രാശി പറയും കുഞ്ഞിന്‍റെ 'വര്‍ത്തമാനവും' 'ഭാവിയും'! അറിയാം രാശിയും സ്വഭാവ സവിശേഷതകളും
മുന്നോട്ടു ജീവിതത്തില്‍ എന്താണ് സംഭവിക്കുക എന്ന് അറിയുവാന്‍ ഏറെ താല്പര്യമുള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെയാണ് രാശികള്‍ക്കും ജ്യോതിഷത്തിനും മനുഷ്യ ജീവിതത്തില്‍ ഇത്രയധികം പ്രാധാന്യം കൈവരുന്നതും. ഇനി എന്തു സംഭവിക്കും, എങ്ങനെയായിരിക്കും ഇനിയുള്ള ജീവിതം എന്നൊക്കെയുള്ള കാര്യങ്ങള്‍ നമ്മുടെ രാശികള്‍ക്ക് ഏറെക്കുറെ പറഞ്ഞു തരാന്‍ സാധിക്കും.
കുട്ടികളുടെ രാശി അറിഞ്ഞാല്‍ അവരുടെ സ്വഭാവം വിലയിരുത്താന്‍ സാധിക്കുമത്രെ. ഓരോ രാശിയിലും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഓരോ തരത്തിലുള്ള സ്വഭാവ സവിശേഷതകളാണ് ഉണ്ടാവുക. ജീവിതത്തില്‍ അവര്‍ എവിടെ എത്തും എന്നു മാത്രമല്ല, അവരുടെ ഭാവി കാര്യങ്ങളും സ്വഭാവവും ഭാഗ്യവും ഒക്കെ ഇതില്‍ നിന്നും മനസ്സിലാക്കാം.

മകരം രാശി
തന്റെ സമപ്രായത്തിലുള്ള കുട്ടികള്‍ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് ആഗ്രഹിക്കുന്നവരാണ് മകരം രാശിയില്‍ ജനിച്ച കുട്ടികള്‍. പുതിയ കാര്യങ്ങള്‍ പഠിക്കുവാനും അറിയുവാനും ഇവര്‍ കൂടുതല്‍ സമയം ചിലവഴിക്കും. ബുദ്ധിശക്തിയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്ന ഇവര്‍ പഠനേതര കാര്യങ്ങളിലും മുന്‍പന്തിയില്‍ ആയിരിക്കും. എന്നാല്‍ മാതാപിതാക്കളുടെ പ്രതീക്ഷിച്ചത്ര പിന്തുണ ലഭിക്കാത്തത് ഇവരം മാനസ്സിക സമ്മര്‍ദ്ദത്തിലാക്കാന്‍ സാധ്യതയുണ്ട്.

മീനം രാശി
ചെറു പ്രായത്തില്‍ തന്നെ വലിയ വികൃതി കാണിക്കുന്നവരാണ് മീനം രാശിയില്‍ ജനിച്ച കുട്ടികള്‍. കുരുത്തക്കേട് കൊണ്ട് വീട്ടുകാരെ വട്ടം തിരിക്കുന്നതില്‍ വിദഗ്ദരായിരിക്കും ഇവര്‍. 18 വയസ്സു വരെ ഇവരുടെ വികൃതികള്‍ നീണ്ടു നില്‍ക്കും. മറ്റുള്ളവരുടെ ആഗ്രങ്ങള്‍ക്കും അവര്‍ക്ക് തങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്കും വില കല്‍പ്പിക്കാത്ത ഇവര്‍ സ്വന്തം സ്വപ്നങ്ങള്‍ക്കനുസരിച്ചായിരിക്കും മുന്നോട്ട് പോവുക. ഇവരില്‍ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ല.

കര്‍ക്കിടകം
പ്രത്യേക ശ്രദ്ധ ആഗ്രഹിക്കുന്ന കൂട്ടരാണ് കര്‍ക്കിടകം രാശിയില്‍ ജനിച്ച കുട്ടികള്‍.എല്ലാവരും തങ്ങളെ സ്‌നേഹിക്കണം എന്നും കരുതണം എന്നും ആഗ്രഹിക്കുന്ന ഇവര്‍ സ്‌നേഹത്തിനായി എന്തു വില നല്കാനും തയ്യാറാണ്. തങ്ങള്‍ക്കു കിട്ടുന്ന സ്‌നേഹം കുറഞ്ഞു പോകാതിരിക്കാന്‍ ഇവര്‍ പലപ്പോഴും അഭിനയിക്കാന്‍ വരെ തയ്യാറാവും. മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്നും കാര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നും നല്ല ധാരാണയുള്ള കൂട്ടത്തിലായിരിക്കും കര്‍ക്കിടകം രാശിയിലെ കുട്ടികള്‍.

തുലാം രാശി
മാതാപിതാക്കളോട് വളരെയധികം സ്‌നേഹം പുലര്‍ത്തുന്നവരാണ് തുലാം രാശിയില്‍ ജനിച്ച കുട്ടികള്‍. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ മാതാപിതാക്കളെ വേദനിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ജീവിതത്തില്‍ ഏറെ മുന്നേറുന്ന ഇവര്‍ എല്ലാ കാര്യങ്ങളും പൂര്‍ണ്ണതയോടെയാണ് ചെയ്യുന്നത്. മത്സര രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇവര്‍ വലിയ നിലയിലെത്തും. മാതാപിതാക്കളോടുള്ള സ്‌നേഹം ഇവരെ കൂടുതല്‍ സമയവും വീട്ടില്‍ തന്നെ പിടിച്ചു നിര്‍ത്തും.

കുംഭം രാശി
അല്പം അക്രമണ സ്വഭാവത്തിന് ഉടമകളായിരിക്കും കുംഭം രാശിയില്‍ ജനിച്ച കുട്ടികള്‍. പ്രായം കൂടുന്നതിനനുസരിച്ച് ഈ അക്രമവാസന ഇവരില്‍ കുറഞ്ഞു വരും. ചെറിയ കാര്യങ്ങള്‍ക്കു പോലും വളരെയധികം ദേഷ്യം വരുന്ന ഇവര്‍ക്ക് വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ജീവിതം ഒരു ആഘോഷം പോലെ കൊണ്ടു നടക്കാന്‍ താല്പര്യപ്പെടുന്നവരാണ് ഇവര്‍.












Click it and Unblock the Notifications