കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആട്ടിന്‍ തോലിട്ട ചെന്നായകളാ... ഈ രാശിക്കാരെ കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത്

  • By Desk
Google Oneindia Malayalam News

എല്ലാരും എല്ലാവര്‍ക്കും മുന്നിലും അവരുടെ യഥാര്‍ത്ഥ മുഖം എന്താണെന്ന് കാണിക്കാറില്ല. അതിന്‍റെ ആവിശ്യവുമില്ലെന്നത് മറ്റൊരു കാര്യം. എന്നിരുന്നാലും നമുക്ക് ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മുന്നില്‍ നമ്മള്‍ നമ്മുടെ തനി സ്വഭാവം കാണിക്കും. പക്ഷേ പുറത്തെത്തിയാലോ മാന്യര്‍. എങ്കിലും നമ്മുടെ സ്വഭാവത്തിലെ ചില കൊള്ളരുതായ്മകള്‍ ഒക്കെ നമ്മള്‍ അറിയാതെ തന്നെ പുറത്ത് വരും. എന്നാല്‍ ഇതൊന്നും അല്ലാത്ത ചില കൂട്ടരുണ്ട്. പുറമേക്ക് മാന്യന്‍മാരും എന്നാല്‍ ഉള്ളില്‍ തനി കഴുകന്‍മാരും. അത്തരം രാശിക്കാര്‍ ആരാണെന്ന് നോക്കാം.

സാജറ്റേറിയസ്

സാജറ്റേറിയസ്

സ്വാര്‍ത്ഥതയുടെ പര്യായമായിരിക്കും ഇക്കൂട്ടര്‍. മറ്റുള്ളവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ ഇവര്‍ക്ക് താത്പര്യം ലവലേശം പോലും കാണില്ല. ഒപ്പം സ്വന്തം കാര്യം നേടിയെടുക്കാന്‍ ഏതറ്റം വരേയും മറ്റുള്ളവര്‍ക്ക് മുന്നില്‍ നല്ല പിള്ള ചമയാനും അഭിനയിക്കാനും ഇക്കൂട്ടര്‍ക്ക് മടി കാണില്ല. പക്ഷെ ഇവര്‍ ഉള്ളിലുള്ള സങ്കടങ്ങള്‍ മറ്റുള്ളരുമായി പങ്ക് വെക്കാന്‍ ഒട്ടും താത്പര്യമില്ലാത്തവരായിരിക്കും. തന്‍റെ സങ്കടങ്ങള്‍ മറ്റുള്ളവരെ അറിയിച്ച് സിമ്പതി പിടിച്ച് പറ്റുന്നത് ഇക്കൂട്ടര്‍ക്ക് ഒട്ടും താത്പര്യം കാണില്ല.

പിസസ്

പിസസ്

അകത്തൊന്നും പുറത്തൊന്നും കാണിക്കുന്ന സ്വഭാവക്കാരായിരിക്കും ഇക്കൂട്ടര്‍. മറ്റുള്ളവര്‍ക്ക് മുന്നില്‍ അവര്‍ക്കൊപ്പമാണെന്ന തോന്നലുകള്‍ സൃഷ്ടിച്ച് പിന്നീന്ന് കുത്താനും ഇക്കൂട്ടര്‍ മിടുക്കരായിരിക്കും. മറ്റുള്ളവരെ സഹായിക്കാനായി ഇക്കൂട്ടര്‍ ചെയ്യുന്നതെന്തും അവരെ പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ മാത്രം ഉതകുന്നതായിരിക്കും. ഒരിക്കലും വിശ്വസിക്കാന്‍ സാധിക്കാത്തവരായിരിക്കും ഇക്കൂട്ടര്‍.

ലിബ്ര

ലിബ്ര

മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനും നിങ്ങള്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. എന്നാല്‍ ചില നേരത്തെ നിങ്ങള്‍ സ്വാര്‍ത്ഥരായിരിക്കും. നിങ്ങളുടെ ഇഷ്ടപ്പെട്ട സാധനങ്ങള്‍ , വസ്ത്രങ്ങള്‍ എന്തിന് പ്രീയപ്പെട്ട സൗഹൃദങ്ങള്‍ പോലും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കും. പക്ഷെ നിങ്ങള്‍ സ്വാര്‍ത്ഥത കാണിക്കില്ലെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ അനാവശ്യ സ്വാര്‍ത്ഥത കാണിക്കും. ഇത് നിങ്ങളെ നിങ്ങളുടെ സൗഹൃദത്തില്‍ നിന്ന് പോലും അകറ്റി നിര്‍ത്തും.

വെര്‍ഗോ

വെര്‍ഗോ

മറ്റുള്ളവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനും ഇക്കൂട്ടര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. എന്നാല്‍ അതിനിടയില്‍ കൂടി തന്‍റെ കാര്യങ്ങളും നേടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുമെന്ന് മാത്രം. അത് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടിയാലോ അനാവശ്യ വാശികളിലൂടെ അവരുമായി നിങ്ങള്‍ ശത്രുത വെച്ച് പുലര്‍ത്താനും ഇക്കൂട്ടര്‍ തയ്യാറാകും. പക്ഷെ ഇക്കൂട്ടര്‍ വിശ്വസ്തരായിരിക്കും. തല പോയാലും രഹസ്യങ്ങള്‍ ഇവര്‍ മറ്റുള്ളവരുമായി പങ്കുവെക്കില്ല.

English summary
these zodiac signs are not genuine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X