
നല്ലവരാണ് ഈ രാശിക്കാര്‍.. നിങ്ങള്‍ക്കു മുന്നില്‍ മാത്രം!! ഒന്ന് കരുതി ഇരുന്നോളൂ
സ്വന്തം സ്വഭാവം മറച്ചുവെച്ച് കപടമായി പെരുമാറുന്ന ആളുകളെ കണ്ടിട്ടുണ്ടോ? നമുക്ക് ചുറ്റുമുള്ളവരില്‍ നിന്നും ഒറ്റയടിക്ക് ഇത്തരക്കാരെ കണ്ടുപിടിക്കുക എന്നത് അല്പം ശ്രമകരം തന്നെയാണ്. നമുക്ക് മുന്നില്‍ സന്തോഷത്തോടെ അഭിനയിച്ച് നന്നായി നില്ക്കുന്ന പലരും ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു സ്വഭാവത്തിന് ഉടമകളാണത്രെ. എന്നാല്‍ ഇക്കരക്കാര്‍ മിക്കപ്പോളും മറച്ചുവയ്ക്കുന്നത് തങ്ങളുടെ തന്നെ ദു:ഖങ്ങളും സങ്കടങ്ങളുമൊക്കെയാണ്. തങ്ങളുടെ വിഷമങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞ് അവരുടെ സഹതാപം പിടിച്ചു പറ്റുവാന്‍ തീരെ താല്‍പര്യമില്ലാത്തവരായിരിക്കും ഇവര്‍. ഇത്തരത്തില്‍ തികച്ചും വ്യത്യസ്തമായ രണ്ടു സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന രാശിക്കാരെ അറിയാം.

കര്‍ക്കിടകം രാശി
തന്റെ യഥാര്‍ഥ സ്വഭാവം പുറത്ത് കാണിക്കാതെ വളരെ സൗമ്യമായി പെരുമാറുന്ന ആളുകളാണ് കര്‍ക്കിടകം രാശിക്കാര്‍. സ്വാര്‍ഥതയുടെ പര്യായമായിട്ടാണ് ഇവരെ കണക്കാക്കുന്നത്. തങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും മറ്റുള്ളവരില്‍ നിന്നും അവര്‍ വഴിയും പരിഹാരം തേടുന്ന ഇക്കൂട്ടര്‍ ആ സമയമത്രയും മറ്റുള്ളവര്‍ക്കു മുന്പില് ഏറ്റവും നന്നായി മാത്രമേ ഇടപെടുകയുള്ളു. അതിന് പരിഹാരം കാണുക എന്നതായിരിക്കും അവരുടെ ഏക ലക്ഷ്യം. മാത്രമല്ല, തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കുക എന്നതും ഇവര്‍ക്ക് ഏറെ പ്രധാനമാണ്.

തുലാം രാശി
സ്വന്തം കാര്യത്തിനു വേണ്ടി സ്വാര്‍ഥത കാണിക്കുമെങ്കിലും മറ്റുള്ളവരെ വേദനിപ്പിക്കുന്നതിന് ഏറെ ബുദ്ധിമുട്ടുള്ള രാശിക്കാരാണ് തുലാം രാശിക്കാര്‍. മാത്രമല്ല, തങ്ങളുടെ സങ്കടങ്ങള്‍ എല്ലാം ഒട്ടും പുറത്ത് പറയാതെ പിടിച്ചു നില്ക്കുന്നതിനും ഇവര്‍ ശ്രമിക്കുന്നത് കാണാം. മാത്രമല്ല, അത്രയും സ്വയം താങ്ങുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് അടുത്ത സുഹൃത്തുക്കളും വിശ്വസ്തരും എന്നു കരുതുന്നവരോട് ഇവര്‍ വിഷമങ്ങള്‍ തുറന്നു പറയുകയുള്ളൂ.

കന്നി രാശി
സാന്നിധ്യം കൊണ്ട് സന്തോഷം പകരാന്‍ കഴിയുന്നവരാണ് കന്നി രാശിക്കാര്‍.തങ്ങളെ മറ്റുള്ളവര്‍ക്ക് എപ്പോഴാണോ വേണ്ടത് അപ്പോള്‍ അവരുടെ അടുത്ത് എത്തുന്ന ഇവര്‍ സുഹൃത്തുക്കള്‍ക്കും അടുപ്പക്കാര്‍ക്കും ഒക്കെ വളരെ വേണ്ടപ്പെട്ടവര്‍ കൂടിയായിരിക്കും. പൊതുവെ നല്ല മനസ്സിന് ഉടമകളായ ഇവര്‍ക്ക് എല്ലായ്പ്പോളും സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നല്ല വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പോസിറ്റീവ് എനര്‍ജി പകരാന്‍ ഇവര്‍ക്ക് സാധിക്കും.

കുംഭം രാശി
സങ്കടങ്ങള്‍ എല്ലാം മറന്ന് മറ്റുള്ളവരുടെ മുന്നില്‍ ചിരിച്ചു നില്ക്കാന് നല്ല കഴിവുള്ളവരാണ് കുംഭം രാശിക്കാര്‍. എന്നാല്‍ സ്വാര്‍ഥതയുടെ ചെറിയ ഒരു അംശം ഇവരില്‍ കാണുവാന്‍ സാധിക്കും,. എത്ര നല്ല സ്വഭാവം ആണെങ്കിലും ഈ ചെറിയ സ്വാര്‍ഥത പലവിധ പ്രശ്നങ്ങള്‍ക്കും പിഴവുകള്‍ക്കും കാരണമായേക്കാം. മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്കു വേണ്ടി ഒത്തിരി കഷ്ടപ്പെടാന്‍ തയ്യാറാണ് ഇവര്‍.

മീനം രാശി
പ്രശ്നങ്ങളെ ചിരിച്ചുകൊണ്ട് നേരിടുവാന്‍ ശേഷിയുള്ളവരാണ് മീനം രാശിക്കാര്‍. എന്നാല്‍ എത്ര ചിരി ഉണ്ടെങ്കിലും ഉള്ളിന്റെ ഉള്ളില്‍ ചെറിയ സ്വാര്‍ഥത എല്ലാ കാര്യങ്ങളിലും ഇവരെ പുറേേകാട്ട് വലിക്കുന്നത് കാണാം. തങ്ങളുടെ ദേഷ്യം ഉള്ളില്‍ വെച്ച് പുറമേ ചിരിക്കുന്ന ഇവരുടെ ഈ സ്വഭാവം ഇവരെ മനസ്സിലാക്കാന്‍ തടസ്സമാണ്.