Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും..! രാജയോഗങ്ങളുടെ അയ്യരുകളി, ജൂണ്‍ വന്നാല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും വലിയ പ്രാധാന്യമാണ് ഉള്ളത്. കാലാകാലങ്ങളില്‍ എല്ലാ ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട്. ഇത് എല്ലാ രാശിക്കാരേയും സ്വാധീനിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹസംക്രമണം ഏറെ ഗുണകരമായ ഫലങ്ങളായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗ്രഹസംക്രമണം ദോഷകരമായേക്കാം.

ജൂണ്‍ മാസത്തിലേക്ക് കടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളൂ. ചില രാശിക്കാര്‍ക്ക് ജ്യോതിഷ പ്രകാരം ജൂണ്‍ മാസം വളരെ സവിശേഷമായിരിക്കും. കാരണം ഈ മാസത്തില്‍ പല ഗ്രഹങ്ങളും രാശി മാറ്റുകയും അതിന്റെ ഫലമായി നിരവധി രാജയോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത് പന്ത്രണ്ട് രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാര്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ സമ്മാനിക്കും.

astrology

ജൂണ്‍ ഒന്നിന് ചൊവ്വ ഇടവം രാശിയില്‍ നിന്ന് മേട രാശിയിലേക്ക് പ്രവേശിക്കുകയും ബുധനുമായി കൂടിച്ചേരുകയും ചെയ്യും. ഇടവം രാശിയില്‍ വ്യാഴവും ശുക്രനും സൂര്യനും സംയോദിക്കും. അതുമൂലം ശുക്രാദിത്യ, ഗുരു ആദിത്യ, ഗജലക്ഷ്മീയോഗങ്ങള്‍ രൂപപ്പെടും. ജൂണ്‍ പകുതിയോടെ സൂര്യന്‍ മിഥുന രാശിയില്‍ പ്രവേശിക്കും. ഇതോടൊപ്പം കേതു കന്നിരാശിയിലും രാഹു മീനരാശിയിലും പ്രവേശിക്കും.

ബുധനും ഈ രാശിയില്‍ വരുന്നത്തോടെ ബുധാദിത്യയോഗം രൂപപ്പെടാന്‍ കാരണമാകും. ജൂണ്‍ 12 ന് ശുക്രനും മീനം രാശിയില്‍ പ്രവേശിക്കും ഇതുമൂലം ത്രിഗ്രഹി യോഗവും ശുക്രാദിത്യ, ലക്ഷ്മീ നാരായണ യോഗവും രൂപപ്പെടും. ഇതെല്ലാം ചില രാശിക്കാര്‍ക്ക് വലിയ നേട്ടമായിരിക്കും സമ്മാനിക്കും. ജൂണ്‍ മാസത്തില്‍ നേട്ടം കൊയ്യാന്‍ പോകുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ഇടവം

ഇടവ രാശിക്കാര്‍ക്ക് ജൂണ്‍ മാസം അനുകൂലമായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇത് സാമ്പത്തികമായി വലിയ അഭിവൃദ്ധിയിലേക്ക് നയിക്കും. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തില്‍ പുതിയ ജോലി ലഭിക്കും. പ്രണയം വിവാഹത്തിലേക്ക് വഴിമാറും.

മിഥുനം

മിഥുന രാശിക്കാര്‍ക്കും ജൂണ്‍ മാസം വളരെ നല്ലതായിരിക്കും. ഇക്കാലയളവില്‍ ബുധന്‍, സൂര്യന്‍ എന്നിവരോടൊപ്പം ശുക്രനും ലഗ്‌നഭാവത്തില്‍ മിഥുനം രാശിയില്‍ സ്ഥിതി ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഇതിന് പുറമെ ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും ലഭിക്കും.

മകരം

മകരം രാശിക്കാര്‍ക്കും ജൂണ്‍ മാസം വളരെ നല്ലതായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ ഐക്യവും സ്‌നേഹവും നിലനിലനില്‍ക്കും. ഏതൊരു കാര്യം ചെയ്യുമ്പോഴും ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായിരിക്കും. ശത്രുക്കളുടെ മേല്‍ വിജയം ഉണ്ടാകും. സ്വര്‍ണം പോലുള്ള വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. ഏറെ ആഗ്രഹിച്ച വാഹനം സ്വന്തമാക്കും. വിവാഹ ജീവിതം സന്തുഷ്ടകരമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+