ഈ സൂചനകള്‍ പറയും കടം വരുമോ ഇല്ലയോ എന്ന്.... സ്വര്‍ണമൊന്നും കളഞ്ഞേക്കല്ലേ.. എന്നാല്‍ കാര്യം പോയി
സാമ്പത്തിക നഷ്ടവും കടങ്ങളും ജീവിതത്തില്‍ ആഗ്രഹിക്കാത്തവരാണ് നമ്മള്. എന്നാല്‍ എത്രയേറെ മുന്‍കരുതലുകള്‍ എടുത്താലും ചിലപ്പോള്‍ വളരെ അപ്രതീക്ഷിതമായിട്ടാവും കടങ്ങളും ബാധ്യതകളും ജീവിതത്തിലേക്ക് കയറിവരിക. എന്നാല്‍ ജ്യോതിഷം പറയുന്നതനുസരിച്ച് കടബാധ്യതകള്‍ വരുന്നതിനു മുന്‍പ് ചില ലക്ഷണങ്ങള്‍ കാണിക്കുമത്രെ. ഇവ കൃത്യമായി മനസ്സിലാക്കി, ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ വലിയ പരുക്കളില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകുന്നതിനു മുന്‍പ് ജ്യോതിഷം പറയുന്നതു പ്രകാരം കാണപ്പെടുന്ന സൂചനകള്‍ നോക്കാം.

വീട്ടിലെ വഴക്ക്
അത്രയും നാള് യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോയിരുന്ന കുടുംബത്തില്‍ പെട്ടന്ന് ഒരു ദിവസം വഴക്ക് നടക്കുകയാണെങ്കില്‍ അത് നല്ലതല്ല. പിന്നീട് മിക്ക ദിവസങ്ങളിലും അവിടെ വഴക്കും ബഹളവും ഉണ്ടെങ്കില്‍ ഉറപ്പിക്കാം ആ പോക്ക് സാമ്പത്തിക ബാധ്യതയിലേക്കും കടത്തിലേക്കും ആയിരിക്കുമെന്ന്.

വീട്ടിലെ പൈപ്പിന്റെ ചോര്‍ച്ച
വീട്ടിലെ പൈപ്പിന്റെ ചോര്‍ച്ച കാര്യമായി കൂട്ടാത്തവരാണ് മിക്കവരും. എത്ര അടക്കാന്‍ ശ്രമിച്ചാലും ചില പൈപ്പുകള്‍ ഒരിക്കലും ശരിയാവില്ല. പൈപ്പ് മോശമായതുകൊണ്ടായിരിക്കും എന്ന് വിശ്വസിക്കുന്ന നമ്മള് അത് മാറ്റിയിടാന്‍ വലിയ ശ്രദ്ധ കൊടുക്കാറുമില്ല. എന്നാല്‍ ഇത് ആത്യന്തികമായി കടത്തിലേക്കാണത്രെ നയിക്കുന്നത്. ശരിക്കും ഭാവിയില്‍ വാരനിരിക്കുന്ന വലിയ സാമ്പത്തിക ബാധ്യതയുടെ സൂചനകളാണിതെന്നാണ് ജ്യോതിഷം പറയുന്നത്. വീടിന്റെ ചോര്‍ച്ചയും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.

സ്വര്‍ണ്ണം നഷ്ടപ്പെടുന്നത്
പൊന്നിന്റെ ഒരു തരി പോലും അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നവരാണ് നമ്മള്. ഒട്ടും വിചാരിക്കാതെ സ്വര്‍ണ്ണം നഷ്ടമാകുന്നത് നമുക്ക് ആലോചിക്കാന്‍ പോലും വയ്യ. മുന്നോട്ടുള്ള സമയത്ത് നമുക്ക് വരാനിരിക്കുന്ന കടബാധ്യതയുടെ സൂചനയാണ് സ്വര്‍ണ്ണം നഷ്ടപ്പെടുന്നതെന്നാണ് കരുതുന്നത്.

നിലച്ച ക്ലോക്കും പൊട്ടിയ കണ്ണാടിയും
നിലച്ചു പോയ ക്ലോക്കും പൊട്ടിയ കണ്ണാടിയും വീടുകളില്‍ സൂക്ഷിക്കുന്നത് ധനനഷ്ടത്തിന് കാരണമാകുമത്രെ. അതുകൊണ്ടുതന്നെ ഇവ എത്രയും പെട്ടന്ന് മാറ്റി പുതിയവ ആ സ്ഥാനത്ത് വെയ്ക്കാന്‍ ശ്രദ്ധിക്കുക. നമ്മുടെ ചെറിയ ഒരു അശ്രദ്ധ കൊണ്ട് വലിയ സാമ്പത്തിക ബാധ്യതകള്‍ എടുത്തുവെയ്ക്കേണ്ട ആവശ്യം ഇല്ലല്ലോ.

കൈതട്ടി മറിയുന്ന കടുകും എണ്ണയും
അടുക്കളയില്‍ കുറച്ചധികം ശ്രദ്ധ കൊടുക്കേണ്ട സാധനങ്ങളാണ് കടുകും എണ്ണയും. ഇവ കൈ തട്ടി മറിഞ്ഞാല്‍ നിര്‍ഭാഗ്യം വരുമത്രെ. ഭാവിയില്‍ ഇത് കടബാധ്യതയില്‍ എത്തുമെന്നും സാമ്പത്തിക നഷ്ടത്തില്‍ കലാശിക്കുമെന്നുമാണ് ജ്യോതിഷം പറയുന്നത്.

നിലത്തുവീഴുന്ന നാണയങ്ങള്‍
ചിലരുടെ കയ്യില്‍ നിന്നും എപ്പോഴും നാണയങ്ങള്‍ നിലത്തുവീഴുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇതും വരാനിരിക്കുന്ന ധനനഷ്ടത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications