ഈ രാശിക്കാർക്ക് മന:സ്സമാധാനം പോയിക്കിട്ടും, ധനനഷ്ടം ഉണ്ടാകും, നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ഈശ്വരാധീനമുളള ദിവസമാണ്. അതുകൊണ്ട് തന്നെ ചെന്നുപെടുന്ന ആപത്തുകളിൽ നിന്നെല്ലാം ഈ രാശിക്കാർ രക്ഷപ്പെട്ട് പോരും. കലാരംഗത്ത് പ്രവർത്തിക്കുന്നവരാണ് എങ്കിൽ നിരവധി അവസരങ്ങൾ ഇവർക്ക് ലഭിക്കാനും സാധ്യത ഉണ്ട്.
കുംഭം രാശിക്കാർക്ക് വീട് നിർമ്മാണം ആരംഭിക്കാൻ പറ്റിയ സമയമാണിത്. ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് ഈ രാശിക്കാർക്ക് നല്ലതാകില്ല. നിങ്ങളുടെ ഇന്നത്തെ രാശിഫലം അറിയാം.

മേടം
ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തികനേട്ടവും സല്‍കീര്‍ത്തിയും പുതിയ അവസരങ്ങളും ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സന്താനലബ്ധിക്കായി കാത്തിരിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.

ഇടവം
കുടുംബകാര്യങ്ങള്‍ ശരിയായി നിര്‍വഹിക്കും. കര്‍മ്മരംഗം ശോഭനമാകും. സാമ്പത്തിക പുരോഗതി ഉണ്ടാകും. നേത്രരോഗങ്ങള്‍ മാറും.

മിഥുനം
വിദേശത്തുള്ളവര്‍ക്ക് പലതരം കഷ്ടപ്പാടുകള്‍ അനുഭവിക്കാനിടവരും. കര്‍മ്മരംഗത്ത് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. സന്താനങ്ങളാല്‍ മനഃസമാധാനക്കുറവ് അനുഭവപ്പെടും.

കര്‍ക്കടകം
തീര്‍ത്ഥയാത്രകള്‍ ഉണ്ടാകും. സ്വജനാനുകൂല്യം ഉണ്ടാകും. ശത്രുക്കളെ മിത്രങ്ങളാക്കും. പുതിയ വസ്തുവകകള്‍ വാങ്ങും.

ചിങ്ങം
പുതിയ ബിസിനസ് തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ഈശ്വരാധീനം ഉള്ളതിനാല്‍ എല്ലാ ആപത്തുകളില്‍ നിന്നും രക്ഷപെടും. കലാപരമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം പുതിയ അവസരങ്ങള്‍ ലഭിക്കും.

കന്നി
കളത്രപുത്രാദികള്‍മൂലം സന്തോഷിക്കും. ധനനഷ്ടം ഉണ്ടാകും. എല്ലാക്കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആര്‍ഭാടം കുറയ്ക്കണം.

തുലാം
സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. സാമ്പത്തികനേട്ടം ഉണ്ടാകും. മധുരഭാഷണം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവരുടെയും പ്രശംസ നേടും. ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. സ്വന്തം ആവശ്യത്തിന് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ ആശുപത്രിയുമായി ബന്ധപ്പെടേണ്ടി വരും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.

വൃശ്ചികം
ശത്രുക്കള്‍ കുറയും. പണമിടപാടില്‍ ശ്രദ്ധിക്കണം. നല്ല വാര്‍ത്ത കേള്‍ക്കും. ധാരാളം യാത്രകള്‍ ഉണ്ടാകും.

ധനു
ആത്മാര്‍ത്ഥമായ സേവനത്തിന് അംഗീകാരം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. അനാവശ്യ ചെലവുകള്‍ വന്നു ചേരും. കൃഷിക്കാര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം
സാമ്പത്തിക പുരോഗതി. തര്‍ക്കവിഷയങ്ങള്‍ പരിഹരിക്കും. മനഃസമാധാനം ഉണ്ടാകും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും.

കുംഭം
ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. ഗൃഹ നിര്‍മ്മാത്തിന് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.

മീനം
പ്രവര്‍ത്തന രംഗത്തു ശ്രദ്ധിക്കണം. ക്രയവിക്രയത്തില്‍ നഷ്ടം സംഭവിക്കും. തെറ്റിദ്ധാരണകള്‍ ഉണ്ടാകും. കര്‍ഷകര്‍ക്കു നല്ല വാരം.












Click it and Unblock the Notifications