പ്രണയം പൂവണിയുമോ അതോ എന്നന്നേക്കുമായി അവസാനിക്കുമോ... രാശി പറയും നിങ്ങളുടെ പ്രണയ ഭാവി
പ്രണയവും വേര്‍പിരിയലും അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. ചില വേര്‍പിരിയലുകള്‍ അത്യാവശ്യമാണെങ്കില്‍ മറ്റു ചിലത് എത്ര വേണ്ടെന്നു വെച്ചാലും സാഹചര്യം അനുവദിക്കാതെ വരും. എന്നാല്‍ ജ്യോതിഷം പറയുന്നതനുസരിച്ച് ഓരോരുത്തരുടെയും രാശികള്‍ക്ക് പ്രണയത്തിന്റെയും വേര്‍പിരിയലിന്റെയും കാര്യത്തില്‍ വലിയ പങ്കാണ് ഉള്ളത്. പ്രണയിക്കുന്ന രീതിയും വേര്‍പിരിയുന്ന കാര്യവും ഒക്കെ രാശികള്‍ക്ക് അനുസരിച്ച് മാറിവരുമത്രെ.
പ്രണയത്തിന്റെയും വേര്‍പിരിയലിന്റെയും കാര്യത്തില്‍ എന്താണ് രാശി പറയുന്നതെന്ന് നോക്കാം.

വിര്‍ഗോ
വിര്‍ഗോ രാശിക്കാര്‍ വളരെ വൈകാരികമായി പ്രണയത്തിനെ സമീപിക്കുന്നവരാണ്. താന്‍ പ്രണയിക്കുന്ന ആളെ തന്റെ മാത്രമായി ലഭിക്കണമെന്ന തോന്നലില്‍ ഇവരില്‍ സ്വാര്‍ഥത കാണുവാന്‍ കഴിയും. എന്നാല്‍ ഈ അമിതമായ സ്‌നേഹം മിക്കപ്പോഴും ആ ബന്ധത്തെ ഉലയ്ക്കുകയാണ് ചെയ്യുന്നത്.
വേര്‍പിരിഞ്ഞേ മതിയാകൂ എന്നൊരു ഘട്ടം വരുമ്പോള്‍ ആ ബന്ധത്തിലെ പ്രധാന സംഭവങ്ങള്‍ എല്ലാം നിങ്ങള്‍ വിശകലനം ചെയ്താലും പിടിച്ചു നിര്‍ത്തേണ്ടതായി ഒന്നും കാണില്ല എന്നതാണ് വാസ്തവം. അങ്ങനെ എത്ര സംസാരിച്ചിട്ടും ശരിയാകാതെ വരുമ്പോള്‍ വേര്‍പിരിയുകയും ചെയ്യുന്നു.

സ്‌കോര്‍പിയോ
തുടക്കത്തില്‍ വളരെ നന്നായി പ്രണയം മുന്നോട്ട് പോകുമെങ്കിലും പിന്നീട് എപ്പോഴോ മാറി ചിന്തിക്കാന്‍ തുടങ്ങുന്നവരാണ് സ്‌കോര്‍പിയോ രാശിയിലുള്ളവര്‍. വളരെ പെട്ടന്ന് പങ്കാളിയോട് ദേഷ്യം പ്രകടിപ്പിക്കുന്ന ഇവര്‍ പിന്നീട് എല്ലാ കാര്യങ്ങളിലും അവരുടെ കുറ്റം കണ്ടെത്തുവാനും അതിനെതിരെ പ്രതികരിക്കുവാനും തുടങ്ങുന്നു. പിന്നീട് ഈ ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇത് അവസാനിപ്പിച്ച് പോകാനായിരിക്കും ഈ രാശിക്കാര്‍ ശ്രമിക്കുക. എന്തുകൊണ്ട് ഒന്നിച്ചു പോകാന്‍ പറ്റുന്നില്ല എന്നതിന്റെ കാര്യകാരണങ്ങള്‍ പങ്കാളിക്ക് വിശദീകരിച്ചു നല്കി തങ്ങളുടെ ഭാഗം ക്ലിയര്‍ ആക്കിയതിനു ശേഷം ഇവര്‍ സ്വന്തം വഴി തിരഞ്ഞെടുക്കും.

