Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നാളുകാർക്ക് ആഗ്രഹസാഫല്യം ഉണ്ടാകും, ബന്ധുക്കൾ മൂലം പങ്കാളിയുമായി വഴക്ക്, ഇന്നത്തെ നാൾഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രോഗശമനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) - ഉന്നതവ്യക്തികളുമായി അടുത്തിട പഴകാന്‍ അവസരം ലഭിക്കും. മാതൃഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. കുടുംബത്തിലും ഔദ്യോഗികമേഖലയിലും ശോഭിക്കാനിടവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) - വിവാഹസംബന്ധമായി നിര്‍ണ്ണായക തീരുമാനം എടുക്കും. ആഗ്രഹസാഫല്യം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. ദാമ്പത്യജീവിതത്തില്‍ അസ്വസ്ഥത ഉണ്ടാകാതെ കരുതണം.

astro

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വരവില്‍ കവിഞ്ഞ് ചെലവു വര്‍ധിക്കും. അനാവശ്യചിന്തകള്‍ ഒഴിവാക്കുക. ആലോചിക്കാതെ പ്രവര്‍ത്തിച്ച് അബദ്ധത്തില്‍ ചെന്നു ചാടാന്‍ സാധ്യത കാണുന്നു. എത്ര ക്ലേശം സഹിച്ചാലും നിലവിലുള്ള ജോലി നിലനിര്‍ത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കര്‍മരംഗത്ത് പുരോഗതി ഉണ്ടാകും. പിതൃഗുണം ഉണ്ടാകും. വിശേഷ വസ്ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. സര്‍വ്വകാര്യ വിജയം ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - ഇഷ്ടജനങ്ങളുമായിട്ടുള്ള സമ്പര്‍ക്കം മനഃസുഖം വര്‍ദ്ധിപ്പിക്കും. വാഹനഉപയോഗത്തില്‍ നിയന്ത്രണം വേണം. ശത്രുപക്ഷത്തുള്ളവര്‍ മിത്രങ്ങളായിത്തീരും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം ലഭിക്കും. കര്‍മരംഗത്ത് പ്രശസ്തി ഉണ്ടാകും.

astro

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ബന്ധുക്കള്‍ നിമിത്തം ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിനു സാധ്യത. യാത്രാക്ലേശം കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - ഏതുകാര്യത്തിലും അവസാനം താല്പര്യക്കുറവ് അനുഭവപ്പെടും. മനക്ലേശവും, യാത്രാക്ലേശവും ഉണ്ടാകും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനു സാധ്യത.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - അനാവശ്യചിന്തകള്‍ അനാരോഗ്യം ക്ഷണിച്ചുവരുത്തും. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ ഉണ്ടാകും. യാത്രാനേട്ടം കാണുന്നു.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2) - വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഉദ്യോഹഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റത്തിനു സാധ്യത. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ അനുകൂലസമയമല്ല. പിതൃഗുണം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - സര്‍വ്വകാര്യവിജയം, പിതൃഗുണം എന്നിവ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ വളരെ സൂക്ഷിച്ചു ചെയ്യുക. കര്‍മ്മരംഗത്ത് പുരോഗതി ഉണ്ടാകും. വാഹന ഉപയോഗത്തില്‍ നിയന്ത്രണം വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+