• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാശിക്കാർക്ക് വരുമാനം വർധിക്കും, മനസ്സിന് സന്തോഷം തരുന്ന വാർത്തകൾ, ഇന്നത്തെ രാശിഫലം അറിയാം

Google Oneindia Malayalam News

മിഥുനം രാശിക്കാർക്ക് ഇന്ന് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഇവർ തങ്ങളുടെ പ്രവർത്തികളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ചിങ്ങം രാശിക്കാർക്ക് അത്ര സുഖകരമല്ലാത്ത സന്ദേശങ്ങൾ ഫോൺ വഴി വരാൻ സാധ്യതയുണ്ട്. ഇവർക്ക് കടം കൊടുത്ത പണം തിരികെ കിട്ടാനും പ്രയാസമാണ്. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം.

മേടം

മേടം

ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കേസുകളില്‍ വിജയിക്കും.

ഇടവം

ഇടവം

സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും.

മിഥുനം

മിഥുനം

എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിരന്തരമായ അതിഥി സല്‍ക്കാരം വീട്ടമ്മമാരെ വിഷമിപ്പിക്കും. കര്‍മ്മരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങളുണ്ടാകും. പ്രവര്‍ത്തികളില്‍ ജാഗ്രത പാലിക്കണം. മനസിന് സന്തോഷം തരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.

കര്‍ക്കടകം

കര്‍ക്കടകം

വാഹനം വാങ്ങും. സന്താനയശസ്സ് വര്‍ധിക്കും. ബന്ധുക്കളെക്കൊണ്ട് ഗുണം ഉണ്ടാകും. ദുഃഖങ്ങള്‍ മാറും.

ചിങ്ങം

ചിങ്ങം

മനഃക്ലേശത്തിന് ഇടയാക്കുന്ന ഫോണ്‍ സന്ദേശങ്ങള്‍ വരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ തടസ്സം നേരിടും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിവാദപരമായ പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറണം.

കന്നി

കന്നി

വിദേശത്തുള്ളവര്‍ക്കു നല്ല സമയമാണ്. നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും. കലാകാരന്മാര്‍ക്കു ബഹുമതികള്‍ കിട്ടാനിടയുണ്ട്.

തുലാം

തുലാം

വിശേഷ വസ്ത്രാഭരണാധികള്‍ ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. സാങ്കേതിക വിദഗ്ദ്ധന്മാര്‍ക്ക് നല്ല അവസരം ലഭിക്കും. ബിസിനസുകാര്‍ക്ക് ശക്തമായ മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരും. സ്ഥലംമാറ്റത്തിന് ഉത്തരവ് ലഭിക്കും.

ഈ രാശിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത കേള്‍ക്കാം; നഷ്ടവസ്തു തിരിച്ചുകിട്ടും, അറിയാം ഇന്നത്തെ രാശിഫലംഈ രാശിക്കാര്‍ക്ക് സന്തോഷ വാര്‍ത്ത കേള്‍ക്കാം; നഷ്ടവസ്തു തിരിച്ചുകിട്ടും, അറിയാം ഇന്നത്തെ രാശിഫലം

വൃശ്ചികം

വൃശ്ചികം

വിഘ്‌നങ്ങളെ തരണം ചെയ്യും. ഔഷധസേവ ഗുണം ചെയ്യും. ഇന്റര്‍വ്യൂ കളില്‍ പങ്കെടുക്കും. ധനവ്യയം നിയന്ത്രിക്കണം.

ധനു

ധനു

ബിസിനസുകാര്‍ പ്രവര്‍ത്തനമേഖലയില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ പാഠ്യവിഷയങ്ങളില്‍ അലസത പ്രകടമാക്കും. പോലീസുദ്യോഗസ്ഥര്‍ക്ക് പ്രമോഷന് സാധ്യത. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തെറ്റിദ്ധാരണകള്‍ മറന്ന് ഒന്നിക്കും.

മകരം

മകരം

നേത്രരോഗം മാറും. കുടുംബപ്രശ്‌നങ്ങളെ മറികടക്കും. പ്രവര്‍ത്തനങ്ങളിലെ മന്ദത മാറും. കാര്‍ഷികാദായം മോശമാകില്ല.

കുംഭം

കുംഭം

സാഹസികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കണം. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി പുതിയ സ്ഥാനമാനം ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി സമയത്തു തന്നെ പൂര്‍ത്തീകരിക്കും.

മീനം

മീനം

നേതൃസ്ഥാനം നഷ്ടപ്പെടാനിടയുണ്ട്. സ്ത്രീകളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കുക. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കുറയരുത്. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം.

English summary
These zodiac sign people will get increase in income, mind happy news, know today's horoscope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X