ചിരിയില്‍ മയങ്ങല്ലേ... ചിരിച്ച് മയക്കാന്‍ ഈ രാശിക്കാര്‍ മിടുക്കരാണ്.. പക്ഷെ മയങ്ങിയാല്‍ പണി ഉറപ്പ്!
ചിരിച്ചുകൊണ്ട് കൂടെ നില്ക്കുന്ന ഒരുപാട് സൗഹൃദങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്തു കാര്യവും പറയുവാനും എപ്പോള്‍ വേണമെങ്കിലും എന്തു കാര്യത്തിനും ആശ്രയിക്കുവാനും സാധിക്കുന്ന ഇവര്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം വളരെ വലുതായിരിക്കും.
എന്നാല്‍ കൂടെ നില്‍ക്കുമ്പോഴും ചിരിയില്‍ ചതി ഒളിപ്പിക്കുന്ന സൗഹൃദങ്ങള്‍ കാണും എന്ന കാര്യത്തില്‍ സംശയമില്ല. എല്ലാത്തിനും ഒപ്പം നിന്ന് അവസാനം കൈവിട്ടുപോകുന്ന സുഹൃത്തുക്കളെ തിരിച്ചറിയാന്‍ അനുഭവങ്ങള്‍ തന്നെ വേണ്ടിവരും. ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒക്കെ കൂടെ നിന്ന് ഒറ്റ നിമിഷത്തെ ചിന്തയുടെ ഫലമായി ചതിച്ചിട്ടു പോകുന്ന രാശിക്കാരെ പരിചയപ്പെടാം..

ചിങ്ങം രാശി
ലിയോ അഥവാ ചിങ്ങം രാശിയില്‍ ജനിച്ച ആളുകളുടെ കൂടെപ്പിറപ്പാണ് വഞ്ചനയും ചതിയും എന്നുതന്നെ പറയാം. സുഹൃത്തുക്കളായി എല്ലാ കാലവും കൂടെ നില്‍ക്കുമെന്ന് നമ്മള് ഉറച്ചു വിശ്വസിക്കുമെങ്കിലും ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളിലായിരിക്കും ഇവര്‍ നമ്മുടെ അടുത്തു നിന്നും പോകുന്നത്. ആശയങ്ങളിലുള്ള വിയോജിപ്പാണ് ചിങ്ങം രാശിക്കാരെ മറ്റുള്ളവരില്‍ നിന്നും അകറ്റുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ ഇവര്‍ എത്ര ശ്രമിച്ചാലും സാധിക്കില്ല എന്നതാണ് ഇതിനു കാരണം.

തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയില്‍ ജനിച്ചവര്‍ തെറ്റിദ്ധാരണകളുടെ പേരില്‍ സൗഹൃദങ്ങള്‍ എന്നന്നേക്കുമായി വേണ്ടന്നു വയ്ക്കുന്നവരാണ്. മറ്റുള്ളവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചാലും മിഥുനം രാശിക്കാര്‍ അതൊന്നു കേള്‍ക്കാന്‍ പോലും തയ്യാറാവില്ല എന്നതാണണ് സത്യം. ഇനി സാഹചര്യങ്ങള്‍ക്കു വഴങ്ങി അത് കേട്ടാലും അവരുടെ മനസ്സിനെ അത് സ്പര്‍ശിക്കുകയേ ഇല്ല.

കര്‍ക്കിടകം രാശി
ഞാനാണ് ശരി എന്നും എല്ലാം ഞാന്‍ പറയുന്ന രീതിയില്‍ നടക്കണമെന്നും അല്ലാത്തവര്‍ എന്റെ സൗഹൃദത്തിനു പുറത്താണ് എന്നും കരുതി പെരുമാറുന്നവരാണ് ക്യാന്‍സര്‍ അഥവാ കര്‍ക്കിടകം രാശിക്കാര്‍. ഈ സ്വഭാവം കാരണം എത്ര വലിയ സുഹൃത്താണെങ്കില്‍ കൂടിയും അവരുടെ ന്യായം കേള്‍ക്കുവാന്‍ ഇവര്‍ തയ്യാറാകില്ല. മാത്രമല്ല, വീണ്ടു വിചാരം കൂടാതെ ആ സൗഹൃദം തന്നെ വേണ്ടന്നു വയ്ക്കുവാനും ഇവര്‍ തീരുമാനിക്കും.

ഇടവം രാശി
നിസാര കാര്യങ്ങള്‍ക്കു കോപിച്ച് നല്ല നല്ല സൗഹൃദങ്ങള്‍ സ്വയം ഇല്ലാതാക്കുന്നവരാണ് ടോറസ് അഥവാ ഇടവം രാശിക്കാര്‍. കോപം തങ്ങളുടെ ജീവിതത്തെ തന്നെ നശിപ്പിക്കും എന്നത് വളരെ വൈകി മാത്രമായിരിക്കും ഇവര്‍ തിരിച്ചറിയുക. മുന്‍പിന്‍ നോട്ടമില്ലാത്ത ഇവരുടെ ദേഷ്യത്തില്‍ വളരെ നല്ല സൗഹൃദങ്ങളെയും ഇവര്‍ക്ക് തിരിച്ചു കിട്ടാത്ത വിധത്തില്‍ നഷ്ടപ്പെടും. പ്രവര്ത്തികളെക്കാളധികമായി വാക്കുകള്‍ കൊണ്ടാണ് ഇവര്‍ സുഹൃത്തുക്കളെ അകറ്റുന്നത്. നിസാര കാര്യങ്ങള്‍ക്കു പോലും ഒത്തിരി ദേഷ്യപ്പെടുന്ന ഇവരോട് അത്തരത്തില്‍ തിരിച്ചു പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കുവാന്‍ സാധിക്കില്ല.

മകരം രാശി
തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശങ്ങളുടെ പേരില്‍, അത് തെറ്റാണെങ്കിലും ശരിയാണെങ്കിലും, അതിനെ വിമര്‍ശിക്കുന്ന സുഹൃത്തുക്കളെ കണ്ണടച്ച് എതിര്‍ക്കുന്നവരാണ് മകരം രാശിയില്‍ ജനിച്ചവര്‍. പറയുന്ന കാര്യങ്ങളിലെ സത്യം മനസ്സിലാക്കാതെ പകര്‍ന്നുകിട്ടിയത് അതേപടി വിശ്വസിച്ച് അന്ധമായി പെരുമാറുന്ന ഇവര്‍ സമൂഹത്തിലും സുഹൃത്തുക്കളുടെ ഇടയിലും പെട്ടന്നാണ് ഒറ്റപ്പെടുന്നത്. സത്യം പറഞ്ഞ് എത്ര തിരുത്താന്‍ ശ്രമിച്ചാലും ഇവര്‍ മാറില്ല എന്നതാണ് ദുഖകരമായ കാര്യം.
-
ഇടവം രാശിഫലം: പണം ഒഴുകുന്ന ദിവസം, അപ്രതീക്ഷിത ലാഭങ്ങൾക്കും നല്ല സാമ്പത്തിക അവസരങ്ങൾക്കും സാധ്യത -
ആഗ്രഹങ്ങള്‍ സഫലീകരിക്കും, പണിടപാടുകളില്‍ അബദ്ധങ്ങള്‍ പറ്റാം, പുതിയ വാഹനം വാങ്ങും, നാൾഫലം -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു












Click it and Unblock the Notifications