Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? പണം നിറഞ്ഞൊഴുകും, വരാനിരിക്കുന്നത് സുവര്‍ണദിനങ്ങള്‍; തൊട്ടതെല്ലാം പൊന്നാകും

ജ്യോതിഷത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രാശിമാറ്റം. 2024ല്‍ ഇനിയും നിരവധി രാജയോഗങ്ങള്‍ വരാനുണ്ട്. എന്നാല്‍ പുതുവര്‍ഷത്തില്‍ അത്യപൂര്‍വമായൊരു രാശിമാറ്റമാണ് നടക്കാനുള്ളത്. ശനിയുടെ രാശിമാറ്റമാണിത്. എല്ലാവര്‍ക്കും ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്ന ശനി ഈ രാശിമാറ്റത്തോടെ വലിയ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് സമ്മാനിക്കും.

കുംഭം രാശിയില്‍ നിന്ന് മീനം രാശിയിലേക്കാണ് ശനി സഞ്ചരിക്കാന്‍ പോകുന്നത്. 2025 മാര്‍ച്ച് 23 വരെയാണ് ശനി കുംഭം രാശിയില്‍ തുടരുക. അത്ഭുതകരമായ ഈ രാശിമാറ്റത്തിലൂടെ ശനിയുടെ അനുഗ്രഹം ചില രാശിക്കാരെ വല്ലാതെ കടാക്ഷിക്കും. അവര്‍ക്ക് സര്‍വ ഐശ്യര്യങ്ങളും ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

മേടം: ശനിയുടെ രാശിമാറ്റം മേടം രാശിക്കാരുടെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളെയും നീക്കം ചെയ്യും. തടസ്സങ്ങളെല്ലാം മാറ്റി കാര്യങ്ങളെ ശുഭകരമാക്കി തരും. അതിലൂടെ ജീവിതത്തില്‍ പോസിറ്റീവായ കാര്യങ്ങള്‍ ലഭിക്കും. ആഗ്രഹിച്ചത് പോലുള്ള ആഡംബര ജീവിതം തേടിയെത്തും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാടുണ്ടാവും.

സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറും. ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. അതിന് തടസ്സങ്ങളൊന്നും ഉണ്ടാവില്ല. ഭാഗ്യവും എന്തുകാര്യത്തിലും നിങ്ങള്‍ക്കുണ്ടാവും. ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം വിജയം കാണാന്‍ സാധിക്കും. അതുപോലെ ബിസിനസിലും ജോലിയിലും ഉയരങ്ങള്‍ കൈവരിക്കും.

ചിങ്ങം: ശനിയുടെ രാശിമാറ്റത്തോടെ ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ വെച്ചടി കയറ്റം ആരംഭിക്കുകയായി. ബംപര്‍ നേട്ടങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. എല്ലാ ദേവന്‍മാരുടെയും അനുഗ്രഹമുണ്ടാവും. അതെല്ലാം ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്ക് കാരണമാകും. ചിങ്ങം രാശിക്കാര്‍ പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അത് മാറികിട്ടും.

വേഗത്തില്‍ തന്നെ വരുമാനം ഉയരും. സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കുകയും, ധാരാളം പണം സമ്പാദിക്കാനാവുകയും ചെയ്യും. ദാമ്പത്യ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും. ബിസിനസില്‍ അടക്കം വലിയ നേട്ടങ്ങള്‍ ചിങ്ങം രാശിക്കാര്‍്ക് ലഭിക്കും.

തുലാം: ഈ രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം അനുഗ്രഹീതമായ ജീവിതം സമ്മാനിക്കും. വിവിധ മേഖലകളില്‍ നിന്ന് ഇവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ അത്ഭുതകരമായ വളര്‍ച്ച നേടും. വലിയ ലാഭം തന്നെ ബിസിനസില്‍ നിന്ന് തുലാം രാശിക്കാര്‍ക്ക് ലഭിക്കും.

അതുപോലെ നിക്ഷേപങ്ങളിലും നിന്നും ഇവര്‍ നേട്ടങ്ങള്‍ ലഭിക്കും. ജോലി തേടി കൊണ്ടിരിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ഇക്കാലയളവില്‍ പുതിയ ജോലി ലഭിക്കും. അതുപോലെ ജോലിയില്‍ സ്ഥാനക്കയറ്റവും തുലാം രാശിക്കാരെ തേടിയെത്തും. ശമ്പളവര്‍ധനവിന് അടക്കം സാധ്യത.

മകരം: ശനിയുടെ രാശിമാറ്റം മകരം രാശിക്കാരെയാണ് കൂടുതല്‍ അനുഗ്രഹിക്കുക. ഇവരുടെ ജീവിതത്തില്‍ പോസിറ്റീവായ കാര്യങ്ങള്‍ സംബവിക്കും. സംസാരത്തിലൂടെ ഈ രാശിക്കാര്‍ക്ക് ആളുകളുടെ മനസ്സ് കീഴടക്കാനാവും. നിങ്ങള്‍ വ്യക്തിത്വം മെച്ചപ്പെടും. ആകര്‍ഷണീയമായ ഇടപെടലിലൂടെ പ്രശംസ നേടാനും സാധിക്കും.

ഈ സമയം പ്രതിസന്ധികള്‍ അവസാനിച്ച് ജീവിതം പോസിറ്റീവാകാന്‍ തുടങ്ങും. അത് ചെയ്യുന്ന കാര്യങ്ങളില്‍ എല്ലാം പ്രതിഫലിക്കും. ജോലിയില്‍ നിന്ന് നേട്ടങ്ങളുണ്ടാവും. വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസിനല്‍ നിന്നും നിക്ഷേപങ്ങളില്‍ നിന്നും ഒരുപാട് ലാഭം സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+