Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് സഹോദരങ്ങളില്‍ നിന്ന് മനഃക്ലേശത്തിന് സാധ്യത; ധനസമൃദ്ധി, ഇന്നത്തെ രാശിഫലം

മിഥുനം രാശിക്കാരാണ് നിങ്ങളെങ്കില്‍ ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ തടസം നേരിടും. വാഹനസംബന്ധമായ ചെലവുകളും കൂടും. തുലാം രാശിക്കാരാണെങ്കില്‍ ദൂരയാത്രകള്‍ വേണ്ടി വരും.

ധനു രാശിക്കാര്‍ സംസാരത്തില്‍ മിതത്വം പാലിക്കാന്‍ ശ്രമിക്കുക. മീനം രശിക്കാരായ രാഷ്ട്രീയക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇന്നത്തെ നിങ്ങളുടെ രാശിഫലം അറിയാം...

മേടം

മേടം

സഹോദരങ്ങളില്‍ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തടസം നേരിടും.

ഇടവം

ഇടവം

അധ്വാനശേഷി കൂടും. കാര്യവിഘ്‌നങ്ങള്‍ മറികടക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. എല്ലാ രംഗത്തും വിജയിക്കും.

മിഥുനം

മിഥുനം

ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും. ആഘോഷവേളകളില്‍ പങ്കെടുക്കും. കേസുകളില്‍ വിജയിക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായവ്യത്യാസമുണ്ടാകും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിനു സാദ്ധ്യത.

കര്‍ക്കടകം

കര്‍ക്കടകം

കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകും. ഭവന നിര്‍മ്മാണം തടസ്സപ്പെടും. എല്ലാ രംഗത്തും ശ്രദ്ധ ആവശ്യമാണ്. ഉത്തരവാദിത്തങ്ങള്‍ കൂടും.

ചിങ്ങം

ചിങ്ങം

വാക്കുതര്‍ക്കം മൂലം പല ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രവര്‍ത്തനരംഗം വിപുലമാക്കുന്നതിലൂടെ മനസിന് സന്തോഷം ലഭിക്കും. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം.

കന്നി

കന്നി

ശത്രുപ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. സാമര്‍ഥ്യം പ്രകടിപ്പിക്കും. സുഹൃദ്ഗുണം ഉണ്ടാകും.

തുലാം

തുലാം

ദൂരയാത്രകള്‍ വേണ്ടിവരും. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. സംസാരത്തില്‍ നിയന്ത്രണം പാലിക്കുക. പോലീസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷി സ്ഥാനചലനം ഉണ്ടാകും. കലാരംഗതത്ത് പ്രവര്‍ത്തിക്കു ന്നവര്‍ അപവാദാരോപണങ്ങള്‍ക്ക് വിധേയരാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടും.

വൃശ്ചികം

വൃശ്ചികം

കൃഷി വിളകളില്‍നിന്നു ലാഭം ഉണ്ടാകും. കര്‍മനിപുണത ഉണ്ടാകും. ധനനഷ്ടം കുറയും. സ്വജനാനുകൂല്യം ഉണ്ടാകും.

ധനു

ധനു

സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ശത്രുക്കളില്‍ നിന്നുള്ള പദ്രവം വര്‍ദ്ധിക്കും. മുന്‍കോപം നിയന്ത്രിക്കാന്‍ കവിയാതെ വരും. അപകട സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. താല്‍ക്കാലികമായി ലഭിച്ച ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യത.

മകരം

മകരം

സമൂഹത്തില്‍ മാനിക്കപ്പെടും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ധനധാന്യസമൃദ്ധി ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വിളവ് ലഭിക്കും.

കുംഭം

കുംഭം

അനാവശ്യമായ ആപോപണങ്ങള്‍ മൂലം ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക, വസ്തുസംബന്ധമായി നിലനിന്നിരുന്ന അതിര്‍ത്തി തരര്‍ക്കം പരിഹരിക്കപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി സുഖക്കുറവ് ഉണ്ടാകും.

മീനം

മീനം

ആഡംബരപ്രിയം ഉണ്ടാകും. പിടിവാശി ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കണം. കളത്രപുത്രാദികളുടെ ആനുകൂല്യങ്ങള്‍ ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+