ഈ നാളുകാർ എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്, കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം, വിദേശയാത്രകള്‍ ഉണ്ടാകും
മേടക്കൂറ് - കാര്‍ഷികമേഖല ആദായകരമാകും. എതിരാളികളുമായി ഒത്തുതീര്‍പ്പിലെത്തും. ദേഹാരിഷ്ടതകള്‍ക്ക് കുറവുണ്ടാകും. കുടുംബാംഗങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറും. മനസ്സിന് സന്തോഷം പകരുന്ന വാര്‍ത്തകള്‍ ശ്രവിക്കും.
ഇടവക്കൂറ് - വാക്കുതര്‍ക്കങ്ങളില്‍ വിജയിക്കും. ദൈവിക കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും. എല്ലാവരോടും പരുഷമായി പെരുമാറും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം.
മിഥുനക്കൂറ് - സഹപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്ത് ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പിതാവിന്റെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാരം ഗുണകരമാണ്. സാമ്പത്തിക പ്രതിസന്ധി മാറും. പുണ്യസ്ഥലങ്ങളില്‍ പോകാനാകും.

കര്‍ക്കടകക്കൂറ് - മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം. വിദേശയാത്രകള്‍ ഉണ്ടാകും. പഠനരംഗത്ത് നേട്ടങ്ങളുണ്ടാകും. മാനസികോല്ലാസം ഉണ്ടാകുന്ന അനുഭവമുണ്ടാകും. എല്ലാ രംഗത്തും കഴിവ് പ്രദര്‍ശിപ്പിക്കാനാകും.
ചിങ്ങക്കൂറ് - കര്‍മരംഗത്ത് ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. പ്രതിസന്ധികളില്‍ ബന്ധസഹായം പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. പുണ്യസ്ഥലങ്ങളില്‍ പോകാനുള്ള അവസരമുണ്ടാകും.
കന്നിക്കൂറ് - ബന്ധുക്കളുമായി രമ്യതയില്‍ വര്‍ത്തിക്കും. ദൂരയാത്രകള്‍ ഉണ്ടാകും. ജനസമ്മിതി വര്‍ധിക്കും. കര്‍മശേഷി പ്രകടിപ്പിക്കും. കര്‍ഷകര്‍ക്ക് തൊഴില്‍ ആദായകരമാകും. ദേഹസുഖം വര്‍ധിക്കും. വാഹനങ്ങള്‍ മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം.
തുലാക്കൂറ് - എടുത്തുചാടി തീരുമാനങ്ങളെടുക്കരുത്. സഹപ്രവര്‍ത്തകരില്‍നിന്ന് വിപരീത അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബശ്രേയസ്സ് വര്‍ധിക്കും. അനാവശ്യച്ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയും. ദൂരയാത്ര വേണ്ടിവന്നേക്കും.

വൃശ്ചികക്കൂറ് - മേലധികാരികളുടെ പ്രീതി സമ്പാദിക്കും. പൊതുരംഗത്ത് ജനാനുകൂല്യം വര്‍ധിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. പൊതുപ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. ഏതുകാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും. വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.
ധനുക്കൂറ് - തൊഴില്‍ പ്രശ്‌നങ്ങള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. സല്‍ക്കര്‍മ്മങ്ങള്‍ക്കായി സമയം ചിലവഴിക്കും. ബന്ധുക്കളില്‍നിന്ന് അകന്നു കഴിയേണ്ടിവരും. വിദേശയാത്രയ്ക്ക് വാരം ഗുണകരമാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ വിജയിക്കും.
മകരക്കൂറ് - സുഹൃത്തുക്കളില്‍നിന്ന് സഹായങ്ങള്‍ പ്രതീക്ഷിക്കാം. കാര്യസാധ്യം ഉണ്ടാകും. യാത്രകള്‍ പ്രയോജനകരമാകും. അവസരങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിയും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. കേസുകളില്‍ വിജയിക്കും.
കുംഭക്കൂറ് - മനോധൈര്യം വര്‍ധിക്കും. കര്‍മരംഗത്ത് പ്രമോഷന്‍ പ്രതീക്ഷിക്കാം. കൃഷിക്കാര്‍ക്കു ലഘുവായ നഷ്ടങ്ങള്‍ ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ക്രയവിക്രയങ്ങളില്‍ നേട്ടമുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. ജനസമ്മിതി വര്‍ധിക്കും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും.
മീനക്കൂറ് - പുതിയ സംരംഭങ്ങള്‍ക്ക് ലഘുവായ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. വ്യവഹാരാദികളില്‍ വിജയം പ്രതീക്ഷിക്കാം. കുടുംബച്ചെലവുകള്‍ നിയന്ത്രിക്കാനാവും. പൊതുപ്രവര്‍ത്തകര്‍ നേതൃസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം.












Click it and Unblock the Notifications