ഇവരെ ശ്രദ്ധിക്കാം.. അപകടകാരികളായ രാശിക്കാരാണ് ഇവര്‍!
ചില ആളുകളെ കണ്ടിട്ടില്ലേ... എന്തിനും ഏതിനും കാര്യം ഇല്ലെങ്കില്‍ കൂടിയും അക്രമവാസന കാണിക്കുന്നവര്‍..യാതൊരു പ്രകോപനവും ഇല്ലെങ്കില്‍ കൂടിയും ക്രിമിനലായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍...എന്നാല്‍ എത്രയൊക്കെ പറഞ്ഞിട്ടുമം ഇവരുടെ സ്വഭാവം മാറാത്തതിനു പിന്നില്‍ ഒരു പരിധി വരെ ഇവരുടെ രാശിയും കാരണമാകുന്നുണ്ട്. ചില പ്രത്യേക രാശിക്കാര്‍ തങ്ങളുടെ ജീവിതത്തില്‍ മറ്റു രാശിക്കാരെ അപേക്ഷിച്ച് കൂടുതല്‍ ക്രിമിനല്‍ സ്വഭാവം കാണിക്കുമത്രെ. എന്നാല്‍ എല്ലാവരും ഇങ്ങനെ ആയിരിക്കണം എന്നുമില്ല. ജനിച്ച സമയവും നേരവും ഒക്കെ അനുസരിച്ച് ഈ ക്രിമിനല്‍ സ്വഭാവം ഏറിയും കുറഞ്ഞും ഒക്കെ കാണപ്പെടാം. ഇത്തരത്തില്‍ കൂടുതല്‍ അപകടകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധ്യതയുള്ള രാശിക്കാരെ അറിയാം.. ഓര്‍ക്കുക, ആ രാശിക്കാരില്‍ എല്ലാവരും ഇത്തരം സ്വഭാവക്കാരായിരിക്കണം എന്നില്ല.

കന്നി രാശി
പ്രശ്‌നങ്ങളില്‍ അറിഞ്ഞുകൊണ്ടു ചെന്നു ചാടുന്നവരാണ് കന്നി രാശിക്കാര്‍. കാര്യങ്ങളെ ബുദ്ധിപൂര്‍വ്വം സമീപിക്കുന്ന ഇവര്‍ മോഷണ കാര്യങ്ങളിലായിരിക്കുംമ മുന്നില്‍ നില്‍ക്കുക. അറിഞ്ഞുകൊണ്ട് അല്ലെങ്കില്‍ പോലും തെറ്റുകളില്‍ ചെന്നു വീഴുവാന്‍ വളരെ അധികം സാധ്യത ഉണ്ട് ഈ രാശിക്കാര്‍ക്ക്. നിയമത്തെ അനുസരിക്കുന്നതില്‍ എല്ലായ്‌പ്പോഴും കന്നി രാശിക്കാര്‍ വീഴ്ച വരുത്തും.

കര്‍ക്കിടകം
ഏറ്റവും അപകടകാരികളായ രാശിക്കാരാണ് കര്‍ക്കിടകം രാശിക്കാര്‍. കുറ്റകൃത്യങ്ങളില്‍ അകത്താവുന്നവരുടെ കണക്ക് എടുത്താല്‍ അവരില്‍ മിക്കവരും ഈ രാശിക്കാരാണെന്ന് കാണാന്‍ കഴിയും. വളരെ ചെറിയ കാരണങ്ങള്‍ക്കുപോലും പ്രകോപിതരാവുന്ന ഇവര്‍ക്ക് ഒറ്റ നിമിഷം മാത്രം മതി മനസ്സ് കൈവിട്ടു പോകുവാന്‍. പിന്നീട് എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ക്കു പോലും അറിയില്ല. അതുകൊണ്ടുതന്നെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലേക്ക് ഇവര്‍ വേണ്ട എന്നു വിചാരിച്ചാല്‍ പോലും അറിയാതെ എത്തിപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഒരു തെറ്റ് ചെയ്താല്‍ പിന്നെ സ്ഥിരം അത് ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. മനസ്സിന്റെ മേല്‍ നിയന്ത്രണം ഇല്ലാത്തതാണ് ഇവരെ ഇത്തരം കാര്യങ്ങളിലേക്ക് നയിക്കുന്നത്.

ധനു രാശിക്കാര്‍
മറ്റുള്ളവരെ ദ്രോഹിച്ച് അവരുടെ വേദനയില്‍ നിന്നും സന്തോഷം കണ്ടെത്തുന്ന സ്വഭാവക്കാരാണ് ധനു രാശിക്കാര്‍.ക്ഷമയുടെ കാര്യത്തില്‍ ഏറെ പിറകില്‍ നില്‍ക്കുന്ന ഇവര്‍ എത്ര ചെറിയ കാര്യമാണെങ്കില്‍ കൂടിയും ക്ഷമിക്കുവാന്‍ തയ്യാറാവില്ല. ഇനി അഥവാ ക്ഷമിക്കുവാന്‍ തയ്യാറായാല്‍ തന്നെ ക്രൂരമായ പെരുമാറ്റങ്ങള്‍ക്കു ശേഷം മാത്രമേ അത് സംഭവിക്കുകയുള്ളൂ. പക്ഷേ, എത്ര കുറ്റങ്ങള്‍ ചെയ്താലും നിയമത്തിന്റെ പിടിയില്‍ നിന്നും വളരെ എളുപ്പും ഊരി വരുവാന്‍ ഇവര്‍ക്ക് സാധിക്കാറുണ്ട്. അത് ധനു രാശിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, അപകടങ്ങളില്‍ നിന്നും മറ്റും ഒരു പരിക്കും ഏല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെടുവാനും ഇവര്‍ക്ക് കഴിയാറുണ്ട്.

മേടം രാശി
നിയമത്തിന്റെ പിന്തുണയില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മേടം രാശിക്കാര്‍. ക്രിമിനല്‍ സ്വഭാവം എല്ലായ്‌പ്പോഴും പുറത്തെടുക്കുന്ന ഇവര്‍ എപ്പോഴാണ് പരിധി വിട്ട് പെരുമാറുക എന്ന് പറയാന്‍ സാധിക്കില്ല. കാര്യങ്ങളെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന ഇവര്‍ക്ക് ജിവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതും ഈ അശ്രദ്ധയില്‍ നിന്നാണ്. നിയമത്തെ കാറ്റില്‍ പറത്തി കാര്യങ്ങള്‍ വെല്ലുവിളിയായി സ്വീകരിക്കുവാന്‍ ഇവര്‍ താല്പര്യം കാണിക്കും.












Click it and Unblock the Notifications