Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം കൂടും, പ്രൊമോഷനും ഉറപ്പ്.. ഈ രാശിക്കാര്‍ക്ക് മേല്‍ ഭാഗ്യം വര്‍ഷിക്കും; നിങ്ങളുടെ രാശിയുണ്ടോ?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുക.

ഒരാളുടെ രാശിയില്‍ ആധിപത്യം പുലര്‍ത്തുന്ന ഗ്രഹങ്ങളെ അടിസ്ഥാനമാക്കി അവരുടെ സ്വഭാവത്തിലും രീതികളിലും വ്യത്യാസം ഉണ്ടാകുന്നു. ജ്യോതിഷ പ്രകാരം ഏറെ പ്രത്യേകതകളുള്ള ഗ്രഹമാണ് ബുധന്‍. അതിനാല്‍ തന്നെ ബുധന്‍ ആധിപത്യം പുലര്‍ത്തുന്ന രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ജീവിതത്തില്‍ ഉടനീളം ഉണ്ടാകും. ഏതൊക്കെയാണ് ബുധന്റെ അനുഗ്രഹം ലഭിക്കുന്ന രാശിക്കാര്‍ എന്ന് നോക്കാം.

astrology

മിഥുനം

മിഥുനം രാശിക്കാരുടെ അധിപനാണ് ബുധന്‍. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് എപ്പോഴും ബുധന്റെ അനുഗ്രഹം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും വിജയം കണ്ടെത്താനാകും. ഏറെ നാളായി മനസില്‍ കൊണ്ടുനടക്കുന്ന ആഗ്രഹം സഫലമാകും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ജോലിയില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കും.

കന്നി

കന്നി രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഉടനീളം ബുധന്റെ അനുഗ്രഹമുണ്ടായിരിക്കും. ആഗ്രഹിച്ചതെന്തും നടക്കും. ജോലിയില്‍ തിളങ്ങാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വലിയ ഉയരങ്ങള്‍ കീഴടക്കാനാകും. കുടുംബത്തിലെ പ്രശ്‌നങ്ങളില്‍ രമ്യമായി പരിഹാരം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കും. കഠിനാധ്വാനത്തിനുള്ള ഫലം ലഭിക്കും. പരാജയങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും.

കുംഭം

കുംഭം രാശിക്കാര്‍ക്ക് ബുധന്റെ അനുഗ്രഹം ഏറെ ഗുണം ചെയ്യും. വിദേശത്ത് പോകാനുള്ള ആഗ്രഹം ബുധന്റെ സ്ഥാനമാറ്റങ്ങളുടെ സമയത്ത് സഫലീകരിക്കപ്പെടും. വിവാഹിതരുടെ ജീവിതം പുഷ്ടിപ്പെടും. കൃഷി, വ്യവസായം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം കണ്ടെത്താനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. നിയമവ്യവഹാരങ്ങളില്‍ വിജയിക്കും. ചെറിയ വീഴ്ചകളില്‍ നിന്ന് പോലും പാഠം കണ്ടെത്തും.

മകരം

മകരം രാശിക്കാര്‍ക്ക് ബുധന്റെ സ്വാധീനം അനുകൂലമായിരിക്കും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം കൊയ്യാനാകും. തങ്ങളുടെ സംസാരത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. ഉന്നതപഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുധന്റെ അനുഗ്രഹത്തിലൂടെ അത് സാധ്യമാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബത്തില്‍ ഐക്യം, സ്‌നേഹം, സമാധാനം, സന്തോഷം എന്നിവ നിലനില്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+