും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തേണ്ടി വന്നേക്കാം. രോഗങ്ങള്‍ക്കു ശമനമുണ്ടാകും. ഏറെ നാളായി അവിവാഹിതരായി തുടരുന്നവര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും. കുടുംബത്തില്‍ വിവാഹം പോലുള്ള മംഗളകര്‍മ്മങ്ങള്‍ നടക്കാന്‍ സാധ്യത കാണുന്നു. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഓണക്കാലത്തിന് ശേഷം ഗുണപരമായിരിക്കും. ഏത് കാര്യത്തിനും ഭാഗ്യദേവതയുടെ അനുഗ്രഹമുണ്ടായിരിക്കും. അതിനാല്‍ തന്നെ ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സ്വര്‍ണം പോലെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ നിങ്ങളെ തേടിയെത്തും. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഓണ ക്കാലത്തിന് ശേഷം അനുകൂലമായിരിക്കും. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് നേട്ടം കൊയ്യാം. പല വഴിക്ക് പണം കൈയിലെത്തും. ഇത് നിങ്ങളുടെ ആസ്തി വര്‍ധിക്കാന്‍ കാരണമാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം സ്വന്തമാക്കാം. ഇത് നിങ്ങളുടെ ഏറെ നാളത്തെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് തുല്യമാകും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാം.












Click it and Unblock the Notifications