Get Updates
Get notified of breaking news, exclusive insights, and must-see stories!

നിര്‍ഭാഗ്യങ്ങള്‍ മറക്കാം...ഭാഗ്യം തേടിയെത്തും ഈ രാശിക്കാരെ

ഭാഗ്യങ്ങളും നിര്‍ഭാഗ്യങ്ങളും നിറഞ്ഞതാണ് നമ്മുടെ ഓരോ ദിവസവും. ചിലപ്പോള്‍ ദിവസം മുഴുവന്‍ പരാജയങ്ങളാണ് ചിലരെ കാത്തിരിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് കൈവെക്കുന്നിടത്തെല്ലാം ഭാഗ്യം ആയിരിക്കും തേടിയെത്തുക. ഇതിനു കാരണങ്ങള്‍ പലതാവാം... തെറ്റായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമല്ല, അവരവരുടെ രാശി വരെ ഇചിനെ സ്വാധീനിക്കാറുണ്ടെന്നാണ് പറയപ്പെടുന്നത്. ഈ വര്‍ഷത്തെ വരുന്ന ദിവസങ്ങളില്‍ ഭാഗ്യം എല്ലാവര്‍ക്കും ഒരുപോലെ വരണം എന്നില്ല...ഇനിയുള്ള ദിവസങ്ങളില്‍ ഭാഗ്യം തുണയ്ക്കുന്ന രാശിക്കാരെ പരിചയപ്പെടാം.

ലിബ്ര

ലിബ്ര

ഇനിയുള്ള ദിവസങ്ങള്‍ ലിബ്ര രാശിക്കാരെ സംബന്ധിച്ചെടുത്തോളം ഭാഗ്യത്തിന്റേയും ഐശ്വര്യത്തിന്റേതുമാണ്. ജീവിതവിജയം ഈ രാശിക്കാരെ തേടിയെത്താനുള്ള സമയമാണിത്. ഇപ്പോള്‍ എന്തിനാണേ പ്രാധാന്യം കൊടുത്ത് ചെയ്യുന്നത്, അതില്‍ മുന്നേറുവാന്‍ കൂടുതല്‍ പരിശ്രമങ്ങള്‍ വേണ്ടി വരും. എന്നാലും വലിയ വിജയമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ പുതിയ ജോലിയിലേക്ക് കടക്കാനുള്ള പറ്റിയ സമയം കൂടിയാണിത്. പൂതിയ മേഖലയില്‍ വിജയിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

അക്വാറിയസ്

അക്വാറിയസ്

നേട്ടങ്ങളുടെ ദിവസങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന രാശിക്കാരാണ് അക്വാറിയസുകാര്‍. ഭാഗ്യങ്ങളുടെ വര്‍ഷമാണ് അക്വാറിയസുകാര്‍ക്ക് ഇത്. ഒന്നിലും യാതൊരു പരാതിയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് തിരക്കിട്ട് പ്രവര്‍്ത്തിക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കുള്ള അംഗീകാരം വളരെ വൈകിയാകും ഇവരെ തേടിയെത്തുക. മുന്നോട്ട് പോകുവാനാവശ്യമായ പുതിയ ബന്ധങ്ങളും ആളുകളും ഇനിയുള്ള ദിവസങ്ങളില്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ കടന്നു വരും. അതിനാല്‍ അവസരങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക

ഏരിസ്

ഏരിസ്

ഏറ്റവും കൂടുതല്‍ ഭാഗ്യം കടാക്ഷിക്കുന്ന രാശിക്കാരാണ് ഏരിസുകാര്‍. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാനും പുതിയ ജോലികളിലേക്ക് കാലെടുത്തു വയ്ക്കുവാനും ഇനിയുള്ള സമയം അവര്‍ക്ക് വളരെ നല്ലതാണ്. തങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ മികച്ച ഫലം അപ്പോള്‍ തന്നെ അവര്‍ക്ക് കണ്‍മുന്‍പില്‍ അനുഭവിക്കാനും സാധിക്കുമെനന്തിനാല്‍ തീര്‍ത്തും സന്തോഷകരമായ ജീവിതമായിരിക്കും ഏരിസുകാരെ കാത്തിരിക്കുന്നത്. യാത്രെയെ സ്‌നേഹിക്കുന്ന ആളുകളുണ്ടെങ്കില്‍ അതിനും നിങ്ങളെ ഭാഗ്യം തുണച്ചേക്കും.

സാജറ്റേറിയസ്

സാജറ്റേറിയസ്

ഇനിയുള്ള നാളെകള്‍ നല്ലത് എന്ന് ഉറപ്പിക്കാന്‍ തോന്നുള്ള കാര്യങ്ങളായിരിക്കും ഈ രാശിക്കാരുടെ ജീവിതത്തില്‍ ഇനി സംഭവിക്കുക. യാത്രയും ഭക്ഷണവും ഒരുപോലെ ഇവരെ തേടിയെത്തും. ചെയ്യുന്ന കാര്യങ്ങളൊക്കെ വിജയത്തിലായിരിക്കും അവസാനിക്കുക. ഇഷ്ടപെട്ട ജോലി നിങ്ങളെ തേടിയെതത്തും. മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ ഇവര്‍ക്ക് ഏറെ സാധ്യത ഉണ്ട്. കൈവിട്ട് പോകുമെന്ന് കരുതുന്ന സാഹചര്യങ്ങള്‍ പോലും ഇവര്‍ക്ക് തുണയായി ഭവിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+