ഈ നാളുകാർ വസ്തുവാഹനാദികള്‍ സമ്പാദിക്കും, ജോലിയിൽ പ്രമോഷൻ, തടസ്സങ്ങളെ അതിജീവിക്കും
മേടം - പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സഹോദരസ്ഥാനീയരില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
ഇടവം - അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ധനനഷ്ടത്തിന് സാധ്യതയുള്ളതിനല്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസംബന്ധമായ യാത്രകള്‍ വേണ്ടിവരും.
മിഥുനം - മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരില്‍ നിന്നും അനുകൂല നീക്കുപോക്കുണ്ടാകും. സുഹൃത്തുക്കള്‍ മുഖനേ സാമ്പത്തികലാഭം ഉണ്ടാകും. സന്താനശ്രേയസ്സുണ്ടാകും.

കര്‍ക്കടകം - മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വേഷവിധാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. കൂട്ടുബിസിനസ്സ് നഷ്ടത്തിലാകാന്‍ സാധ്യത. പൊതുവെ എല്ലാ കാര്യത്തിലും ഉത്സാഹം പ്രകടമാകും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ മാറും.
ചിങ്ങം - പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കര്‍മ്മപുഷ്ടിക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും. ശത്രുശല്യം വര്‍ദ്ധിക്കും. യാത്രാഗുണം ഉണ്ടാകും.
കന്നി - വസ്തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കും. വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ സാധിക്കും. മുന്‍കോപം നിയന്ത്രിക്കണം. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം ഇന്നു സാധിക്കും. സാമ്പത്തിക വിഷമതകള്‍ ഒരു പരിധി വരെ മാറും. എതിര്‍പ്പുകളെയും, തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.
തുലാം - പുതിയ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും. വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. സാമ്പത്തിക രംഗത്ത് കൂടുതല്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. ജീവിതപങ്കാളിയുടെ പെരുമാറ്റം മനസ്സിനെ വേദനിപ്പിക്കും.

വൃശ്ചികം - പ്രതീക്ഷിച്ച സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കു വാരം ഗുണകരമാണ്. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. ഏറെനാളായി ശ്രമിച്ചിരുന്ന സ്ഥലം മാറ്റം പ്രതീക്ഷിക്കാം. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടം ഉണ്ടാകും.
ധനു - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. സാഹസികപ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണം. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
മകരം - സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ഉദ്ദേശം സാധിക്കും. ചില വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാനിടയുണ്ട്. സുഹൃത്തുക്കളില്‍നിന്നു പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. നിസ്സാരകാര്യങ്ങളില്‍ നിലവിലുള്ള ജോലി നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. വിദേശത്തു ജോലിയുള്ളവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ ഉണ്ടാവാം.
കുംഭം - എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാന്‍ കവിയും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും. സമൂഹത്തില്‍ മാന്യസഥാനം കൈവരിക്കും. സന്താനങ്ങള്‍ക്ക് തൊഴില്‍ലബ്ധി ഉണ്ടാകാനിടയുണ്ട്. ആഢംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.
മീനം - എല്ലാവരോടും ഹൃദ്യമായി പെരുമാറും. പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം. തൊഴില്‍രഹിതര്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ അധികച്ചെലവ് ഉണ്ടാകും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പിതാവിനോ പിതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ ഉണ്ടാവും.












Click it and Unblock the Notifications