കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ പണം നിങ്ങളെ തേടിവരും.. ചില ഫെങ്ങ്ഷ്യൂ പൊടിക്കൈകൾ!

  • By Desk
Google Oneindia Malayalam News

പണക്കാരനാകാന്‍ എല്ലാവര്ക്കും മോഹമുണ്ട് പക്ഷെ നൂറു കിട്ടിയാല്‍ നൂറ്റിയന്‍പതുരൂപയുടെ ചിലവാണ്‌ മിക്കവര്‍ക്കും. വരവിനേക്കാള്‍ ചെലവ് എന്നത് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്. എന്നാല്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? എന്നാല്‍ കേട്ടോള്ളൂ പ്രശ്നം നിങ്ങള്‍ എങ്ങനെ പണം സൂക്ഷിക്കുന്നു എന്നതില്‍ കൂടിയാണ്. ചൈനീസ്‌ വാസ്തുശാസ്ത്രമായ ഫെങ്ങ്ഷ്യൂ പ്രകാരം ചില പ്രത്യേകനിറങ്ങളിലെ പേഴ്സ് ഉപയോഗിച്ചാല്‍ ധനലാഭം ഉണ്ടാകുമെന്നാണ് പറയുന്നത്. ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദമുള്ള ഫെങ്ങ്ഷ്യൂ ടിപ്സ് പ്രകാരം ധനാഗമത്തിനു എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

നിറങ്ങള്‍ക്ക് അതിന്റേതായ പോസിറ്റീവും നെഗറ്റീവും എനര്‍ജികള്‍ ഉണ്ടെന്നാണ് കരുതുന്നത്.അതുകൊണ്ട് തന്നെ ചില പ്രത്യേകനിറങ്ങള്‍ ധനത്തെ ആകര്‍ഷിക്കാനുള്ള കഴിവുള്ളവ ആണെന്ന് ഫെങ്ങ്ഷ്യൂ പറയുന്നു. ചുവപ്പ്, ഗോള്‍ഡന്‍, മഞ്ഞ, പച്ച, കറുപ്പ്, പിങ്ക് നിറങ്ങളാണ് ഇത്തരത്തില്‍ ധനം ആക്രഷിക്കുന്നവ. പണം, അഭിവൃദ്ധി, ഭാഗ്യം എന്നിവ പ്രദാനം ചെയ്യുന്ന നിറങ്ങളാണ് മേല്‍പറഞ്ഞത്.അതുകൊണ്ട് തന്നെ ഈ നിറത്തിലെ പേഴ്സോ, ബാഗോ പണം സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത് ധനം നഷ്ടമാകാതെ സംരക്ഷിക്കുന്നു എന്നാണു വിശ്വാസം.

ചുവന്ന പേഴ്സ് പണം ചോരാതെ കാക്കും

ചുവന്ന പേഴ്സ് പണം ചോരാതെ കാക്കും

തീയുടെയും സൂര്യന്റെയും നിറമാണ് ചുവപ്പ്. പ്രണയത്തിന്റെ നിറം കൂടിയാണല്ലോ ചുവപ്പ്. ചുവന്ന പേഴ്സ് പണം അമിതമായി ചിലവാകാതെ കാക്കുകയും എന്നാല്‍ പണം വന്നുചേരാന്‍ സഹായിക്കുകയും ചെയ്യുന്നു എന്നാണു ഫെങ്ങ്ഷ്യൂ പറയുന്നത്. മാത്രമല്ല ഫെങ്ങ്ഷ്യൂ പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമായ നിറം കൂടിയാണ് ചുവപ്പ്. പ്രശസ്തിയുടെയും വിജയത്തിന്റെയും കൂടി നിറമാണ് ഫെങ്ങ്ഷ്യൂ പ്രകാരം ചുവപ്പ്.

സ്വര്‍ണ്ണനിറം തരും അഭിവൃദ്ധിയും ഭാഗ്യവും ആവോളം

സ്വര്‍ണ്ണനിറം തരും അഭിവൃദ്ധിയും ഭാഗ്യവും ആവോളം

സ്വര്‍ണ്ണനിറം സൂചിപ്പിക്കുന്നത് അഭിവൃദ്ധി, ഭാഗ്യം എന്നിവയെയാണ്. മാത്രമല്ല വളരെയധികം പോസിറ്റീവ് എനര്‍ജി നല്‍കുന്ന നിറമാണ് സ്വര്‍ണ്ണം. ഇത് തന്നെയാണ് മഞ്ഞയുടെയും കാര്യത്തില്‍. സ്വര്‍ണ്ണം എങ്ങനെയൊക്കെ നിങ്ങളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നുവോ അതുപോലെ തന്നെയാണ് സ്വര്‍ണ്ണമോ മഞ്ഞയോ നിറത്തിലെ പേഴ്സ് നിങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

പിങ്ക് നിറം സ്ത്രീകളുടെ പ്രിയപ്പെട്ടത്

പിങ്ക് നിറം സ്ത്രീകളുടെ പ്രിയപ്പെട്ടത്

പിങ്ക് നിറം എന്ന് പറയുമ്പോള്‍ തന്നെ അത് സ്ത്രീകളുടെ നിറം എന്നാണു വെയ്പ്പ്. അതെ പിങ്ക് സ്ത്രീകള്‍ക്ക് ഭാഗ്യം നല്‍കുന്ന നിറം തന്നെയാണ്. സ്നേഹത്തിന്റെ നിറം എന്നും പിങ്കിനെ വിശേഷിപ്പിക്കാം. പണം കൈയ്യില്‍ വരാനും കൂടുതല്‍ കൂടുതല്‍ സമ്പാദിക്കാനും പിങ്ക് ഉത്തമം തന്നെ. പണത്തോടൊപ്പം പ്രണയത്തിലും വിജയിക്കാന്‍ പിങ്ക് നിങ്ങളെ സഹായിക്കും തീര്‍ച്ച.

