ഈ നാളുകാർക്ക് സാമ്പത്തികഭദ്രത ഉണ്ടാകും, ദമ്പതികള്‍ തമ്മില്‍ കലഹം, എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും, നാൾഫലം
മേടം - വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം കൂടും. നിശ്ചയിച്ചുറപ്പിച്ച വിവാഹം നിസ്സാരകാരണങ്ങളാല്‍ മുടങ്ങുവാന്‍ സാദ്ധ്യത. വിഷമതകള്‍ ഉളവാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിട വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. സാമ്പത്തിക ഇടപാടുകളില്‍ വളരെയധികം സൂക്ഷിക്കണം.
ഇടവം - കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും.
മിഥുനം - അനാവശ്യ കാര്യങ്ങള്‍ക്ക് പോലും ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിട വരും. പെട്ടെന്നു ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. നിലവിലുള്ള ജോലി വരെ നഷ്ടപ്പെടുന്ന സാഹചര്യം സംജാതമാകും. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. ആപല്‍ക്കരമെന്നു തോന്നുന്ന ഘട്ടത്തില്‍ ദൈവാധീനം അനുഭവപ്പെടും.

കര്‍ക്കടകം - എല്ലാ രംഗത്തും കര്‍മകുശലത വര്‍ധിക്കും. ലഘുവായ അസുഖങ്ങള്‍ കാര്യമാക്കണ്ട. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.
ചിങ്ങം - സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. വിശേഷവസ്ത്രാഭരണാധികള്‍ ലഭിക്കും. ഈശ്വരാധീനമുള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. സാമൂഹിക സാഹിത്യ രംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും.
കന്നി - എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ധനസ്ഥിതിയില്‍ മാറ്റമുണ്ടാകും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതി നാല്‍ മനഃസമാധാനം നഷ്ടപ്പെടും.
തുലാം - ബന്ധുക്കള്‍ ശത്രുതാമനോഭാവത്തോടെ പെരുമാറും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. നിയമ നടപടിക്ക് വിധേയനാകും. സാമ്പത്തിക രംഗത്ത് കര്‍ശന നിലപാടുകള്‍ എടുക്കും. ശത്രുക്കളില്‍ നിന്നും പലവിധ വിഷമതകള്‍ അനുഭവപ്പെടും.

വൃശ്ചികം - ഊഹക്കച്ചവടത്തില്‍ ശ്രദ്ധിക്കണം. അലങ്കാരവസ്തുക്കള്‍ വാങ്ങും. കുടുംബസ്വത്ത് ഭാഗംവച്ചുകിട്ടും. കലാകായിക രംഗത്തു ശോഭിക്കും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. ഗൃഹ നിര്‍മ്മാണത്തിന് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. പൊതുജന സമ്മതിയുമുണ്ടാകും. എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കും. അകൃത്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. ഭൂസ്വത്തു വാങ്ങും.
ധനു - കുടുംബത്തില്‍ മനഃസമാധാനം നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകാം. മാതൃസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള്‍ ആവശ്യമായി വരും.
മകരം - വ്യാപാരരംഗം വിപുലീകരിക്കും. നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കും. തൊഴില്‍മാറ്റം ഗുണം ചെയ്യും. ചീത്തക്കൂട്ടുകെട്ടില്‍ ചെന്നുപെടാതെ നോക്കണം. പ്രവര്‍ത്തന രംഗത്തു ശ്രദ്ധിക്കണം. ക്രയവിക്രയത്തില്‍ നഷ്ടം സംഭവിക്കും. തെറ്റിദ്ധാരണകള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വാരം. കുടുംബ പുരോഗതി നേടും. ആഗ്രഹങ്ങള്‍ നിറവേറും. ഉത്സാഹശീലവും കര്‍മശേഷിയും ഉണ്ടാകും. സല്‍പ്പേര് സമ്പാദിക്കും.
കുംഭം - നിസ്സാര കാര്യങ്ങള്‍ക്കു പോലും മനസ് വിഷമിക്കും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. സുഹൃത്തുക്കളുടെ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും.
മീനം - സാമ്പത്തികഭദ്രത ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. തര്‍ക്കങ്ങളില്‍ വിജയിക്കും. മുതിര്‍ന്നവരുടെ ആനുകൂല്യം ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികല്‍ തരണം ചെയ്യേണ്ടി വരും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും.












Click it and Unblock the Notifications