കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊടുന്നതെല്ലാം പൊന്ന്.. അറിയാം തൊടുന്നതൊക്കേയും ഭാഗ്യമാകുന്ന രാശിക്കാരെ!

  • By Desk
Google Oneindia Malayalam News

ആഗ്രഹങ്ങളും അവയുടെ പൂര്‍ത്തീകരണവുമാണ് മനുഷ്യ ജിവിതത്തെ മുന്നോട്ട് നയിക്കുന്നത് സ്വപ്നം കാണുന്നതും അധ്വാനിക്കുന്നതും ഒക്കെ ആഗ്രഹങ്ങളിലേക്കുള്ള ചുവടുവയ്പ്പാണ് നമുക്ക്. എന്നാല്‍ ചിലര്‍ ആഗ്രഹങ്ങള്‍ എല്ലാം പെട്ടന്ന് കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ മറ്റു ചിലര്‍ അതിനു പിന്നാലെ പായുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഓ..അത് തലയിലെഴുത്ത് ശരിയാവാഞ്ഞിട്ടാ എന്നൊക്കെ നമ്മള്‍ കളിയായി പറയുകയും ചെയ്യും. എന്നാല്‍ കാര്യം അതുതന്നെയാണ്. ജീവിതത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും രാശികള്‍ക്കുള്ള പങ്ക് വലുതാണ്. ഭാഗ്യം എല്ലായ്‌പ്പോഴു​ം കയറിവരുന്ന രാശിക്കാരെ പരിചയപ്പെടാം.

മേടം രാശി

മേടം രാശി

തങ്ങളുടെ സ്വപ്നത്തിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് മേടം രാശിക്കാര്‍. ആഡംബര പൂര്‍ണ്ണമായ ജീവിതം ആണ് ഇവരുടെ എക്കാലത്തെയും വലിയ അഭിലാഷം. അതുകൊണ്ടുതന്നെ എല്ലാവരും ശ്രദ്ധിക്കുന്ന വിധത്തിലുള്ള ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും നേടാനായി ശ്രമിക്കുന്ന മേടം രാശിക്കാര്‍ അതില്‍ പെട്ടന്നു തന്നെ വിജയിക്കും, അതിനായി എത്ര കഷ്ടപ്പെടുവാനും ഇവര്‍ തയ്യാറാണെങ്കിലും ഒത്തിരി കഷ്ടപ്പെടാതെ തന്നെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ ഇവര്‍ക്ക് സാധിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ഭാഗ്യ ദേവത ഏറ്റവും പെട്ടന്ന് അനുഗ്രഹിക്കുന്ന രാശിക്കാരാണ് ചിങ്ങം രാശിയിലുള്ളവര്‍. മനസ്സില്‍ കാണുന്നതെന്തും കയ്യിലൊതുക്കാന്‍ ഇവര്‍ക്ക് കഴിയുന്നു എന്നതാണ് ഇവരെ ഭാഗ്യമുള്ള രാശിക്കാരാക്കി മാറ്റുന്നത്. എല്ലാ വിധത്തിലുമുള്ള ഭാഗ്യങ്ങള്‍ ഇവരെ തേടിയെത്തും. തങ്ങളുടെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി എത്രയും കഷ്ടപ്പെടുവാനും ഇവര്‍ തയ്യാറാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

ഭാഗ്യത്തിന്റെ കാര്യത്തില്‍ ചിങ്ങം രാശിയോടൊപ്പം തന്നെ നില്‍ക്കുന്നവരാണ് വൃശ്ചികം രാശിക്കാര്‍. ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണത്തിന് അധികെ തടസ്സങ്ങള്‍ നേടിടാത്ത ഈ രാശിക്കാര്‍ക്ക് സ്വപ്നങ്ങള്‍ സ്വന്തമാക്കുവാനുള്ള കഴിവാണ് ഉള്ളത്. അമിതമായ ആഗ്രങ്ങള്‍ ഇല്ലാത്ത ഇവര്‍ കൊച്ചു കൊച്ചു കാര്യങ്ങളാണ് ആഗ്രഹിക്കുന്നതും സ്വന്തമാക്കുവാന്‍ ശ്രമിക്കുന്നതും.

മീനം രാശി

മീനം രാശി

ലക്ഷ്യത്തില്‍ നിന്നും ഒരിക്കലും പുറകിലോട്ട് സഞ്ചരിക്കാത്തവരാണ് മീനം രാളിക്കാര്‍. എത്ര തടസ്സങ്ങളും കഷ്ടപ്പാടുകളും മുന്നില്‍ വന്നാലും അവയെ എല്ലാം നിസാരമാക്കി ലക്ഷ്യത്തിലേക്ക് കുതിക്കുവാന്‍ തക്ക കഴിവുള്ളവരാണ് മീനം രാശിക്കാര്‍. ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ ചില തടസ്സങ്ങള്‍ മുന്നില്‍ വരുമെങ്കിലും ഇവരുടെ ആഗ്രഹത്തിനു മുന്നില്‍ അതെല്ലാം മാറ്റിമറിക്കാന്‍ ഇവര്‍ക്ക് സാധിക്കും.

തുലാം രാശി

തുലാം രാശി

ആഗ്രഹിച്ചവ കൈപ്പിടിയില്‍ ഒതുങ്ങാന്‍ ഇത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് തുലാം രാശിക്കാര്‍. ചിലപ്പോള്‍ ചില കാര്യങ്ങള്‍ കൈപ്പിടിയില്‍ എത്തിയാലും പെട്ടന്ന് കൈവിട്ടു പോകും. ആദ്യം കുറച്ച് വിഷമിക്കുമെങ്കിലും പെട്ടന്നു തന്നെ പൂര്‍വ്വാധികം ശക്തിയോടെ വന്ന് മുന്നത്തേതിനേക്കാള്‍ അധികം വലിയ കാര്യങ്ങള്‍ നേടുവാന്‍ ഇവര്‍ക്ക് സാധിക്കും.

English summary
these zodiac signs are lucky
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X