Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് ഇക്കൂട്ടരെ.. വഞ്ചന ഇവരുടെ കൈമുതലാണ്! അറിയാം ഇത്തരം രാശിക്കാരെ

ഏതു തരത്തിലുമുള്ള ബന്ധം ആയിക്കോട്ടെ..അതിന്റെ ഒക്കെ കാതല്‍ എന്നു പറയുന്നത് പരസ്പരമുള്ള വിശ്വാസമാണ്. വിശ്വാസമുള്ള സ്ഥലത്ത് മാത്രമേ സ്‌നേഹവും കരുതലും പങ്കുവയ്ക്കലും ഒക്കെ കാണാന്‍ സാധിക്കുകയുള്ളൂ. എപ്പോള്‍ വിശ്വാസം നഷ്ടമാകുന്നോ, അപ്പോള്‍ ബന്ധത്തില്‍ വിള്ളലുകള്‍ വീഴും എന്നത് ഉറപ്പാണ്. കണ്ണടച്ചു വിശ്വസിക്കാന്‍ സാധിക്കുന്ന ഒട്ടേറെ ആളുകള്‍ സ്വന്തമായുള്ളവരായിരിക്കും നമ്മള്‍. എന്നാല്‍ ചിലരെ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. തീരെ ചെറിയ കാര്യങ്ങളില്‍ തുടങ്ങി എന്തിനും ഏതിനും വിശ്വാസ വഞ്ചന കാണിക്കുന്ന ചില ആളുകള്‍ നമ്മുടെ കൂടെ ഉണ്ടാവുക സ്വാഭാവീകമാണ്. വിശ്വാസ വഞ്ചന എന്നത് ഇത്തരക്കാരുടെ രാശിയുടെ പ്രത്യേകത കൂടിയാണ്. ഏതൊക്കെ രാശിക്കാരാണ് വിശ്വാസ വഞ്ചന കാണിക്കുന്നത് എന്ന് അറിയാം.

ചിങ്ങം രാശി

ചിങ്ങം രാശി

വിശ്വസിക്കുവാന്‍ അല്പം പ്രയാസമുള്ള രാശിക്കാരാണ് ചിങ്ങം രാശിക്കാര്‍. പ്രവര്‍ത്തികളില്‍ അല്പസ്വല്പം കള്ളത്തരം ഒളിപ്പിക്കുന്ന ഇവര്‍ തങ്ങളെക്കൊണ്ട് എന്തു കഴിയും എന്നു വിശ്വസിക്കുകയും മറ്റുള്ളവരെ അങ്ങനെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന ആളുകളാണ്. എന്നാല്‍ അങ്ങനെ ച്യെയാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവര്‍ പതുക്കെ കളം വിടുന്നതായി കാണാം. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ധാരാളം ശത്രുക്കള്‍ ഉണ്ടാിയിരിക്കും. ഒരിക്കല്‍ ആത്മാര്‍ഥമായി കൂടെ നിന്ന സുഹൃത്തുക്കളെ വഞ്ചിച്ചതിനാല്‍ ഉറ്റ സുഹൃത്തുക്കള്‍ തന്നെയായിരിക്കും ശത്രുക്കളായി മാറുന്നത്. എന്തുതന്നെയായാലും തന്റെ തെറ്റിനെ ന്യായീകരിക്കുവാന്‍ ഇവര്‍ എല്ലായ്‌പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും.

