പ്രണയം പൂത്തുലയും, ധനലാഭം, ഇഷ്ടഭക്ഷണം... പങ്കാളിയില്‍ നിന്ന് സന്തോഷവാര്‍ത്ത; ഈ നക്ഷത്രക്കാരാണോ
ധനുമാസത്തിലെ തിരുവാതിരയാണ് ഇന്ന്. തിരുവാതിര നാളില്‍ ജനിച്ച സ്ത്രീകള്‍ക്ക് വിശേഷിച്ച് ഇന്ന് വളരെ സവിശേഷമായ ദിനമാണ്. വിവാഹിതരായ സ്ത്രീകള്‍ കുടുംബത്തിന്റേയും ഭര്‍ത്താവിന്റേയും മക്കളുടെയും ഐശ്വര്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടിയും കന്യകകളായ പെണ്‍കുട്ടികള്‍ തങ്ങളുടെ ഇഷ്ടമാംഗല്യ ഭാഗ്യത്തിന് വേണ്ടിയും തിരുവാതിര വ്രതം അനുഷ്ഠിച്ച് വരുന്നു.
തിരുവാതിര നാളില്‍ മറ്റ് ചില നക്ഷത്രക്കാര്‍ക്കും അമൂല്യമായി ഭാഗ്യം കൈവരും. സാമ്പത്തികമായി ഉയര്‍ച്ചയും കുടുംബത്തില്‍ മംഗളചടങ്ങുകളുമാണ് ഈ നാളില്‍ ചില നക്ഷത്രക്കാരെ കാത്തിരിക്കുന്നത്. ഇന്നലെ രാത്രി 9.26 മുതല്‍ ആണ് തിരുവാതിര നക്ഷത്രം ആരംഭിച്ചത്. തിരുവാതിര നാളിലെ അനുഗ്രഹത്തിനൊപ്പം ഇന്ന് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്ന നക്ഷത്രങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

അശ്വതി
ധനുമാസത്തിലെ തിരുവാതിര അശ്വതി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. ജോലി സ്ഥലത്ത് നല്ല അന്തരീക്ഷം രൂപപ്പെടും. ഏറെ നാളത്തെ കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. ബിസിനസില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. കുടുംബത്തില്‍ സന്തോഷവും ഐക്യവും നിലനില്ക്കും. ആരോഗ്യം സ്ഥിരമായിരിക്കും.

കാര്‍ത്തിക
ധനുമാസത്തിലെ തിരുവാതിര കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും മികച്ച ഫലങ്ങള്‍ സമ്മാനിക്കും. വിദ്യാഭ്യാസ കാര്യത്തില്‍ അനുകൂല സമയമാണ്. ശത്രുക്കള്‍ക്കെതിരെ വിജയം നേടും. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കും. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി കിട്ടും. ഇന്ന് പ്രതീക്ഷിക്കാതെ ധനം കൈയില്‍ വന്ന് ചേരും

മകയിരം
ധനുമാസത്തിലെ തിരുവാതിര മകയിരം നാളുകാര്‍ക്കും ശുഭഫലങ്ങള്‍ നല്‍കും. ജോലി സ്ഥലത്ത് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ മാറി കിട്ടും. തൊഴില്‍ രംഗത്ത് ഉന്നത സ്ഥാനം വഹിക്കും. ധനലാഭത്തിന് സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലി ഇന്ന് പുനരാരംഭിക്കും. വീട്ടിലുള്ളവരുടെ ആരോഗ്യം മെച്ചപ്പെടും.

തിരുവാതിര
ധനുമാസത്തിലെ തിരുവാതിര, തിരുവാതിര നാളുകാര്‍ക്ക് വലിയ സൗഭാഗ്യം കൊണ്ടുവരും. മത്സരപരീക്ഷകളില്‍ ഉന്നത വിജയം തേടിയെത്തും. ഏറ്റെടുത്ത എല്ലാ പദ്ധതികളും വിജയത്തില്‍ എത്തിക്കാന്‍ സാധിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഇന്ന് മുതല്‍ ഉയര്‍ച്ചയുടെ നാളുകളായിരിക്കും. പ്രതീക്ഷിക്കാതെ കൈയില്‍ സമ്പത്ത് വന്ന് ചേരും. കുടുംബത്തില്‍ വില പിടിപ്പുള്ള വസ്തുക്കള്‍ വന്ന് ചേരും.

പുണര്‍തം
പുണര്‍തം നാളുകാര്‍ക്ക് ധനുമാസത്തിലെ തിരുവാതിര മികച്ച ഭാഗ്യമാണ് കൊണ്ടുവരാന്‍ പോകുന്നത്. കുട്ടിക്കാലത്തെ സുഹൃത്തുക്കളില്‍ പലരേയും ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് കണ്ടുമുട്ടും. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇന്ന് അപ്രതീക്ഷിതമായി വിദേശയാത്രക്കോ ദൂരയാത്രക്കോ പോകേണ്ടി വരും. ധനലാഭത്തിനുള്ള സാധ്യത കാണുന്നു. ഭാര്യയില്‍ നിന്ന് സന്തോഷവാര്‍ത്ത കേള്‍ക്കാം.

പൂയം
പൂയം നാളുകാര്‍ക്കും ധനുമാസത്തിലെ തിരുവാതിര ഭാഗ്യങ്ങള്‍ കൊണ്ടുവരും. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ സാധിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള ആദ്യഘട്ടം പൂര്‍ത്തിയാകും. സാമ്പത്തികമായി ചില നേട്ടങ്ങള്‍ കൈവരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം.

ആയില്യം
ധനുമാസത്തിലെ തിരുവാതിര ആയില്യം നാളുകാര്‍ക്കും നേട്ടങ്ങള്‍ കൊണ്ടുവരും. പുതിയ വാഹനം വാങ്ങിക്കും. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും തേടിയെത്തും. കരിയറില്‍ മികച്ച വിജയം തേടിയെത്തും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

ചിത്തിര
ധനുമാസത്തിലെ തിരുവാതിര ചിത്തിര നക്ഷത്രക്കാര്‍ക്കും ഭാഗ്യം കൊണ്ടുവരും. പ്രണയം പൂത്തുലയും. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ദിവസമായിരിക്കും. ഔദ്യോഗികമായി ദൂരയാത്രകള് ചെയ്യേണ്ടി വന്നേക്കാം. കരിയറില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ സാഝധിക്കും. ആരോഗ്യം സ്ഥിരമായിരിക്കും.

പൂരാടം
പൂരാടം നക്ഷത്രക്കാര്‍ക്കും ധനുമാസത്തിലെ തിരുവാതിര ഗുണപരമായ നേട്ടങ്ങള്‍ കൊണ്ടുവരും. കൃഷിയില്‍ നിന്നും ധന ലാഭം ഉണ്ടാകും. ദീര്ഘയാത്രകള് ആവശ്യമായി വന്നേക്കാം. കുടുംബത്തേയും ഒപ്പം കൂട്ടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിക്കും.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി












Click it and Unblock the Notifications