സുവര്‍ണകാലം രാജകീയ ജീവിതം സമ്മാനിക്കും, സമ്പത്ത് വന്ന് നിറയും; ഈ രാശിക്കാര്‍ ഐശ്വര്യങ്ങളോടെ വാഴും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത് പലരുടെയും ജീവിതത്തെ മാറ്റിമറിക്കാറുണ്ട്. കാരണം ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടിയാണ് രാശിമാറ്റം. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറും. വലിയ മാറ്റങ്ങള്‍ ഇതേ തുടര്‍ന്ന് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാവും.
ശനിയുടെ രാശിമാറ്റം ഓഗസ്റ്റില്‍ സംഭവിക്കാനിരിക്കുകയാണ്. ശനി രാശിമാറുന്നത് രണ്ടര വര്‍ഷത്തെ സമയമെടുത്താണ്. ശനി രാശി കടന്നുവരുന്നവര്‍ക്ക് പൊതുവേ അത്ര നല്ല സമയമല്ല ഉണ്ടാവാറുള്ളത്. എന്നാല്‍ ചില രാശിക്കാരോട് ശനിക്ക് പ്രിയം ഒരുപാടുണ്ട്. അവര്‍ക്ക് രാശിമാറ്റത്തില്‍ പ്രശ്‌നങ്ങ്ള്‍ ഒന്നുമുണ്ടാവില്ല. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് ശനിയുടെ കൃപയാല്‍ വമ്പിച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ശനിയുടെ അനുഗ്രഹം ഇവര്‍ക്കുണ്ടാവും. ശനിദേവന് പ്രിയമുള്ള ചില രാശിക്കാര്‍ക്ക് ശനിയുടെ ദോഷമൊന്നും ഒരിക്കലും നേരിടേണ്ടി വരില്ല. ഇടവം രാശിക്കാര്‍ അതില്‍ വരുന്നതാണ്. വന്‍ പുരോഗതിയും ധനനേട്ടവുമെല്ലാം ഈ രാശിക്കാര്‍ക്ക് ലഭിക്കും.
ശനിയുടെ പ്രീതിയുള്ളത് കൊണ്ട് ഇവര്‍ക്കൊപ്പം ഭാഗ്യം എപ്പോഴുമുണ്ടാവും. അതുകൊണ്ട് ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ സാധിക്കും. വിചാരിച്ചതിലും വലുതായിരിക്കും ഓരോ നേട്ടങ്ങളും ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. ബിസിനസുകാരാണെങ്കില്‍ വമ്പന്‍ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും. ഇടവ രാശിയുടെ അധിപന്‍ ശുക്രനാണ്. ശുക്രനും ശനിയും തമ്മിലുള്ള സൗഹൃദം ഈ രാശിക്കാരെ വലിയ രീതില്‍ സഹായിക്കും.
തുലാം: ശനിയുടെ അനുഗ്രഹം തുലാം രാശിക്കാര്‍ക്ക് എപ്പോഴുമുണ്ടാവും. രാജകീയ ജീവിതം തന്നെ ഇതിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. സമ്പദ് സമൃദ്ധിയോടെ ഈ രാശിക്കാര്‍ക്ക് വാഴാനാവും. ജ്യോതിഷപ്രകാരം തുലാം ശനിയുടെ ഉച്ച രാശിയാണ്. അതുപോലെ തുലാം രാശിക്കാരുടെ ജാതകത്തില്‍ ശനി മറ്റൊരിടത്ത് ഗുണകരമായ ഗ്രഹവുമായി ഇരിക്കുകയാണെങ്കില്‍ അത് ഇവര്‍ക്ക് കൂടുതല്‍ ശുഭ ഫലങ്ങള്‍ നല്‍കും.
ഈ രാശിക്കാര്‍ക്ക് അതുകൊണ്ട് ഒരിക്കലും ദീര്‍ഘകാലം കഷ്ടപ്പെടേണ്ടി വരില്ല. എന്തുകാര്യം ചെയ്യുമ്പോഴും അതില്‍ നിന്ന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. സുവര്‍ണകാലം തന്നെ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. അതിലൂടെ ധനനേട്ടങ്ങളും ധാരാളമായി തന്നെ ലഭിക്കും.
മകരം: ഈ രാശിക്കാര്‍ ശനിയുടെ പ്രിയപ്പെട്ടവരാണ് മകരം രാശിയുടെ അധിപന്‍ ശനിയാണ്്. അതുകൊണ്ട് മകരത്തില്‍ ഏഴര ശനി ഉണ്ടായാലും കാര്യമായ ബുദ്ധിമുട്ടുകളുണ്ടാവില്ല. ശനിദേവനെ ഇവര്‍ ആരാധിക്കുകയാണെങ്കില്‍ ദോഷങ്ങളില്‍ നിന്ന് പെട്ടെന്ന് മുക്തി നേടാനാവും.
അതുപോലെ വലിയ നേട്ടങ്ങളും ശനിയുടെ അനുഗ്രഹത്താല്‍ മകരം രാശിക്കാര്‍ക്ക് ലഭിക്കും. മനസ്സില്‍ ആഗ്രഹിക്കുന്നതെല്ലാം പെട്ടെന്ന് സാധിച്ചെടുക്കാനാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. അത് ഇരട്ടിയിലേറെയുള്ള ധനനേട്ടങ്ങളായി തന്നെ തിരികെ ലഭിക്കും.
കുംഭം: ഈ രാശിക്കാരും ശനിദേവന്റെ പ്രിയപ്പെട്ടവരാണ്. കുംഭം രാശിയുടെ അധിപനാണ് ശനി. ശനിയുടെ ദയ എപ്പോഴും ഇവര്‍ക്കുണ്ടാവും. അതുകൊണ്ട് ധനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. എപ്പോഴും പണം കൈയ്യിലുണ്ടാവും. കരിയറില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. അത് വമ്പന്‍ ധനനേട്ടങ്ങളും സമ്മാനിക്കും. ഇവര്‍ക്ക് സുവര്‍ണകാലത്തിന് സമാനമായ കാര്യങ്ങള്‍ ജീവിതത്തില്‍ ലഭിക്കും.












Click it and Unblock the Notifications