Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്തും അഭിവൃദ്ധിയും ഒരുമിച്ചെത്തും, രാജകീയ ജീവിതം ഉറപ്പ്; ഈ രാശിക്കാര്‍ തൊട്ടതെല്ലാം പൊന്നാകും

ജ്യോതിഷത്തില്‍ ചില ദിവസങ്ങള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. രാശിമാറ്റങ്ങള്‍ ഈ ദിവസങ്ങളിലും സംഭവിക്കാം. ജന്മാഷ്ടമി ദിനം അതുപോലെ ഏറെ പ്രത്യേകതകള്‍ ഉള്ള ദിനമാണ്. 5251 വര്‍ഷം മുമ്പ് ദ്വാപര യുഗത്തില്‍ രൂപപ്പെട്ട അതേ അപൂര്‍വ യോഗമാണ് ഈ ദിവസവും രൂപപ്പെടുന്നത്. ഈ ദിവസം സൂര്യന്‍ രോഹിണി നക്ഷത്രത്തോടൊപ്പം ചിങ്ങം രാശിയിലും ചന്ദ്രന്‍ ഇടവ രാശിയിലും സംക്രമിക്കുന്നതോടെ ജയന്തിയോഗം രൂപപ്പെടുന്നു.

ഇത് ശുഭകരമായ കാലയളവ് വിവിധ രാശിക്കാര്‍ക്ക് ലഭിക്കും. അപൂര്‍വ യോഗങ്ങള്‍ ഈ ദിവസം രൂപപ്പെടും. ശുക്രാദിത്യ, ശശ് രാജയോഗങ്ങളും, ഇടവ രാശിയില്‍ വ്യാഴത്തിന്റെയും ചന്ദ്രന്റെയും സംയോജനവും നടക്കുന്നു. അതിലൂടെ ഗജകേസരി യോഗവും രൂപപ്പെടും. ഇതിലൂടെ ആര്‍ക്കെല്ലാം നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് ജീവിതത്തില്‍ വലിയ ഉയര്‍ച്ചകളിലെത്താന്‍ സാധിക്കും. ശ്രീകൃഷ്ണന്റെ പ്രത്യേക അനുഗ്രഹം ഇവര്‍ക്കുണ്ടാവും. അതുകൊണ്ട് എന്തുകാര്യം ചെയ്താലും അത് നേട്ടത്തിലേക്ക് ചെന്നെത്തും. ഈ രാശിയുടെ രണ്ടാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. കൈനിറയെ പൊന്നും പണവും ലഭിക്കും.

ബിസിനസില്‍ നിന്ന് അപ്രതീക്ഷിത ലാഭം ഈ രാശിക്കാര്‍ക്ക് ലഭിക്കും. ചൊവ്വ മൂന്നാം ഭാവത്തിലും ബുധന്‍ നാലാം ഭാവത്തിലും ഉദിക്കും അത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാവും. പരിപൂര്‍ണമായ പിന്തുണ ലഭിക്കും. ദീര്‍ഘനാളായി മുടങ്ങികിടന്ന ജോലികള്‍ പൂര്‍ത്തീകരിക്കാനും സാധിക്കും. ധനനേട്ടങ്ങള്‍ തുടര്‍ച്ചയായി ലഭിക്കും.

ചിങ്ങം: ജന്മാഷ്ടമി ദിനം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. ആഗ്രഹിച്ചതെല്ലാം ഇവര്‍ക്ക് സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവും. രാജയോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തിലേക്ക് വന്നതോടെ രാജാവിനെ പോലെ വാഴാനാവും. ഈ രാശിയിലുള്ളവര്‍ക്ക് വ്യാഴം, ശുക്രന്‍, മറ്റ് ഗ്രഹങ്ങള്‍ എന്നിവയില്‍ നിന്ന് ഭാഗ്യ നേട്ടങ്ങള്‍ ഉണ്ടാവും.

ബുദ്ധിപരമായ കഴിവുകള്‍ ഉപയോഗിച്ച് ചിങ്ങം രാശിക്കാര്‍ക്ക് വലിയ വിജയങ്ങള്‍ നേടാനാവും. തൊഴില്‍ മേഖലയില്‍ വലിയ നേട്ടങ്ങള്‍ ഇവര്‍ക്ക് ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഇവര്‍ക്ക് ലഭിക്കും. അതുപോലെ ശമ്പള വര്‍ധനവും സ്വന്തമാക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്തും വലിയ വിജയങ്ങള്‍ നേടാനാവും. മത്സരപരീക്ഷയില്‍ വിജയം നേടും.

കന്നി: ഗജകേസരി യോഗം കന്നി രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങളാണ് സമ്മാനിക്കും. സുവര്‍ണകാലം തന്നെ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. ശ്രീകൃഷ്ണന്റെ കൃപയാല്‍ എല്ലാ മേഖലയിലും ഇവര്‍ക്ക് വിജയം കൈവരിക്കാനാവും. ആഗ്രഹിച്ചതിനും അപ്പുറത്തുള്ള നേട്ടങ്ങള്‍ അപ്രതീക്ഷിതമായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും.

സമ്പത്തും സമൃദ്ധിയും ഒരുപോലെ നേടാനാവും. ബിസിനസിലും നിക്ഷേപങ്ങളിലും ലാഭങ്ങള്‍ സ്വന്തമാക്കാനാവും. സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ അവസാനിക്കും. വലിയ അഭിവൃദ്ധി തേടിയെത്തും. ഖജനാവില്‍ പണം വന്ന് നിറയും. കിട്ടില്ലെന്ന് വിചാരിച്ചിരുന്ന പണമെല്ലാം തിരികെ ലഭിക്കും. ഇക്കാലയളവില്‍ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+