 കറുപ്പിനെ സ്നേഹിക്കാം

കറുപ്പിനെ സ്നേഹിക്കാം

കറുപ്പോ ആ നിറം പേഴ്സിന് വേണ്ട എന്ന് വിചാരിച്ചാല്‍ തെറ്റി. സാമ്പത്തികപുരോഗതിയും വെച്ചടി കയറ്റവും നല്‍കാന്‍ കറുപ്പിന് സാധിക്കും. ലോകത്തിലെ ഏറ്റവും ആഡംബരകാറുകളുടെ നിറത്തെ കുറിച്ചു ഒന്നോര്‍ത്തു നോക്കൂ.അത് കറുപ്പല്ലേ..ആഡംബരത്തിന്റെയും അധികാരത്തിന്റെയും നിറം കൂടിയാണ് കറുപ്പ് എന്ന് ഓര്‍ക്കുക.

 പച്ച സമാധാനത്തിന്റെ നിറം

പച്ച സമാധാനത്തിന്റെ നിറം

പോസിറ്റീവ് എനര്‍ജിയുടെ നിറമാണ് പച്ച. ഫെങ്ങ്ഷ്യൂ പ്രകാരം ജീവന്റെയും വളര്‍ച്ചയുടെയും പ്രതീകം. പച്ചനിറത്തിലെ ചെടികള്‍ വീട്ടില്‍ നടുന്നത് സമ്പത്ത് വളരാന്‍ കാരണമാണ് എന്ന് ഫെങ്ങ്ഷ്യൂ പറയുന്നുണ്ട്. അതുതന്നെയാണ് പച്ചപേഴ്സ് ഉപയോഗിച്ചാലും ലഭിക്കുക. ബിസ്സിനെസ്സ് ചെയ്യുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ തുറന്നു കിട്ടുന്നതിനു പച്ചനിറത്തിലെ പേഴ്സ് ഉപയോഗിക്കാം.

നിറം നോക്കിയാല്‍ മാത്രം പോര, ഇതുകൂടി ശ്രദ്ധിക്കണം

നിറം നോക്കിയാല്‍ മാത്രം പോര, ഇതുകൂടി ശ്രദ്ധിക്കണം

ഭാഗ്യനിറത്തിലെ പേഴ്സ് മാത്രം ഉപയോഗിച്ചാല്‍ പോര. പേഴ്സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പേഴ്സില്‍ നിന്നും അനാവശ്യമായ സംഗതികള്‍ എടുത്തുമാറ്റുക എന്നതും. ഉദാഹരണത്തിന് പഴയ ക്രെഡിറ്റ്‌ കാര്‍ഡുകള്‍, ബില്ലുകള്‍, മറ്റു റെസീപ്റ്റുകള്‍, കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ എന്നിവ പേഴ്സില്‍ സൂക്ഷിക്കരുത്‌.

പേഴ്സ് സൂക്ഷിക്കാൻ വടക്ക് ദിശ

പേഴ്സ് സൂക്ഷിക്കാൻ വടക്ക് ദിശ

അതുപോലെ വീട്ടില്‍ പേഴ്സ് സൂക്ഷിക്കാന്‍ എന്നും ഒരു പ്രത്യേക ഇടം സൂക്ഷിക്കുന്നത് നല്ലതാണ്. വടക്ക്ദിശയാണ്‌ ഇതിനു ഏറ്റവും ഉത്തമം. അതുപോലെ ഒരു പേഴ്സ് എന്നാല്‍ അത് ജീവിതകാലം മുഴുവന്‍ പണം സൂക്ഷിക്കാന്‍ ഉള്ളതല്ല എന്നോര്‍ക്കുക. കുറഞ്ഞത്‌ ഓരോ മൂന്നുവര്‍ഷത്തിലും നിങ്ങള്ക്ക് ഇഷ്ടമായ മറ്റൊരു പേഴ്സിലേക്ക് മാറാന്‍ ശ്രദ്ധിക്കുക. അത്രകാലം നിങ്ങളുടെ ഭാഗ്യസൂചകമായിരുന്ന പഴയ പേഴ്സ് ഉപേക്ഷിക്കുമ്പോള്‍ നന്ദിയോടെ വേണം വിട പറയാന്‍ എന്നതും മറക്കണ്ട.

ഈ പറയുന്ന ലക്ഷണങ്ങളുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്ന പുരുഷൻ ഭാഗ്യവാനാണ്‌!!ഈ പറയുന്ന ലക്ഷണങ്ങളുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്ന പുരുഷൻ ഭാഗ്യവാനാണ്‌!!

ഈ രണ്ട് രാശിക്കാരും ചേര്‍ന്നാല്‍ ജീവിതം അസൂയപ്പെടുത്തും... അറിയാം ചേരേണ്ട രാശിക്കാരെഈ രണ്ട് രാശിക്കാരും ചേര്‍ന്നാല്‍ ജീവിതം അസൂയപ്പെടുത്തും... അറിയാം ചേരേണ്ട രാശിക്കാരെ

English summary
things to remember before buying a purse ,purse also bring luck and prosperity in to your life, feng shui says lot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X