ഈ രാശിക്കാര്‍ക്ക് തോല്‍വിസംഭവിക്കുന്നത് ഈ മേഖലകളിലാണ്... അറിയാം രാശിയും നിര്‍ഭാഗ്യവും
ചിലപ്പോഴൊക്കെ നമുക്ക് തോന്നാറില്ലേ എന്തു ചെയ്താലും ചില കാര്യങ്ങളില്‍ ഒന്നും അഭിവൃദ്ധി ഉണ്ടാകുന്നില്ലെന്ന്. അത് അങ്ങനെയാണ് ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ പലപ്പോഴും നമ്മുടെ ജീവിത കാര്യങ്ങളില്‍ ഇടപെട്ടോണ്ടിരിക്കും. ജോലി, വിദ്യാഭ്യാസം, സ്വന്തമായൊരു വീട് ഇങ്ങനെ എല്ലാ കാര്യങ്ങളിലും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ക്ക് ഇടപെടും. ചില രാശിക്കാര്‍ക്ക് ചില കാര്യങ്ങള്ഡ അഭിവൃദ്ധി ഉണ്ടാകാന്‍ സാധ്യത പലപ്പോഴും കുറവായിരിക്കും. അത്തരം രാശിക്കാര്‍ ആരാണെന്നല്ലേ. അറിയാം അത്തരം രാശിക്കാരെ

ഏരീസ്
രാശിക്കാര്‍ക്ക് പലപ്പോഴും എല്ലാ കാര്യത്തിലും കഠിനാധ്വാനം നടത്തുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ജീവിതവിജയം ഇവര്‍ക്കൊപ്പം തന്നെ ഉണ്ടാകും. പക്ഷേ ഒരു കാര്യത്തില്‍ മാത്രം ഇവര്‍ എത്ര പരിശ്രമിച്ചാലും വിജയം കാണണമെന്നില്ല. പ്രണയമാണ് നിങ്ങളുടെ തകര്‍ച്ച. എത്ര അടുപ്പവും ആത്മബന്ധവുമുള്ള പ്രണയമാണെങ്കിലും അതിന്‍റെ അവസാനം തകര്‍ച്ചയായിരിക്കും. ഈ പ്രണയ തകര്‍ച്ചകള്‍ ഇവരെ നിരാശയുടെ പടകുഴിയിലേക്ക് തന്നെ തള്ളിവിട്ടേക്കാം. അതുകൊണ്ട് തന്നെ ഈ രാശിക്കാര്‍ പ്രണയിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ഇടവരാശി
എല്ലാതരം ബന്ധങ്ങളേയും ജീവിതാവസാനം വരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാകും നിങ്ങള്‍. അതുകൊണ്ട് തന്നെ ഈ ബന്ധങ്ങളിലൊക്കെ നിങ്ങള്‍ അല്‍പം പൊസസിവ് ആയിരിക്കും. ഈ ബന്ധങ്ങള്‍ നിങ്ങളെ വിട്ട് പോകുമോയെന്ന ഭയം നിങ്ങളെ എപ്പോഴും അലട്ടികൊണ്ടിരിക്കും. സൗഹൃദം ഉള്‍പ്പെടെയുള്ള ഇത്തരം ബന്ധങ്ങള്‍ തകര്‍ന്നാലും നിങ്ങള്‍ ആ ബന്ധത്തില്‍ കടിച്ച് തൂങ്ങി നില്‍ക്കാന്‍ ശ്രമിക്കും. പക്ഷേ ഈ മനോഭാവം നിങ്ങളുടെ ജീവിതത്തിന്‍റെ സ്വസ്ഥത തന്നെ ഇല്ലാതാക്കിയേക്കാം.

ചിങ്ങം
മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നതിനെ കുറിച്ച് ഏറെ ആകുലരാവുന്നവരായിരിക്കും ഇക്കൂട്ടര്‍. അതുകൊണ്ട് തന്നെ ചെറിയ കാര്യങ്ങളില്‍ പോലും ഏറെ ശ്രദ്ധയോടെ മാത്രമേ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഇവര്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയുള്ളൂ, പക്ഷെ എത്ര ഇങ്ങനെയൊക്കെ ശ്രദ്ധിച്ചാലും ഇവര്‍ക്ക് അര്‍ഹിക്കുന്ന രീതിയിലുളള അംഗീകാരം ലഭിക്കില്ല. അതുകൊണ്ട് തന്നെ ഇവര്‍ ഏറെ സങ്കടപ്പെടും. മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ ജീവിക്കാമെന്ന് തിരുമാനിച്ചാലും ഈ രാശിക്കാര്‍ക്ക് അതിന് സാധിക്കില്ല. അത് തന്നെയാണ് ഇവരുടെ തോല്‍വി.

കുംഭം
സ്നേഹം പ്രകടിപ്പിക്കാന്‍ അറിയാത്തവര്‍ ആയിരിക്കും ഇക്കൂട്ടര്‍. മനസില്‍ നിറയെ സ്നേഹമാണെങ്കിലും ഇവര്‍ക്ക് അതെങ്ങനെ പ്രകടിപ്പിക്കണം എന്നത് നിശ്ചയം ഇല്ല.അതുകൊണ്ട് തന്നെ മറ്റുള്ളവര്‍ ഇവരെ ഏറെ അകറ്റി നിര്‍ത്തും. അതേസമയം സ്നേഹമുള്ളവര്‍ തിരിച്ച് ഇത്തരത്തില്‍ അകല്‍ച്ച കാണിക്കുന്നത് നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ ജാഗ്രതയോടെ ബന്ധങ്ങളെ സമീപിക്കണം.

മീനം
ഇക്കൂട്ടര്‍ ആശ്രയമനോഭാവം കൂടുതല്‍ ഉള്ളവര്‍ ആയിരിക്കും. അതുകൊണ്ട് തന്നെ പുതുതായി ഒരാളെ പരിചയപ്പെട്ടാലും അവരോട് സഹായം ചോദിക്കാന്‍ ഇവര്‍ക്ക് മടി ഉണ്ടാകില്ല. അതേസമയം ഇക്കൂട്ടരെ വളരെ മോശം ആളുകളായിരിക്കും മറ്റുള്ളവര്‍ കണക്കാക്കുക. ഇത് മറ്റുള്ളവരുമായി ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതിന് കാരണമാകും.












Click it and Unblock the Notifications