വൃശ്ചികം രാശി

വൃശ്ചികം രാശി

കാര്യങ്ങള്‍ക്ക് വ്യക്തമായ തീരുമാനമില്ലാതെ ചാഞ്ചാടി കളിക്കുന്ന സ്വഭാവത്തിന് ഉടമകളാണ് വൃശ്ചികം രാശിക്കാര്‍. അതുകൊണ്ടുതന്നെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വളരെ പിന്നിലായിരിക്കും ഇവര്‍. തങ്ങള്‍ക്കു മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ മുഖത്തു നോക്കി പറയുമെങ്കിലും മറ്റുള്ളവരെ അത് വിഷമിപ്പിച്ചു എന്നു കണ്ടാല്‍ നാവിനു പറ്റിയ അബന്ധം എന്നു പറഞ്ഞ് അവര്‍ അതിനെ മാറ്റാന്‍ ശ്രമിക്കും. എന്നാല്‍ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിനാല്‍ സുഹൃത്തുക്കളുടെ ഇടയിലും മറ്റും ഇവരുടെ ഇമേജിനെ അത് നേശമായ രീതിയിലാണ് ബാധിക്കുക. എല്ലാ കാര്യങ്ങളിലും തന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ കൂടിയാണ് ഈ രാശിക്കാര്‍.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കള്ളത്തരങ്ങള്‍ പറയുവാനും മറ്റുള്ളവര്‍ അത് കണ്ടുപിടിക്കാതെ മുന്നോട്ട് കൊണ്ടുപോകുവാനും പ്രത്യേകം കഴിവുള്ളവരാണ് കര്‍ക്കിടകം രാശിക്കാര്‍. പല കാര്യങ്ങളും കള്ളത്തരത്തിലൂടെ നേടിയെടുക്കുന്ന ഇവര്‍ മറ്റുള്ളവരില്‍ നിന്ന് സിംപതി നേടാനായി കുറച്ചധികം അഭിനയിക്കുവാനും തയ്യാറാകും. എന്നാല്‍ മറ്റുള്ളവരെ ഇനരുടെ കള്ളത്തരങ്ങള്‍ േേദാഷകരമായി ബാധിക്കില്ലെങ്കിലും കള്ളം പറയുന്നതിനാല്‍ ഇവര്‍ക്ക് പരിചയക്കാരുടെ ഇടയില്‍ വിശ്വാസം സൂക്ഷിക്കാത്ത ആളുടെ ഇമേജായിരിക്കും ഉണ്ടാവുക.

മീനം

മീനം

എന്തു കാര്യത്തിനും ആവശ്യമില്ലെങ്കില്‍ പോലും കള്ളത്തരത്തിന്റെ കൂട്ട് പിടിക്കുന്നവരാണ് മീനം രാശിക്കാര്‍. കള്ളങ്ങള്‍ തന്നെ ഇവരെ മറ്റുള്ളവരുടെ ഇടയില്‍ മോശക്കാരാക്കുമെങ്കിലും അതൊന്നും ഇവരെ ബാധിക്കുകയേ ഇല്ല. തങ്ങളുടെ കാര്യസാധ്യത്തിനായി എന്തു വഴിയും പയറ്റുന്ന ഇവര്‍ക്ക് ആ കള്ളങ്ങള്‍ തന്നെ പണി കൊടുക്കുന്നതായും കാണാം. മറ്റുള്ളവരുടെ സഹായം വളരെ കുറച്ച് മാത്രമേ ഇവര്‍ സ്വീകരിക്കുകയുള്ളൂ.

തുലാം രാശി

തുലാം രാശി

എല്ലാ രാശികളിലും വെച്ച് ഏറ്റവും അധികം വിശ്വാസ വഞ്ചന കാണിക്കുന്ന രാശിക്കാരാണ് തുലാം രാശിക്കാര്‍. തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചാല്‍ അത് ഏറ്റെടുക്കുന്നതിനു പകരം കള്ളത്തരങ്ങള്‍ കൊണ്ട് അതിനു മൂടി വയ്ക്കാനാണ് ഇവര്‍ ശ്രമിക്കുക. പക്ഷേ, എത്രത്തോളം മൂടിവെച്ചാലും മറ്റുള്ളവര്‍ അതേക്കുറിച്ച് അറിയുകയും വിശ്വാസ വഞ്ചകരായി ഇവരെ കാണുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം ഒന്നും വേണ്ട.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+