സാജിറ്റേറിയസ്
ബന്ധങ്ങളെ വിശുദ്ധമായി കാണുന്ന ഇവര്‍ ഒട്ടും യോജിച്ചു പോകുവാന്‍ പറ്റാത്ത ഒരു അവസരത്തിലാണ് വേര്‍പിയിലിലേക്ക് എത്തുന്നത്. കഴിയുന്നത്രയും മാറ്റി നിര്‍ത്തുവാന്‍ ശ്രമിച്ചാലും ബന്ധത്തിലെ മുറിവുകള്‍ ഇവരെ പിന്നെയും തേടി വന്നുകൊണ്ടേയിരിക്കും. എത്ര ബുദ്ധിമുട്ട് ഉണ്ടായാലും താന്‍ സ്‌നേഹിച്ച ആളെ തള്ളിപ്പറയുവാനും കുറ്റപ്പെടുത്തുവാനും ഇവര്‍ വളരെ ബുദ്ധിമുട്ടും. അതുകൊണ്ടുതന്നെ തെറ്റുകള്‍ തങ്ങളുടെ ഭാഗത്താണെന്ന് വരുത്തി പങ്കാളിയെ നല്ല മനസ്സോടെ വേര്‍പിരിയാനാണ് ഇവര്‍ താല്പര്യപ്പെടുക.

കാപ്രിക്കോണ്‍
ബന്ധങ്ങളെ വളരെ പ്രൊഫണല്‍ മൈന്‍ഡോടെ കാണുന്നവരാണ് കാപ്രിക്കോണ്ട രാശിയില്‍ പെട്ടവര്‍. വളരെ സമയമെടുത്ത് പ്രണയിച്ച് സ്വന്തമാക്കിയാലും വേണ്ട എന്നു ഒരു നിമിഷം തോന്നിയാല്‍ ഒഴിവാക്കുവാന്‍ ഇവര്‍ ഒരു മടിയും കാണിക്കില്ല. മാത്രമല്ല, അത് അവസാനിച്ചാലും യാതൊരു തരത്തിലുള്ള കുറ്റബോധവും വേണ്ടായിരുന്നു വേര്‍പിരിയില്‍ എന്നുള്ളതോന്നലുകളും ഇവരെ ബാധിക്കുകയേ ഇല്ല. ഒറ്റ വാക്കിലായിരിക്കും ഇവര്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കുക.

പിസസ്
ഒരിക്കല്‍ ജീവനുതുല്യം സ്‌നേഹിച്ച ആള പെിരിയുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യം ആയിരിക്കം പിസസ് രാശിയില്‍പെട്ടവര്‍ക്ക്. പിരിയുകയാണ് എല്ലാ ം അവസാനിക്കുകയാണ് എന്ന തങ്ങളെ തന്നെ ബോധ്യപ്പെടുത്തുവാന്‍ ഇവര്‍ക്ക് വളരെയേറെ സമയം വേണ്ടി വരും. എന്നിട്ട് മാത്രമേ ഇതിനെക്കുറിച്ച് മറ്റൊരാളോട് അവര്‍ സംസാരിക്കുക പോലും ചെയ്യുകയുള്ളൂ. വേര്‍പിരിയുന്ന ഘട്ടത്തില്‍ പങ്കാളി തനിക്ക് എങ്ങനെ ആയിരുന്നുവെന്നും എങ്ങനെ സ്‌നേഹിച്ചിരുന്നു എന്നുമെല്ലാംതുറന്നുപറയുന്ന ഇവര്‍ സുഹൃദ്ബന്ധമായി ആ ബ്ന്ധം മുന്നോട്ട് കൊണ്ടുപോകൂം.












Click it and Unblock the Notifications